കേരളീയരും കാൻസറും
ഒരു കാലഘട്ടത്തിൽ കേരളത്തിലെ കുടുംബങ്ങളിലെ ആഢ്യത്വം വിളിച്ചറിയിക്കുന്ന ഒന്നായിരുന്നു മുറുക്കാൻ ചെല്ലവും തുപ്പൽ കോളാമ്പിയും. ഒരു കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി അനുസരിച്ച് വിലപിടിപ്പുള്ള പലവിധ ലോഹങ്ങളിൽ വെറ്റില ചെല്ലവും നിലവിലുണ്ടായിരുന്നു. അന്നത്തെ കാരണവന്മാരുടെ ശീലമായിരുന്നു ഭക്ഷണത്തിനു ശേഷമുള്ള വെറ്റിലയും ചുണ്ണാമ്പും അടയ്ക്കയും പുകയിലയും ചേർത്തുള്ള മുറുക്ക്. പുകയിലയില്ലാതെ മുറുക്ക് ശീലമാക്കിയവരും ധാരാളം. പുകയില മാത്രം ശീലമാക്കിയ മുത്തശ്ശിമാരും ഒരു കാലഘട്ടത്തിൽ ധാരാളമുണ്ടായിരുന്നു.
മുറുക്കാൻ ദീർഘകാലം ഉപയോഗിച്ച് കേരളഭക്ഷണവും കഴിച്ച് 90-100 വയസുവരെ പൂർണആരോഗ്യത്തോട് ജീവിച്ച് മരിച്ച ഒരു തലമുറ ഉണ്ടായിരുന്നു. അതിഥികൾക്കും മുറുക്കാൻ കൊടുത്ത് സൽക്കരിച്ചിരുന്നു. ആ തലമുറയിലൊന്നും ഇന്ന് കൊട്ടിഘോഷിക്കുന്ന കാൻസർ ബാധ കണ്ടിരുന്നില്ല. പ്രകൃതിദത്ത ചേരുവകൾ ചേർത്ത ഭക്ഷണം മാരകരോഗങ്ങൾക്ക് കാരണമാകുന്നില്ല. മറിച്ച് ഇവയുടെ ഉൽപാദനത്തിലും വിപണനത്തിലും ഉപയോഗിക്കുന്ന കീടനാശിനികളും സ്റ്റിറോയിഡ് പോലെ പ്രവർത്തിക്കുന്ന മറ്റ് രാസപദാർഥങ്ങളുമാണ് മേൽപ്പറഞ്ഞ രോഗങ്ങൾ വ്യാപകമാകാൻ കാരണം. മുൻകാലങ്ങളിൽ മനുഷ്യൻ മത്സ്യമാംസങ്ങൾ ഉപയോഗിച്ചിരുന്നു. എല്ലാത്തരം ഇറച്ചികളും വ്യാപകമായി ഉപയോഗിച്ചിരുന്നു. അതുമൂലം ക്യാൻസറോ, ഹൃദ്രോഗമോ വ്യാപകമായതായി ചരിത്രരേഖകളിലില്ല. കാരണം ഔഷധഗുണമുള്ള പ്രകൃതിഭക്ഷണവും മനുഷ്യൻ ഉപയോഗിക്കുന്ന മറ്റ് ഭക്ഷണപദാർഥങ്ങളുമാണ് മൃഗങ്ങൾക്ക് അന്ന് കൊടുത്തിരുന്നത്. ഇത്തരം ഭക്ഷണം കഴിച്ച് ജീവിച്ച ഒരു മൃഗങ്ങളുടെയും മാംസം കഴിച്ച് കാൻസറോ ഹൃദ്രോഗമോ കൊളസ്ട്രോളോ റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രകൃതി ഭക്ഷണം വിട്ട് സ്റ്റിറോയിഡ് പ്രവർത്തനസ്വഭാവമുള്ള അനവധി കെമിക്കലുകൾ ചേർത്ത് ഉണ്ടാക്കുന്ന ആധുനിക ഭക്ഷണം കഴിക്കുന്ന മൃഗങ്ങളുടെ മാംസത്തിന്റെയും പാലിന്റെയും ഉപയോഗംകൊണ്ടാണ് രോഗം ഉണ്ടാക്കുന്നത് എന്നതാണ് യാഥാർഥ്യം. ആന്റിബയോട്ടിക്കുകളും സ്റ്റിറോയിഡുകളും ചികിത്സയിൽ വ്യാപകമായതും ഇത്തരം രോഗങ്ങൾ വ്യാപകമാകാൻ ഒരു മുഖ്യകാരണമാണ്. പൊതുവിൽ ശരീരത്തിലെ മെറ്റാബോളിക് പ്രവർത്തനം കരാറിലാകുന്നതുമൂലം രോഗങ്ങൾ ഉടലെടുക്കുന്നു. ഇന്ന് ഭക്ഷണസാധനങ്ങൾക്ക് രുചി വർധിപ്പിക്കാൻ ഉപയോഗിക്കുന്ന അജിനോമോട്ടോയുടെ അമിത ഉപയോഗവും ക്യാൻസറിന് മുഖ്യകാരണമാണ്. ഇതിന്റെയൊക്കെ അമിത ഉപയോഗത്തിലുണ്ടാകുന്ന മാരകരോഗങ്ങളെ പ്രകൃതിവിഭവങ്ങളിൽ ആരോപിച്ച് ഇതിൽ നിന്നും നമ്മെ പിൻതിരിപ്പിച്ച് മരുന്നിന്റെ വിപണനം കണ്ടെത്തുകയാണ് പാശ്ചാത്യർ ചെയ്യുന്നത്.
