Pages

Tuesday, August 25, 2015

GUIDELINES FOR CELEBRATIONS ON CAMPUS

GUIDELINES FOR CELEBRATIONS ON CAMPUS
കാമ്പസുകളിലെ ആഘോഷത്തിന് മാർഗ്ഗ രേഖ

കേരളത്തിലെ കാമ്പസുകളില്‍ ആഘോഷപരിപാടികള്‍ക്ക് കര്‍ശനനിയന്ത്രണം വരുന്നു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിലാണ് തീരുമാനമുണ്ടായത്. ആഘോഷപരിപാടികള്‍ക്ക് സ്ഥാപനമേധാവിയുടെ അനുമതിവേണം. കൂടാതെ പ്രിന്‍സിപ്പാളിന്റെ നേതൃത്വത്തിലുള്ള അച്ചടക്ക സമിതി പരിപാടി നിരീക്ഷിക്കണം. നിയമലംഘനം നടത്തുന്ന വിദ്യാര്‍ഥികള്‍ പിഴയടക്കണം. മൂന്ന് തവണ നിയമലംഘനം നടത്തുന്ന വിദ്യാര്‍ഥിയെ കോളജില്‍ നിന്ന് പുറത്താക്കണമെന്നും തീരുമാനമായി. ആഭ്യന്തരമന്ത്രിയ്ക്കും വിദ്യാഭ്യാസമന്ത്രിയ്ക്കും പുറമേ വൈസ് ചാന്‍സലര്‍മാരും വിവിധ കോളജുകളിലെ മേധാവികളും യോഗത്തില്‍ പങ്കെടുത്തു. കോളജിലെ യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തും. പ്രിന്‍സിപ്പാള്‍ ചെയര്‍മാനായ സമിതി എല്ലാ ആഴ്ചയും യൂണയന്‍ ഓഫീസ് പരിശോധിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

തിരുവനന്തപുരം സി.ഇ.ടി കോളജില്‍ ഓണാഘോഷത്തിനിടെ പെണ്‍കുട്ടി മരിക്കാനിടയായ സംഭവത്തെ തുടര്‍ന്നാണ് യോഗം വിളിച്ചത്. സംഭവത്തിന് ശേഷവും അടൂര്‍ ഐ.എച്ച്.ആര്‍.ഡി. എന്‍ജിനിയറിങ് കോളജില്‍ നടന്ന ഓണാഘോഷപരിപാടികള്‍ കാമ്പസിന്റെ നിയന്ത്രണരേഖയ്ക്ക് അപ്പുറത്തായിരുന്നു. നിയമപാലകരെ കാവല്‍നിര്‍ത്തിയാണ് അതിരുവിട്ട ആഘോഷങ്ങള്‍ നടന്നത്. ആഘോഷങ്ങള്‍ക്ക് കൊഴുപ്പുകൂട്ടുന്നതിനായി എത്തിയത് സര്‍ക്കാരിന്റെ ഫയര്‍ എന്‍ജിന്‍, കെ.എസ്.ആര്‍.ടി.സി. ബസ്, മണ്ണ്


No comments: