Pages

Tuesday, August 25, 2015

കേരളത്തിലെ കാമ്പസുകളില്‍ നിലവാരത്തകര്‍ച്ചയുണ്ട്.

കേരളത്തിലെ കാമ്പസുകളില്നിലവാരത്തകര്ച്ചയുണ്ട്.

ക്യാമ്പസ്‌ ഒരു സാമൂഹിക ഇടം കൂടിയാണ്. അവിടെ നടക്കുന്ന എല്ലാ വൃത്തികേടുകളും പൊതുസമൂഹം വിമര്‍ശനവിധേയമാക്കേണ്ടാതാണ്. രാക്ഷ്ട്രീയ പാര്‍ടികള്‍,എന്‍ എസ് എസ്(നാഷണല്‍ സര്‍വീസ് സ്കീം ) പോലുള്ള സംഘടനകള്‍ തുടങ്ങിയവയെ ല്ലാം കാമ്പസിനെ ഒരു പൊതു ഇടം ആയിട്ടാണ് വിഭാവനം ചെയ്യുന്നത്.കാലാകാലങ്ങളിലുള്ള പൊട്ടസിനിമയല്ല ഒരു കലാലയ കാലത്തെ പ്രതിനിധാനം ചെയ്യുന്നത് അങ്ങനെ കരുതുന്നത് ഒരുതരം വിവരക്കേടാണ് മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാവാന്‍ പ്രതിലോമകരമായ പ്രവണതകളെ സിദ്ധാന്തവല്‍കരിക്കാന്‍ ചില അല്പബുദ്ധികള്‍ പെടാപ്പാടു പെടുന്നുണ്ട്. പെണ്ണിന്‍റെ പക്ഷം ചേര്‍ന്നും ഞരമ്പ് രോഗികളോട് സമരസപ്പെട്ടും ഇവര്‍ മണ്ടത്തരം എഴുന്നള്ളിക്കുന്നു കഷ്ടം..................പൊതുസമൂഹത്തിന് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം എപ്പോഴുമുണ്ട്..............................
കേരളത്തിലെ കാമ്പസുകളില്‍ നിലവാരത്തകര്‍ച്ചയുണ്ട്, വായനയില്ല, പത്രങ്ങള്‍ വായിക്കില്ല ,സോഷ്യല്‍മീഡിയയിലെ വാര്‍ത്തകള്‍ കാണുന്നില്ല, ക്ലാസ് മുറികള്‍ നിര്‍ജീവമായ ഇടങ്ങളാണ് ചില അദ്ധ്യാപകര്‍ ഇതിലൊക്കെ അഭിരമിച്ചു കഴിയുന്നു അവര്‍ പറയും ഇതൊക്കെ മഹത്തരമാണെന്ന്................സമൂഹത്തിലെ സാംസ്‌കാരിക അപചയം കാമ്പസുകളില്‍ പ്രതിഫലിക്കുന്നു എന്നകാര്യത്തില്‍ സംശയമില്ല.


ഡോക്ടർ എം .എസ്  പോൾ

No comments: