Pages

Sunday, August 16, 2015

PRIME MINISTER NARENDRA MODI ARRIVES IN ABU DHABI TO WARM WELCOME BY CROWN PRINCE

PRIME MINISTER NARENDRA MODI ARRIVES IN ABU DHABI TO WARM WELCOME BY CROWN PRINCE
മോദി യുഎഇയിലെത്തി; വിമാനത്താവളത്തിൽ ഉജ്വല സ്വീകരണം
Prime Minister Narendra Modi arrived at the Abu Dhabi Presidential Airport on 16th August,2015, Sunday for his maiden official visit to the Gulf  nation.Upon his arrival, he was received by the Crown Prince of Abu Dhabi, His Highness Sheikh Mohamed bin Zayed Al Nahyan.There was a ceremonial greeting for the PM, who was accompanied out of the airport by the Crown Prince of Abu Dhabi. Indian Prime Minister Narendra Modi's visit is of "strategic importance" to the UAE, Foreign Minister Shaikh Abdullah bin Zayed Al Nahyan said in remarks published on Sunday.
The United Arab Emirates has also placed India at the forefront of its international partnership from a foreign policy and regional security perspective, the minister told the Khaleej Times.The UAE "recognises the importance of broadening a comprehensive dialogue with India that deepens and diversifies our areas of engagement", he said."There are particularly strong opportunities for UAE-India security cooperation in combating terrorism, which both our governments condemn in the strongest terms in all its forms and manifestations, as well as in the maritime domain."
 Modi left for  Abu Dhabi  on Sunday for a two-day visit to the UAE which will take him to Dubai on Monday. He is the first Indian prime minister to visit the UAE in 34 years."The UAE and India have a robust economic relationship, which is underpinned and sustained by various bilateral agreements we have signed over the last years," Shaikh Abdullah said.He said Modi's visit "comes at a time when relations between the UAE and India have never been warmer."The prime minister's visit is of strategic significance in our bilateral relations and follows on the heels of growing diplomatic, economic, energy and defence cooperation between our two countries."
The minister said the UAE "feels strongly about the need to counter extremism and incitement to violence, and has recently passed legislation that bans hate speech and the promotion of violence."India shares our concerns over the rise of extremism. The barbaric ideology that extremists embrace threatens values that the UAE and India hold dear, and both our countries have a mutual desire to see the region and the entire world free of the scourge of extremism."India is the UAE's second largest trading partner. The UAE is India's third largest trading partner. The minister said his "deeply values the important contributions that the large Indian community living and working in the UAE has made to its economy and society".He said the over 950 direct weekly flights between the UAE and India showed the strength of people-to-people and economic ties between the two countries."We look forward to further facilitating the movement of people and expanding aviation ties between our countries in the years to come."He said the UAE looked forward to the next meeting of the UAE-India Joint Committee - a key platform for dialogue - on September 3, 2015."Our shared values and strong bilateral ties provide an important basis on which the UAE and India can elevate their relationship to a comprehensive strategic partnership.
"Prime Minister Modi's visit provides an opportunity to chart a new course in our partnership for the 21st century."We look forward to a productive exchange of ideas covering a wide range of economic, political and security issues of mutual interest," the UAE minister said.
രണ്ട് ദിവസത്തെ യുഎഇ സന്ദർശനത്തിനായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിലെത്തി. എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിൽ യുഎഇ സമയം ഉച്ചയ്ക്ക് 2.55 ന് എത്തിയ അദ്ദേഹത്തിന് അബുദാബി പ്രസിഡൻഷ്യൽ വിമാനത്താവളത്തിൽ യുഎഇ ഉപപ്രധാനമന്ത്രിയും അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഉപസർവസൈന്യാധിപനുമായ ജനറൽ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അൽ നഹ്യാൻ സ്വീകരിച്ചു. മറ്റ് ഉന്നതോദ്യോഗസ്ഥരും ഷെയ്ഖുമാരും ഇന്ത്യൻ സ്ഥാനപതി ടി.പി.സീതാറാം എന്നിവ പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തി. പ്രധാനമന്ത്രിക്ക് വിമാനത്താവളത്തിൽ തന്നെ ഗാർഡ് ഒാഫ് ഓണർ നൽകി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, വിദേശകാര്യ സെക്രട്ടറി സുബ്രഹ്മണ്യം ജയശങ്കർ എന്നിവർ പ്രധാനമന്ത്രിയെ അനുഗമിക്കുന്നുണ്ട്.
സ്വീകരണത്തിനുശേഷം പ്രധാനമന്ത്രി അദ്ദേഹത്തിന് താമസ സൗകര്യമൊരുക്കിയിരിക്കുന്ന അബുദാബിയിലെ എമിറേറ്റ്സ് പാലസ് ഹോട്ടലിലെത്തി. വൈകിട്ട് ആറരയ്ക്ക് ഷെയ്ഖ് സായിദ് വലിയ പള്ളി സന്ദർശിക്കുന്നതോടെയാണ് മോദിയുടെ ഔദ്യോഗിക പരിപാടികൾ ആരംഭിക്കുക. ഗൾഫിലെ ഏറ്റവും വലുതും ലോകത്തെ പ്രധാന മുസ്‌ലിം പള്ളികളിലൊന്നുമാണിത്. വൈകിട്ട് ഏഴിന് മുസഫ വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന എെക്കാഡ് റസിഡൻഷ്യൽ സിറ്റിയിലെ മുന്നൂറോളം തൊഴിലാളികളുമായി മോദി ആശയവിനിമയം നടത്തും. തുച്ഛമായ വരുമാനത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ പ്രശ്നങ്ങൾ നേരിട്ട് വിലയിരുത്തുന്നതിനാണ് പ്രധാനമന്ത്രി ലേബർ ക്യാംപ് സന്ദര്‍ശിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. ​14 ചതുരശ്ര കിലോ മീറ്റർ പരന്നുകിടക്കുന്ന എെക്കാഡിലെ ഭൂരിഭാഗം തൊഴിലാളികളും ഇന്ത്യക്കാരാണ്.
പിന്നീട് എമിറേറ്റ്സ് പാലസ് ഹോട്ടിലിലേയ്ക്ക് മടങ്ങുന്ന പ്രധാനമന്ത്രി ചില പ്രമുഖ വ്യക്തികളുമായി കൂടിക്കാഴ്ച നടത്തും. നാളെ രാവിലെ എട്ടരയ്ക്ക് ഹൈടെക്സിറ്റിയായ അബുദാബി മസ്ദർ സിറ്റി സന്ദർശിക്കും. മോദിയുടെ യുഎഇ സന്ദർശനം റിപ്പോർട്ട് ചെയ്യാൻ ഇന്ത്യയിൽ നിന്ന് 35 ലേറെ മാധ്യമപ്രവർത്തകരെത്തിയിട്ടുണ്ട്. യുഎഇയിൽ നിന്ന് പുറത്തിറങ്ങിയ ഇംഗ്ലീഷ്, അറബിക് ദിനപത്രങ്ങളിൽ ഇന്ന് മോദിയുടെ സന്ദർശനം വലിയ വാർത്തയാണ്. ദുബായിലെ ഷെയ്ഖ് സായിദ് റോഡിനരികിൽ മോദിയുടെ വലിയ ഹോർഡിങ്ങും സ്ഥാപിച്ചിട്ടുണ്ട്. ​34 വർഷം മുൻപ് യുഎഇ സന്ദർശിച്ച ഇന്ദിരാഗാന്ധിക്ക് ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി യുഎഇയിൽ കാലുകുത്തുന്നത്.
 Prof. John Kurakar

No comments: