ബ്രണ്ണൻ കോളജ്: വിജ്ഞാനം വിതറിയ ഒന്നേകാൽ നൂറ്റാണ്ട്
പൊന്ന്യം കൃഷ്ണൻ
ഉത്തരകേരളത്തിലെ പ്രസിദ്ധമായ കലാലയങ്ങളിൽ ഒന്നാണ് തലശ്ശേരി ബ്രണ്ണൻ കോളജ്. കേരളപ്പിറവി വരെ ഉത്തര മലബാറിലെ ഒരേയൊരു ഉന്നത വിദ്യാഭ്യാസ കേന്ദ്രവും ഇതുതന്നെയാണ്. വിജ്ഞാന വിസ്ഫോടനത്തിന്റെ 125 വർഷങ്ങൾ പൂർത്തിയാക്കുകയാണ് തലശ്ശേരി ബ്രണ്ണൻ കോളജ്. ഒ എൻ വി, എം എൻ വിജയൻ, ജി കുമാരപിള്ള, വിഷ്ണുനാരായണൻ നമ്പൂതിരി തുടങ്ങിയ ഒട്ടനവധി സാഹിത്യകാരൻമാരും കവികളും ഇവിടെ വിദ്യാർഥികളെ പഠിപ്പിച്ചിട്ടുണ്ട്. ഇന്ന് കേരളത്തിലെ വിവിധ മേഖലകളിൽ പ്രശസ്തരായവർ വിദ്യ അഭ്യസിച്ചത് ബ്രണ്ണൻ കോളജിൽ നിന്നാണ്. പിണറായി വിജയൻ, എ കെ ബാലൻ, കെ സുധാകരൻ, സി എൻ ചന്ദ്രൻ, ചൂര്യായി ചന്ദ്രൻമാസ്റ്റർ തുടങ്ങിയ പ്രശസ്തരായ രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെ സാമൂഹ്യ രാഷ്ട്രീയസാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ പലരും ഇവിടെ പഠിച്ചവരാണ്.

വിദ്യാഭ്യാസപരമായും സാംസ്കാരികമായും പിന്നോക്കം നിൽകുന്ന തലശ്ശേരിയെ കൈപിടിച്ച് ഉയർത്തുക എന്നത് മുഖ്യലക്ഷ്യമായി അദ്ദേഹം ഏറ്റെടുത്തു. ഇതിനായി തന്റെ സമ്പാദ്യമായ 8,900 രൂപ മുടക്കി സ്കൂൾ ആരംഭിക്കാൻ തീരുമാനിച്ചു. 1862ൽ പ്രവർത്തനം തുടങ്ങിയ സ്കൂളാണ് ഇന്നത്തെ ബ്രണ്ണൻ ഹയർ സെക്കൻഡറി സ്കൂൾ. എന്നാൽ സ്കൂളിന്റെ പ്രവർത്തനം കാണാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. 1859 ഒക്ടോബർ രണ്ടിന് അദ്ദേഹം ലോകത്തോട് വിടപറഞ്ഞു.
വർഗ്ഗ-വർണ്ണ വിവേചനങ്ങളില്ലാതെ എല്ലാവർക്കും സൗജന്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം നൽകുക എന്നതായിരുന്നു സ്കൂളിന്റെ ലക്ഷ്യം. സ്കൂളിന്റെ ചുമരിൽ പതിച്ച ശിലാഫലകത്തിൽ ഇത് രേഖപ്പെടുത്തിയിട്ടുണ്ട്. നാല് വർഷങ്ങൾക്ക് ശേഷം ഈ വിദ്യാലയം ഹൈസ്കൂളായും തുടർന്ന് 24 വർഷങ്ങൾക്ക് ശേഷം രണ്ടാം ഗ്രേഡ് കോളജായും പിന്നീട് ഒന്നാം ഗ്രേഡായും ഉയർത്തപ്പെടുകയായിരുന്നു. പിന്നീട് തലശ്ശേരിയിൽ നിന്നും ഏതാനും കിലോമീറ്റർ അകലെയുള്ള ധർമ്മടം ഗ്രാമപഞ്ചായത്തിലെ കുന്നിൻപുറത്തേക്ക് മാറ്റപ്പെട്ടു. ബ്രണ്ണൻ തുടങ്ങിയ സ്കൂളിലാണ് ഇന്ന് ഗവ. ടീച്ചേഴ്സ് ട്രെയിനിങ്ങ് കോളജും ബ്രണ്ണൻ ഹയർ സെക്കൻഡറി സ്കൂളും പ്രവർത്തിക്കുന്നത്.
