Pages

Tuesday, August 25, 2015

ഓണം കൊട്ടാരക്കരയിലും ഐപ്പള്ളൂരിലും

ഓണം കൊട്ടാരക്കരയിലും
ഐപ്പള്ളൂരിലും


             നൂറ്റാണ്ടുകളായി കേരളം ഓണമാഘോഷിക്കുന്നു. കേരളത്തില് എന്നുമുതല്ക്കാണ് ഓണമാഘോഷിച്ചു തുടങ്ങിയതെന്ന് കൃത്യമായി അറിയാന് ചരിത്രരേഖകളില്ല.ഓര്മകളുടെ ഉത്സവം കൂടിയാണ് ഓണം. വറുതിയുടെ ഭൂതകാലവും സമൃദ്ധി നിറയുന്ന നല്ല നാളെയെക്കുറിച്ചുള്ള സ്വപ്നങ്ങളും ഒരുപോലെ വന്നുനിറയുന്ന ഗൃഹാതുരത്വത്തിന്റെ ആഘോഷം കൂടിയാണ് ഓണം .ഓരോ പ്രദേശത്തിനും ഓണാഘോഷത്തിനു ചില പ്രത്യകതകളുണ്ട് .ഐപ്പള്ളൂരിൽ  ഓണക്കാലത്ത്  മുതിര്ന്നവരുടെ പ്രധാന വിനോദംചീട്ടുകളിയാണ് . പോലീസുകാരെ പേടിക്കാതെയുള്ള  ചീട്ടുകളി കാണാൻ കുട്ടികൾ വട്ടം കൂടും.
              ഇപ്പോൾ ഐപ്പള്ളൂരിൽ  ഏദൻ നഗർ റെസിഡൻസ്  അസോസിയേഷനാണ്‌  ഓണാഘോഷം  നടത്തുന്നത് .തിരുവാതിര ആർട്സ് ക്ലബും ഐപ്പള്ളൂരിൽ  പ്രവർത്തിക്കുന്നുണ്ട് .കഴിഞ്ഞ വർഷം മുതൽ തിരുവാതിര  ക്ലബ്‌  ക്രിസ്തുമസ് ആഘോഷത്തിനാണ് കൂടുതൽ  പ്രധാന്യം നൽകുന്നത് . മത മൈത്രിയുടെ നാടാണ് ഐപ്പള്ളൂർ .നൂറ്റാണ്ടുകളായി മത സൗഹാർദ്ദതയുടെ നാടാണ് കൊട്ടാരക്കര .ഐപ്പള്ളൂരിലെ വർഷത്തെ ഓണാഘോഷം ഉദ്ഘാടനം ചെയ്യുന്നത്  ഐപ്പള്ളൂർ ശാലേം സെന്റ്ജോർജു ഓർത്തഡോൿസ്പള്ളി വികാരി  ഫാദർ ജോണ്സൻ മുളമൂട്ടിലാണ് . പ്രൊഫ്‌. ജോണ്കുരാക്കാർ  ആണ് അദ്ധ്യക്ഷത വഹിക്കുന്നത് . വിവിത മതവിഭാഗങ്ങളിൽപെട്ട പ്രമുഖർ സംസാരിക്കും .അവിട്ടം ഓണം നാളിലാണ് ആഘോഷം .രാവിലെ മുതൽ  കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടി കായിക മത്സരം  ഉച്ചക്ക്  രണ്ട് മണിമുതൽ  കലാമത്സരം . സാംസ്ക്കാരിക  സമ്മേളനത്തിനു ശേഷം സംഗീത സംവിധായകൻ രാജൻ കോസ്മിക്നയിക്കുന്ന "നാദവിസ്മയം " എന്ന സംഗീത നൃത്ത പരിപാടിയും ഉണ്ടായിരിക്കും .                               കള്ളവും ചതിയുമില്ലാത്ത, എള്ളോളം പൊളിവചനങ്ങളില്ലാത്ത സുന്ദരമായ കാലത്തിന്റെ ഓർമയാണ്  മലയാളിയെ വീണ്ടും വീണ്ടും ഓണമാഘോഷിക്കാന് പ്രേരിപ്പിക്കുന്നത് . ഓണക്കാറ്റ്, ഓണവെയില്, ഓണനിലവ്, ഓണത്തുമ്പി ഇവയൊക്കെയും  മലയാളികള്ക്കൊരനുഭൂതിയാണ്ചരിത്രവും ഐതിഹ്യവും കെട്ടുപിണഞ്ഞ ഒരു കഥാപശ്ചാത്തലം ഓണത്തിനുണ്ട്.കാലങ്ങള്ക്കുമുമ്പ് മഹാബലി എന്ന അസുരചക്രവര്ത്തി കേരളം ഭരിച്ചിരുന്നുവെന്നും അദ്ദേഹത്തിന്റെ സല്ഭരണത്തില് അസൂയാലുക്കളായ ദേവന്മാര് വിഷ്ണുവിനെ പ്രേരിപ്പിച്ചതനുസരിച്ച് വിഷ്ണു വാമനനായി അവതരിച്ച് മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തി എന്നുമാണ് കഥ. വീടുകളിലും സ്ഥാപനങ്ങളിലും  പൂക്കളം ഒരുക്കുക  ഓണത്തിൻറെ  ഒരു സവിശേഷതതന്നെയാണ് .ഓണക്കോടിയും ഓണസ്സദ്യയും ആഘോഷത്തിലെ ഒഴിച്ചുകൂടാന് വയ്യാത്ത ചടങ്ങുകളാണ്. ഓണസ്സദ്യ വിഭവസമൃദ്ധമാക്കാന്  ഐപ്പള്ളൂരിൽത്തന്നെ  രാജേഷിന്റെ ജൈവ പച്ചക്കറിക്കടയുമുണ്ട് .ഇതിൽപരം ഒരുനാട്ടിൽ എന്തുവേണം .


                            സെക്രട്ടറി ഏദൻ നഗർ 



No comments: