അറബിലോകവുമായുള്ള ഭാരതത്തിൻറെ
അടുപ്പത്തിനു നൂറ്റാണ്ടിൻറെ പഴക്കമുണ്ട്
അടുപ്പത്തിനു നൂറ്റാണ്ടിൻറെ പഴക്കമുണ്ട്
ഇന്ത്യക്ക് ഗൾഫ് രാജ്യങ്ങളുമായി നൂറ്റാണ്ടുകള്ക്കു മുമ്പേതന്നെ വാണിജ്യബന്ധമുണ്ട്. അകലെയുള്ള അയല്ക്കാരെന്നാണു നാം ഗൾഫ് രാജ്യങ്ങളെ വിളിക്കുന്നത്. അവരുമായി എന്നും സൗഹാര്ദ്ദപരമായ അന്തരീക്ഷമാണ് നാം പുലർത്തി പോരുന്നത് . ഗൾഫിൽ നടക്കുന്ന ഏതു സംഭവവും ഭാരതം സൂക്ഷമമായി നിരീക്ഷിക്കുന്നു .പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗൾഫ് സന്ദര്ശനത്തിനു പ്രാധാന്യം ഏറെയുണ്ട് .
34 വര്ഷങ്ങള്ക്കുശേഷമാണ് ഒരു ഇന്ത്യന് പ്രധാനമന്ത്രി ഗള്ഫ് സന്ദര്ശിക്കുന്നത്..ഇന്ത്യന്‍ തൊഴിലാളികള്‍ താമസിക്കുന്ന ലേബര്‍ ക്യാമ്പുകൾ സന്ദര്ശിച്ച പ്രധാനമന്ത്രിയെ അഭിനന്ദിക്കുന്നു . ദയനീയമായ തൊഴില്സാഹചര്യങ്ങളും മറ്റും നേരിട്ട് കാണാൻ അദ്ദേഹത്തിനു അവസരം ലഭിച്ചു . പാവപ്പെട്ട തൊഴിലാളികളുടെ നിലമെച്ചപ്പെടുത്താൻ പ്രധാനമന്ത്രിയുടെ സന്ദർശനം ഉപകരിക്കും .യു.എ.ഇയെ ഇന്ത്യയുടെ വിലപ്പെട്ട പങ്കാളിയെന്നാണു പ്രധാനമന്ത്രി നരേന്ദ്രമോഡി വിശേഷിപ്പിച്ചത് .
ഒരു ഇസ്ലാമികരാജ്യത്തേക്കു മോദി നടത്തുന്ന ഈ ആദ്യസന്ദര്ശകനം വ്യാപാരബന്ധം മെച്ചപ്പെടുത്തുന്നതിനും ഇന്ധനലഭ്യത ഉറപ്പാക്കുന്നതിനും സഹായിക്കുന്നതിനൊപ്പം പ്രവാസിസമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും കൂടി ഉപരിക്കും . .അബുദാബിയിലെ വലിയ പള്ളിയും അവിടെയുള്ള ശൈഖ് സായിദിന്റെ ഖബറിടവും സന്ദര്ശിിച്ചതിലൂടെ നരേന്ദ്രമോദി എല്ലാ മതങ്ങളെയും ആദരിക്കുന്ന പ്രധാനമന്ത്രിയെന്ന നിലയിൽ ലോകം കാണും . . രണ്ടര ദശലക്ഷം പേരുടെ സംഘടിതശക്തി ഇന്ത്യക്ക് യുണൈറ്റഡ് അറബ് എമിറേറ്റ്സിലുണ്ട് എന്നതുതന്നെയാണു ഏറ്റവും പ്രധാനം . ആ രാജ്യത്തിന്റെ വികസനപ്രക്രിയയിൽ ഭാരതീയ പ്രവാസിസമൂഹത്തിൻറെ പങ്കു അതുല്യമാണ് .ഇന്ത്യക്കാരായ തൊഴിലാളികളുടെ കരുത്താണ് യു.എ.ഇയെ വ്യവസായത്തിലും വാണിജ്യത്തിലും കരുത്തുള്ളതാക്കി മാറ്റിയത്.
യു.എ.ഇ.സമാധാനത്തിന്റെ നാടാണ് . വിഭിന്ന മതവിശ്വാസികൾ ഒരുമയോടെ ,സമാധാനത്തോടെ ,ഭാരതത്തെ പോലെ അവിടെ ജീവിക്കുന്നു .ആഗോള സാമ്പത്തികവിജയകഥയാണ്യു.എ.ഇയുടേത്.പ്രതീക്ഷകള് പകരുന്ന ഒരു സന്ദർശനമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെത് .
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment