ശ്രീനാരായണ ഗുരുവിനെ ഹിന്ദു സന്യാസിയാക്കി വില കുറയ്ക്കരുത്
ശ്രീനാരായണ ഗുരുവിനെ ഒരു ഹിന്ദു സന്യാസിയായി വില കുറക്കാനുള്ള ശ്രമം സമീപകാലത്തായി നടക്കുന്നതായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ശ്രീനാരായണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി വൈക്കം യൂണിയൻ സംഘടിപ്പിച്ച ഗുരുജയന്തി സമ്മേളനത്തിൽ ചതയദിന സന്ദേശം നൽകി സംസാരിക്കുകയായിരുന്നു കാനം.ഗുരു ഒരു കാലത്തും ഹിന്ദു സന്യാസിയായിരുന്നില്ല. ഹിന്ദുമതം അകറ്റി നിർത്തിയിരുന്ന ഒരു വലിയ ജനസമൂഹത്തെ മുഖ്യധാരയിലേക്ക് ഉയർത്തിക്കൊണ്ടു വരാനുളള പ്രവർത്തനങ്ങളാണ് അദ്ദേഹം നടത്തിയതെന്ന് കാനം പറഞ്ഞു.
സവർണമേധാവിത്വത്തിലധിഷ്ഠിതമായിരുന്നു ഇന്ത്യയിലെ ഹിന്ദുമതം. മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാരെ മൃഗങ്ങൾക്ക് തുല്യമായാണ് കണ്ടിരുന്നത്. പാർശ്വവൽക്കരിക്കപ്പെട്ട സാധാരണക്കാർക്കുവേണ്ടിയാണ് ഗുരു നിലകൊണ്ടത്. വിശ്വാസത്തിലൂന്നിയ സാമൂഹ്യമാറ്റത്തിനുവേണ്ടി അദ്ദേഹം വിട്ടുവീഴ്ചയില്ലാതെ പ്രവർത്തിച്ചു. പരമ്പരാഗത ഹിന്ദു സങ്കൽപങ്ങളിൽ നിന്നും വ്യത്യസ്തമായ ക്ഷേത്രങ്ങളാണ് അദ്ദേഹം സ്ഥാപിച്ചത്. ക്ഷേത്രപ്രവേശനത്തിനുപോലും വിലക്കേർപ്പെടുത്തിയ ഹിന്ദു സവർണ പാരമ്പര്യങ്ങളെയാകെ അദ്ദേഹം ലംഘിച്ചു.
ശിലയും ദീപവും കണ്ണാടിയും ഗുരു പ്രതിഷ്ഠിച്ചവയാണ്. പരമ്പരാഗത ഹിന്ദു സങ്കൽപങ്ങളിൽ നിന്നും ആചാരങ്ങളിൽ നിന്നും വിട്ടുമാറി ജാതിമത ചിന്തയില്ലാതെ മനുഷ്യരെല്ലാം ഒന്നാണെന്ന സന്ദേശമാണ് വിട്ടുവീഴ്ചയില്ലാതെ ഗുരു ഉയർത്തിപ്പിടിച്ചത്.
ശിലയും ദീപവും കണ്ണാടിയും ഗുരു പ്രതിഷ്ഠിച്ചവയാണ്. പരമ്പരാഗത ഹിന്ദു സങ്കൽപങ്ങളിൽ നിന്നും ആചാരങ്ങളിൽ നിന്നും വിട്ടുമാറി ജാതിമത ചിന്തയില്ലാതെ മനുഷ്യരെല്ലാം ഒന്നാണെന്ന സന്ദേശമാണ് വിട്ടുവീഴ്ചയില്ലാതെ ഗുരു ഉയർത്തിപ്പിടിച്ചത്.
വിശ്വാസങ്ങൾക്ക് അദ്ദേഹം പുതിയ സങ്കൽപങ്ങൾ നൽകി. സവർണ ഹിന്ദു മേധാവിത്വത്തിനെതിരെ ഭാരതത്തിൽ ബുദ്ധമതം കഴിഞ്ഞാൽ ആഞ്ഞടിച്ചത് ഗുരുദേവ ദർശനങ്ങളായിരുന്നു. എങ്ങനെയാണ് ഗുരുദേവനെ ഹിന്ദു സന്യാസിമാരുടെ ഗണത്തിൽപ്പെടുത്താൻ കഴിയുകയെന്നും കാനം ചോദിച്ചു. വിശ്വാസത്തിൽ തുടങ്ങി അറിവിലേക്ക് വളർന്ന ഗുരുദേവ ദർശനങ്ങളെ ലോകം ഉറ്റുനോക്കുകയാണ്. ഗുരുദർശനങ്ങളുടെ യഥാർത്ഥ അന്ത:സത്ത ഉയർത്തിപ്പിടിക്കാൻ കേരളീയ സമൂഹത്തിനും ശ്രീനാരായണീയർക്കും കഴിയണമെന്നും ഗുരുദേവനും മറ്റ് സാമൂഹ്യപരിഷ്കർത്താക്കളും ഉഴുതുമറിച്ച മണ്ണിലാണ് കമ്മ്യൂണിസ്റ്റ് പാർട്ടി കരുത്താർജിച്ചതെന്നും കാനം കൂട്ടിച്ചേർത്തു.ചതയദിന ഘോഷയാത്രക്കുശേഷം ആശ്രമം സ്ക്കൂൾ അങ്കണത്തിൽ ചേർന്ന സമ്മേളനത്തിൽ മന്ത്രി എ പി അനിൽകുമാർ അധ്യക്ഷത വഹിച്ചു. സാംസ്കാരിക മന്ത്രി കെ സി ജോസഫ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ജോസ് കെ മാണി എംപി, കെ അജിത്ത് എം എൽ എ, ശ്രീലതാ ബാലചന്ദ്രൻ, പി വി ബിനേഷ്, എം പി സെൻ, പി ആർ ബിജി, കെ വി പ്രദീപ്കുമാർ, പിടി ജിനീഷ്, പിവി വിവേക് എന്നിവർ പ്രസംഗിച്ചു.
Prof. John Kurakar
No comments:
Post a Comment