AIM TO CPMPLETE VIZHINJAM
PORT PROJECT IN 1000 DAYS
കരാറായി; ഇനി വിഴിഞ്ഞം
The Adani Group has started
forming the team that will manage its latest port project at Vizhinjam, Kerala
and aims to have the port ready in 1,000 days with construction starting this
November, its chairman Gautam Adani said on Monday. Adani was in Kerala for the
signing of the concession agreement between the state government and Adani
Ports and Special Economic Zone Ltd.Adani said the group has
appointed Santosh Kumar Mahapatra, director of Adani's Dhamra port project as
the CEO of the Vizhinjam project. He added it will employ majority of the
workforce from the state and ensure that his group will make it the
"world's largest mega transshipment container terminal."
APSEZ in July received the
letter of award for the Vizhinjam project, which had been conceived over 25
years ago but failed to take off. Three rounds of prior bidding had got no
commitment from any serious project developer. The total estimated project cost
of the port is Rs 4,089 crore .will take four years to set up. The proposed
port is located 16 kilometers south of the state capital, Thiruvananthapuram.
Vizhinjam, with its strategic access to Middle East - the Suez Canal - coast of
East Africa - Bay of Bengal, and the Straits of Malacca thus enjoying an
"unmatched locational advantage" to an international shipping route
that connects Europe, Persian Gulf and the Far East.
വിഴിഞ്ഞം തുറമുഖപദ്ധതിക്ക് കരാറായി.
സംസ്ഥാനത്തിന്റെ ഭാവിവികസനത്തിന് നങ്കൂരമായി മാറുന്ന വിഴിഞ്ഞം പദ്ധതിക്കാണ്
മലയാളവര്‍ഷത്തിന്റെ ആദ്യ ദിവസം കരാറായത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും
തുറമുഖനിര്‍മാണ കമ്പനിയായ അദാനി പോര്‍ട്‌സ് ഉടമ ഗൗതം അദാനിയുടെയും
സാന്നിധ്യത്തിലായിരുന്നു കരാര്‍ ഒപ്പിടല്‍.
നവംബര്‍ ഒന്നിന് കേരളപ്പിറവിദിനത്തില്‍ പദ്ധതിക്ക് ആദ്യ കല്ല് വീഴും. നാല് വര്‍ഷമാണ് നിര്‍മാണ കാലയളവെങ്കിലും 1000 ദിവസത്തിനുള്ളില്‍ തുറമുഖത്ത് കപ്പലടുക്കുമെന്ന് ഗൗതം അദാനി പറഞ്ഞു. ഇതോടെ സംസ്ഥാനത്തിന്റെ മുന്നോട്ടുള്ള കുതിപ്പിന് ഈ തുറമുഖം പുതിയ ചാലുകള്‍ കീറുമെന്നാണ് പ്രതീക്ഷ.സംസ്ഥാന സെക്രട്ടേറിയറ്റില്‍, ഒട്ടേറെ ഉടമ്പടികള്‍ക്ക് മഷിപുരണ്ട ദര്‍ബാര്‍ ഹാളിലായിരുന്നു വിഴിഞ്ഞം പദ്ധതിക്കരാറിന്റെയും പിറവി. വൈകീട്ട് 5ന് ലളിതമായ ചടങ്ങില്‍ സംസ്ഥാന തുറമുഖ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജെയിംസ് വര്‍ഗീസും അദാനി വിഴിഞ്ഞം പോര്‍ട്‌സ് മേധാവി സന്തോഷ് മഹാപത്രയുമാണ് കരാറില്‍ ഒപ്പിട്ടത്.
പദ്ധതി ഏറ്റെടുത്തത് തനിക്ക് ലഭിച്ച ആദ്യ ഉപദേശങ്ങള്‍ക്ക് വിരുദ്ധമായാണെന്ന് ഗൗതം അദാനി പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ആദ്യം കണ്ടപ്പോള്‍ത്തന്നെ പദ്ധതി നടപ്പാക്കണമെന്ന അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥമായ ആഗ്രഹം മനസ്സിലായി. അതാണ് കരാര്‍ ഏറ്റെടുക്കുന്നതിലേക്ക് മനസ്സ് മാറാന്‍ കാരണം. ഈ തുറമുഖം കേരളത്തിന് മാത്രമല്ല, രാജ്യത്തിനുതന്നെ അഭിമാനമാകും -അദാനി പറഞ്ഞു.
പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ പിന്തുണയും മുഖ്യമന്ത്രി വാഗ്ദാനംചെയ്തു. പദ്ധതിയെക്കുറിച്ച് സാമൂഹികവും പരിസ്ഥിതിപരവുമായി ന്യായമുള്ള ചില ആശങ്കകള്‍ ഉയര്‍ന്നിട്ടുണ്ട്. ബന്ധപ്പെട്ട എല്ലാവരുമായും ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തും. ഒരു കുടുംബമോ ഒരു വ്യക്തിപോലുമോ ഈ പദ്ധതിമൂലം ബുദ്ധിമുട്ടനുഭവിക്കരുതെന്ന് നിര്‍ബന്ധമുണ്ട്. യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പണം പ്രശ്‌നമല്ല -മുഖ്യമന്ത്രി പറഞ്ഞു. കബൊട്ടാഷ് നിയമത്തില്‍ ഇളവനുവദിക്കുന്നതിന് സംസ്ഥാനം ശക്തമായ സമ്മര്‍ദ്ദം ചെലുത്തുമെന്ന് മന്ത്രി കെ.ബാബു പറഞ്ഞു. വന്‍കിട പദ്ധതികള്‍ ഏറ്റെടുക്കാന്‍ കേരളത്തിന് കഴിയില്ലെന്ന പേരുദോഷം വിഴിഞ്ഞത്തിലൂടെ മാറണമെന്നും അദ്ദേഹം പറഞ്ഞു.
സ്പീക്കര്‍ എന്‍.ശക്തന്‍, മന്ത്രിമാരായ കെ.എം.മാണി, വി.എസ്.ശിവകുമാര്‍, അടൂര്‍ പ്രകാശ്, അനൂപ് ജേക്കബ്, ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ കെ.എം.ചന്ദ്രശേഖരന്‍, വിഴിഞ്ഞം തുറമുഖകമ്പനി എം.ഡി. സി.എസ്.സുരേഷ് ബാബു എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു. എം.എല്‍.എ.മാരായ കെ.മുരളീധരന്‍, എം.എ.വാഹിദ്, എ.ടി.ജോര്‍ജ്, കെ.എസ്.ശബരീനാഥന്‍, ജില്ലാപ്പഞ്ചായത്ത് പ്രസിഡന്റ് അന്‍സജിതാ റസ്സല്‍, ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍ തുടങ്ങിയവര്‍ ചടങ്ങിനെത്തി. 7525 കോടി രൂപയാണ് പദ്ധതിക്കുള്ള മുടക്കുമുതല്‍. ഇതില്‍ 1635 രൂപ ഗ്രാന്റാണ്. ഇത് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തുല്യമായി നല്‍കും. 2454 കോടി രൂപ അദാനി മുടക്കും. ബാക്കി സംസ്ഥാന സര്‍ക്കാരാണ് മുടക്കുക. നിര്‍മാണത്തോടൊപ്പം തുറമുഖത്തിന്റെ നടത്തിപ്പും അദാനി പോര്‍ട്‌സിനാണ്. 15-ാം വര്‍ഷം മുതല്‍ കൊല്ലംതോറും ഒരു ശതമാനം വീതം വര്‍ദ്ധിക്കുന്ന തരത്തില്‍ സര്‍ക്കാരിന് പണം ലഭ്യമാകും. 15-ാം വര്‍ഷം 93 കോടി രൂപയാണ് ലഭിക്കുക. ക്രമേണ വിഴിഞ്ഞത്തിന്റെ ശേഷിയും വര്‍ദ്ധിക്കും. വരുമാനവും കൂടും.
അന്താരാഷ്ട്ര കപ്പല്‍പ്പാതയില്‍നിന്ന് 18 കിലോമീറ്റര്‍ മാത്രമേ അകലമുള്ളൂവെന്ന പകൃതിദത്തമായ അനുഗ്രഹമാണ് വിഴിഞ്ഞത്തിന്റെ പ്രധാന ആകര്‍ഷണം. 18,000 ടി.യു. ശേഷിയുള്ള വലിയ കപ്പലുകള്‍ ഇവിടെ അടുപ്പിക്കാം. സിംഗപ്പുര്‍, കൊളംേബാ, സലാല, ദുബായ് തുടങ്ങിയ സമീപ തുറമുഖങ്ങളിലെ ചരക്കുഗതാഗതം ക്രമേണ വിഴിഞ്ഞത്തേക്ക് മാറുമെന്നാണ് പ്രതീക്ഷ. ഇത് സമുദ്രാന്തര വാണിജ്യത്തിന്റെ കേന്ദ്രമായി കേരളത്തെ മാറ്റും. ഒപ്പം ഭാവിയിലേക്കുള്ള പ്രതീക്ഷയുടെ നങ്കൂരവും.

Prof. John Kurakar
No comments:
Post a Comment