മറുവശത്ത് ഇത്തരക്കാർ ആരോഗ്യത്തിനും പ്രതിരോധത്തിനുമായി പരമാവധി പ്രകൃതിവിഭവങ്ങൾ ഉപയോഗിക്കുന്നതാണ് നാം കണ്ടുവരുന്നത്. ഇന്ന് നാം ഉപയോഗിക്കുന്ന എല്ലാ ആഹാരവസ്തുക്കളിലും കൃത്രിമ സ്റ്റിറോയിഡ് ഉൽപാദനം ഉണ്ടാക്കുന്നതാണ്. കൃഷിയിടങ്ങളിൽ ഉപയോഗിക്കുന്ന കീടനാശിനികളും രാസവളങ്ങളും ആഹാരത്തിലൂടെ മനുഷ്യശരീരത്തിനുള്ളിൽ കടന്നാൽ അത് ശരീരപ്രവർത്തനത്തിന് വേഗം കൂട്ടുകയും ആയുസും രോഗപ്രതിരോധ ശക്തിയും കുറയ്ക്കുന്നതോടൊപ്പം കാലക്രമേണ ശരീരത്തിലെ ചില പ്രവർത്തനങ്ങൾ നിലയ്ക്കുകയും മറ്റ് ചില പ്രവർത്തനങ്ങൾ മന്ദീഭവിക്കുകയും ചെയ്യുന്നത് കൊണ്ട് ശരീരപ്രവർത്തനം ശരിയായ ദിശയിൽ നടക്കാത്തതുമൂലം കാൻസർ തുടങ്ങിയ മാരകരോഗങ്ങൾക്ക് വഴിതെളിക്കും. ആഹാരത്തിലൂടെ ശരീരത്തിൽ പ്രവർത്തിക്കുന്ന മേൽപ്പറഞ്ഞ രാസവസ്തുക്കൾ ആ വ്യക്തിയെ ആദ്യം കുറച്ചുകാലം അമിത ആക്ടിവിറ്റിയുള്ള വ്യക്തിയായി കാണപ്പൈടുത്തും . ഹൈപ്പർ ആക്ടിവിറ്റി എന്ന ഓമനപ്പേരിട്ട് വൈദ്യശാസ്ത്രം രോഗനിർണയം നടത്തും. കാലക്രമേണ ഇത്തരം വ്യക്തികൾ ശരീരപ്രവർത്തനം മന്ദീഭവിച്ച് ഒന്നിലും താൽപര്യം ഇല്ലാത്തവരായി കാണപ്പെടും. ചില കുട്ടികളെക്കുറിച്ച് രക്ഷകർത്താക്കൾ പറയാറില്ലേ കുഞ്ഞിലെ നാലുകുട്ടികളുടെ വിളച്ചിലായിരുന്നു. ഇപ്പോൾ ഇരിക്കുന്നിടത്തു നിന്ന് എഴുന്നേൽക്കാൻ അവന് മടിയാണ് എന്ന്. ഈ അമിതവിശ്രമം കാലക്രമേണ മാരകരോഗങ്ങളെ വിളിച്ചുവരുത്തും. ഇത്തരം മഹാരോഗങ്ങളുടെ കാരണം തേടി ലക്ഷങ്ങൾ മുടക്കി വിദേശത്തുപോകുകയോ പരീക്ഷണങ്ങൾ ഒന്നും നടത്തുകയോ വേണ്ട. ഭൂമിയുടെ വലിപ്പം ആദ്യമായി പറഞ്ഞ വ്യക്തി ഒരു ഉപകരണത്തിന്റെയും സഹായത്താലല്ല ആദ്യം വലിപ്പനിർണയം നടത്തിയത്.
കാലക്രമേണ ഉപകരണങ്ങളുടെ സഹായത്തോടെ ഭൂമി അളന്നിട്ടും വലിപ്പത്തിൽ ഒരു വ്യത്യാസവും ഉണ്ടായിട്ടില്ലായെന്ന സത്യം ഓർക്കുക. ഇന്ന് മനുഷ്യന് ഗുണം നൽകുന്ന ധാരാളം കാര്യങ്ങൾ അനുഭവത്തിന്റെ വെളിച്ചത്തിൽ മനസിലാക്കി ജീവിതത്തിൽ പ്രായോഗികമാക്കിയതാണ്. അൽപമെങ്കിലും ഇന്നത്തെ തലമുറ നിലനിൽക്കുന്നത് അനുഭവത്തിന്റെ വെളിച്ചത്തിൽ അനുവർത്തിക്കുന്ന ഇത്തരം ശീലങ്ങളാണ്. പൊതുവിൽ ഇന്നത്തെ ഭക്ഷണവും ഭക്ഷണരീതികളും സ്ട്രസും മൂലം ശരീരത്തിലെ മെറ്റാബോളിക്ക് പ്രവർത്തനം തകരാറിലാകുന്നത് കാരണം സ്ത്രീകളിൽ പിസിഒഡി തുടങ്ങി പുരുഷവന്ധ്യതയും കൊളസ്ട്രോളും രക്താദിസമ്മർദ്ദവും കാൻസറിനും വഴിതെളിക്കുന്നു എന്നതാണ് യാഥാർഥ്യം. കഴിയുന്നത്ര നല്ല ഭക്ഷണം ഉപയോഗിച്ചും മിതമായി വ്യായാമം ചെയ്തും നല്ലവണ്ണം ഉറങ്ങിയും അവനവന്റെ കഴിവിനനുസരിച്ച് ജീവിച്ച് ശീലിച്ചും മാനസിക സംഘർഷം ഒഴിവാക്കിയും മഹാരോഗങ്ങളെ ഒഴിവാക്കുക.
പ്രകൃതിവിഭവങ്ങൾ മനുഷ്യരും മൃഗങ്ങളും ഉപയോഗിച്ച് ശീലിച്ചാൽ പച്ചക്കറി കഴിച്ചാലും മാംസം കഴിച്ചാലും വെറുതെയിരുന്നാലും ഇത്ര മാരകമായ അളവിൽ ഒരു മാരകരോഗങ്ങളും നിങ്ങളെ കാർന്നുതിന്നുകയില്ല. ഏതു ശീലങ്ങൾക്കും ഒരു സ്വയം നിയന്ത്രണം വേണമെന്ന് മാത്രം. മുൻ തലമുറ പ്രകൃതിയിലൂടെ നേടിയ ആരോഗ്യവും പ്രതിരോധവും ആയുസും പാശ്ചാത്യസംസ്കാരത്തിന്റെ പിടിയിൽ അമർന്ന് ഇന്നത്തെ തലമുറ പഴഞ്ചൻ എന്നു പറഞ്ഞ് വലിച്ചെറിയപ്പെട്ട പല പ്രകൃതിവിഭവത്തിന്റെയും അഭാവമാണ് ഇന്ന് കാണുന്ന മാരകരോഗങ്ങൾ. നമ്മെക്കൊണ്ട് വലിച്ചെറിയിച്ച നമ്മുടെ പല പ്രകൃതിവിഭവങ്ങളും മറ്റ് രൂപത്തിൽ ആരോഗ്യത്തിന്റെയും രോഗത്തിന്റെയും പേരു പറഞ്ഞ് പാശ്ചാത്യർ തന്നെ നമ്മുടെ വിപണി കയ്യടക്കിയിട്ടുണ്ട്.
വൻ വില കൊടുത്ത് നാം അത് വാങ്ങി ഉപയോഗിക്കുന്നുണ്ട്. പക്ഷെ നമ്മളെ പിൻതിരിപ്പിച്ച് പാശ്ചാത്യർ അതിവേഗം പ്രകൃതിവിഭവങ്ങളിലേക്ക് പോയിക്കൊണ്ടിരിക്കുന്നു. ഇന്ന് നിലവിലുള്ള ക്യാൻസർ രോഗികളെ പരിശോധിച്ചാൽ അവരിൽ ബഹുഭൂരിപക്ഷം പേരും വെറ്റിലമുറുക്കോ, പുകയില ഉൽപന്നങ്ങളോ ഉപയോഗിക്കുന്നവരല്ലെന്ന് നമുക്ക് മനസിലാക്കാൻ കഴിയും.

Prof. John Kurakar
No comments:
Post a Comment