ആതുര ശുശ്രൂഷരംഗത്തും ബ്രണ്ണൻ നൽകിയ സംഭാവനകൾ അവിസ്മരണീയമാണ്. തലശ്ശേരി ജനറൽ ആശുപത്രിയുടെ ആദ്യ ബ്ലോക്ക് ഉയർന്നുവന്നത് അദ്ദേഹത്തിന്റെ സമ്പാദ്യവും ഉൾപ്പെടുത്തിയായിരുന്നു.
തലശ്ശേരിയിൽ അഗ്ലിക്കൽ പള്ളി പണിയണമെന്നത് അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു. മരണപത്രികയിൽ ഒരു ട്രസ്റ്റ് രൂപീകരിച്ചിരുന്നു. മതമേധാവികൾ കുറച്ച് പണം കൂടി ശേഖരിച്ച് ഈ ട്രസ്റ്റിനോടൊപ്പം ചേർത്ത് നയനമനോഹരമായ ഒരു പള്ളി പണിതു. അതാണ് സെന്റ് ജോൺസ് പള്ളി. തലശ്ശേരി കോട്ടക്ക് പിന്നിൽ സ്ഥിതി ചെയ്യുന്ന ഈ ദേവാലയ സെമിത്തേരിയിലാണ് ബ്രണ്ണൻ അന്ത്യവിശ്രമം കൊളളുന്നത്.
ബ്രണ്ണൻ മരിച്ചിട്ട് ഒന്നര നൂറ്റാണ്ടിലധികമായി. ഈ അവസരത്തിലും അദ്ദേഹത്തിന് ഉചിതമായ സ്മാരകം സ്ഥാപിക്കാൻ തലശ്ശേരിക്കാർക്ക് കഴിഞ്ഞിട്ടില്ല. സെന്റ് ജോൺസ് പള്ളി സെമിത്തേരിയിലുള്ള അദ്ദേഹത്തിന്റെ കല്ലാര്റ പോലും കാട് പിടിച്ച് കിടക്കുകയാണ്.
തലശ്ശേരിക്കാർ അദ്ദേഹത്തെ വിസ്മരിക്കുന്നത് ചരിത്രത്തിന്റെ ക്രൂരമായ വിരോധാഭാസമാണ്. ബ്രണ്ണൻ കോളജിന്റെ 125 ാം വാർഷികം കൊണ്ടാടുന്ന അവസരത്തിൽ ബ്രണ്ണനെ ആദരിക്കാനും അനുസ്മരിക്കാനുമുള്ള അവസരം സംഘാടകർ ഒരുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ബ്രണ്ണൻ കോളേജിന്റെ 125 ാം വാർഷികത്തിന്റെ ഭാഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികൾ സംഘടിപ്പിക്കും. ആഘോഷത്തിന്റെ നടത്തിപ്പിനായി 1001 പേർ അടങ്ങുന്ന സമിതിക്ക് രൂപം നൽകികഴിഞ്ഞു. 14 സബ്കമ്മറ്റികളും രൂപീകരിച്ചിട്ടുണ്ട്. സംഘാടകസമിതി ചെയർമാനായി കെ കെ നാരായണൻ എം എൽ എയെയും ജനറൽ കൺവീനറായി പ്രിൻസിപ്പാൾ പ്രൊഫ. പി എം ഇസ്മയിലിനെയും തിരഞ്ഞെടുത്തു.
ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടിയിൽ പ്രധാനം ബ്രണ്ണൻ അനുസ്മരണ യാത്രയാണ്. കൂടാതെ ബ്രണ്ണൻ കോളേജിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിക്കും. അക്കാദമിക് സെമിനാർ, പൂർവ്വവഅധ്യാപകരെ ആദരിക്കൽ, പൂർവ വിദ്യാർത്ഥി സംഗമം, സാഹിത്യസമ്മേളനം, മാധ്യമ കൂട്ടായ്മ, ദേശീയ തലത്തിലുള്ള കായിക മത്സരങ്ങൾ, ഫിലിം ഫെസ്റ്റിവൽ, സ്മരണിക തുടങ്ങിയവ വാർഷികത്തിന്റെ ഭാഗമായി നടക്കും. വാർഷികാഘോഷ പരിപാടികളിൽ കേന്ദ്ര-സംസ്ഥാന മന്ത്രിമാരും സാഹിത്യകാരൻമാരും കവികളും ഉൾപ്പെടെ പ്രമുഖർ പങ്കെടുക്കും. 125 വർഷമായിട്ടും ബ്രണ്ണൻ കോളേജിന്റെ ഭൗതികസാഹചര്യം ഇപ്പോഴും പര്യാപ്തമല്ല. നല്ല ഒരു ഗ്രൗണ്ടോ ഹാളോ ഇവിടെയില്ല. ഇവ കൂടി വാർഷികത്തോടൊപ്പം ഉണ്ടാക്കാനാണ് സംഘാടകസമിതിയുടെ ലക്ഷ്യം.
Prof. John Kurakar
No comments:
Post a Comment