ജീവൻ കളഞ്ഞുള്ള ഓണാഘോഷം
ഇത് ഓണക്കാലം. ഒരു ഓർമ്മ -തുമ്പ പൂ വിരിഞ്ഞു .ഈ ചിങ്ങ നിലാവിന് കുളിരില്‍, ഓണ പൂക്കളം ഒരുക്കാന്‍ കേരളം വെമ്പൽ കൊള്ളുന്ന കാലം .മഴമാറി, മാനം തെളിഞ്ഞ്, പ്രകൃതിയാകെ പൂത്തുലഞ്ഞുനില്ക്കുന്നു. കറുകറുത്ത കര്ക്കിടകം പെയ്തൊഴിഞ്ഞ് ഹൃദ്യമായ പൊന്നിന്ചിങ്ങമെത്തുന്നു .ഓണത്തെവരവേല്ക്കാന്‍.നാട്ടിന്പുറങ്ങളിലാകെ കുരുന്നുകളുടെ ‘പൂവേ പൊലി’ഉയരുന്നു . പൂക്കള്‍ തേടിയുള്ള കുട്ടികളുടെ യാത്ര എത്ര രസകരമാണ് .. പ്രകൃതിക്ക് കരിമ്പടം ചാര്ത്തുന്ന കാക്കപ്പൂവ്, വരമ്പുകള്‍ തീര്‍ക്കുന്ന അതിരാണിപ്പൂവ്, കുലകുലകളായി വിടരുന്ന അശോകപ്പൂവ്, തുമ്പപ്പൂവ്, അരിപ്പൂവ്, ശംഖുപുഷ്പം, കാശിപ്പൂവ്, മല്ലികപ്പൂവ്, നന്ത്യാര്വട്ടം... ഇവയൊക്കെയായി പൂക്കൂടകള്‍ നിറച്ചു വീട്ടിലേക്കുള്ള വരവ് ഗ്രാമത്തിൻറെ ഒരു മനോഹര കാഴ്ച് തന്നെയാണ് . ഇന്ന് കാലം മാറി ,കോലം മാറി , കാലാവസ്ഥ മാറി , പൂക്കള മോരുക്കാൻ പൂവില്ല ,നാട്ടിൻപുരത്തു പൂവിളിയുമില്ല .ഓണഘോഷമോരുക്കാൻ കലാസമിതികളുമില്ല .കലാലയങ്ങളിലെ ഓണാഘോഷത്തിന്റെ രൂപവും ഭാവവും മാറി .കഴിഞ്ഞ വർഷം വരെ കോളേജുകളിൽ മാവേലി വേഷവും വാമന വേഷവുമൊക്കെ കെട്ടി പൂക്കളവുമോരുക്കി ആഘോഷം കേമമാക്കുമായിരുന്നു . ഇന്ന് നമ്മുടെ കാമ്പസ്കളൊക്കെ മാറി കഴിഞ്ഞു .വെറും അനുകരണങ്ങളായി കാമ്പസ് കൾ മാറി ..കറുത്ത ഷർട്ടും കറുത്ത കരയുള്ള മുണ്ടും ധരിച്ച് ജീപ്പുകളിലും ലോറികളിലും എത്തി ആണ് കുട്ടികൾ അഴിഞ്ഞാടുകയാണ് .പെണ്കുട്ടികളും മോശമല്ല .പ്രേമംതാടി ബാർബർഷാപ്പുകളിൽ റെഡി .കലാലയങ്ങളിൽ വളരെ ലളിതമായി കൊണ്ടാടിയിരുന്ന ഓണാഘോഷം ഇന്ന് ഒരു ബാധ്യതയായി മാറി കഴിഞ്ഞു . ഫയര് എഞ്ചിനും കെഎസ്ആര്ടിസി ബസുമടക്കമുള്ള സര്ക്കാര് സംവിധാനങ്ങള് പോലും കയ്യേറിയാണ് പല കോളജു കുമാരന്മാരും കുമാരിമാരും ഓണമാഘോഷിക്കുന്നത്. തിരുവനന്തപുരം മെഡിക്കല് കോളജിലാകട്ടെ ഓപ്പറേഷന് തിയറ്ററിലും അത്യാഹിതവിഭാഗത്തിലും വരെ പൂക്കളമിട്ടാണ് ഓണാഘോഷം. ഇന്ന് നമ്മുടെ യുവാക്കൾ ജീവന് കളഞ്ഞും ഓണമാഘോഷിക്കയാണ് .
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment