Pages

Wednesday, August 19, 2015

ഇരുചക്രവാഹനങ്ങളിൽ പിൻസീറ്റ് യാത്രക്കാർക്കും ഹെൽമറ്റ്നിർബന്ധമാക്കണം:

ഇരുചക്രവാഹനങ്ങളിൽ പിൻസീറ്റ് യാത്രക്കാർക്കും ഹെൽമറ്റ്നിർബന്ധമാക്കണം:
 സുപ്രീം കോടതി
bike-helmet താഗതനിയമം കർശനമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങൾക്ക് സുപ്രീം കോടതിയുടെ നിർദേശം. ഇരുചക്രവാഹനങ്ങളിൽ പിൻസീറ്റ് യാത്രക്കാർക്കും ഹെൽമറ്റ് നിർബന്ധമാക്കണം. അമിതവേഗം, മദ്യപിച്ച് വാഹനമോടിക്കൽ, വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുക തുടങ്ങിയ കാര്യങ്ങൾ ഗൗരവകരമായി കാണണമെന്നും സുപ്രീം കോടതി നിർദേശിച്ചു. നിയമംലംഘിക്കുന്നവരുടെ ലൈസൻസ് മൂന്നുമാസത്തേക്ക് റദ്ദാക്കണമെന്നും കോടതി പറഞ്ഞു.റോഡുസുരക്ഷാ നിയമങ്ങൾ കർശനമായി പാലിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിൽ ആവശ്യമായ ശുപാർശകൾ നൽകാൻ ജസ്റ്റിസ്. കെ. എസ്. രാധാകൃഷ്ണന്‍ അധ്യക്ഷനായ സമിതിയെ സുപ്രീം കോടതി നിയമിച്ചിരുന്നു. ഈ കമ്മിറ്റി നൽകിയ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് റോഡ് സുരക്ഷാ നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് സുപ്രീം കോടതി സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിരിക്കുന്നത്.

നിയമം ലംഘിക്കുന്നവർക്ക് രണ്ട് മണിക്കൂർ നിർബന്ധിത കൗൺസിലങ് നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. കാറുകളിൽ യാത്ര ചെയ്യുന്നവർ സീറ്റ് ബെൽറ്റ് ധരിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ദേശീയപാതകളിൽ പെട്രോളിങ്ങ് കർശനമാക്കാനും കോടതി സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി.

Prof. John Kurakar

No comments: