Pages

Monday, August 17, 2015

ഭൂമിയെ ഇരുട്ടിലാക്കും അടുത്ത സോളാർ കൊടുങ്കാറ്റ് വരുന്നു

ഭൂമിയെ ഇരുട്ടിലാക്കും അടുത്ത സോളാർ കൊടുങ്കാറ്റ് വരുന്നു
സോളാർ കൊടുങ്കാറ്റുകൾ ഭൂമിയിലെ ജീവനു എന്നും ഭീഷണിയാണ്. സോളാർ കൊടുങ്കാറ്റുകളെ കുറിച്ച് ഒരു സംഘം ശാസ്ത്രജ്ഞർ പഠിച്ചുക്കൊണ്ടേയിരിക്കുകയാണ്. ഈ ലോകം തന്നെ ഇരുട്ടിലാക്കാൻ ശക്തിയുള്ള സോളാർ കൊടുങ്കാറ്റുകൾ ഇനിയും വന്നേക്കാമെന്നും ഇതിനായി എന്തെല്ലാം മുൻകരുതലുകളാണ് വേണ്ടതെന്നും ഗവേഷകർ പഠിക്കുന്നുണ്ട്.1859 ൽ ഇത്തരമൊരു സോളാർ കൊടുങ്കാറ്റുണ്ടായിട്ടണ്ട്. കാരിങ്ടണ്‍ ഇവന്റ് എന്നാണ് ഈ കൊടുങ്കാറ്റ് അറിയപ്പെടുന്നത്. സൂര്യനിൽ നിന്നെത്തിയ കൊടുങ്കാറ്റിൽ നിന്നു 1022 കെജെ എനര്‍ജിയാണ് ഭൂമിയിലേക്ക് പ്രവഹിച്ചത്. ഹിരോഷിമ ബോംബ് സ്ഫോടനത്തിന്റെ പത്ത് ബില്യണ്‍ ഇരട്ടി ശക്തിക്ക് തുല്യമായിരുന്നു ഇത്.
ഓരോ 150 അല്ലെങ്കിൽ 350 വർഷം കൂടമ്പോഴാണ് സോളാർ കൊടുങ്കാറ്റ് വരാൻ സാധ്യതയുള്ളത്. 150 വര്‍ഷങ്ങള്‍ കൂടുമ്പോൾ ഭൂമി കാരിങ്ടണ്‍ പാതയിലൂടെ കടന്ന് പോകും. ഈ സമയത്താണ് ‌സോളാർ കൊടുങ്കാറ്റിനു സാധ്യതയെന്നാണ് നാസ ശാസ്ത്രജ്ഞൻമാർ പറയുന്നത്. അങ്ങനെയാണെങ്കില്‍ അടുത്ത സോളാർ കൊടുങ്കാറ്റ് വൈകാതെ ഭൂമിയിൽ എത്തുമെന്നാണ് കരുതുന്നത്.കാരിങ്ടണ്‍ പ്രതിഭാസം എപ്പോള്‍, എങ്ങിനെ സംഭവിക്കുമെന്നത് സംബന്ധിച്ച് ഇപ്പോഴും വ്യക്തമായ ഉത്തരം ശാസ്ത്രലോകത്തിനും നൽകാനായിട്ടില്ല. കണക്കുകൾപ്രകാരം അവസാനമായി കാരിങ്ടൺ പ്രതിഭാസം സംഭവിക്കേണ്ടത് 2012ല്‍ ആയിരുന്നു. എന്നാല്‍ അന്ന് അത്രക്ക് വലിയ സോളാർ കൊടുങ്കാറ്റ് ഉണ്ടായില്ല. ഇനി 2022ലും സമാനമായ ദുരന്തം സംഭവിച്ചേക്കാമെന്നും ശാസ്ത്രലോകം മുന്നറിയിപ്പു നൽകുന്നു.1989 ലും ശരാശരിക്കും മുകളിലുള്ള സോളാ‍ർ കൊടുങ്കാറ്റ് അടിച്ചിരുന്നു. അന്നും കാര്യമായ നാശനഷ്ടം സംഭവിച്ചില്ല. എന്നാൽ ഇന്ന് സാങ്കേതികലോകം ഏറെ മുന്നേറിയിരിക്കുന്നു. മറ്റൊരു വലിയ സോളാർ കൊടുങ്കാറ്റ് വന്നാൽ ഇവിടത്തെ സാങ്കേതിക സംവിധാനങ്ങളെല്ലാം തകർന്ന് ഭൂമിതന്നെ ഇരുട്ടിലായേക്കും.സോളാർ കൊടുങ്കാറ്റുകളെ കരുതിയിരിക്കണമെന്ന മുന്നറിയിപ്പുമായി കഴിഞ്ഞ മാസം ബ്രിട്ടീഷ് സർക്കാർ കുറിപ്പു പുറത്തിറക്കിയിരുന്നു. ഉപഗ്രങ്ങളെയും വാർത്താവിനിമയ സംവിധാനങ്ങളെയും ഇത് തകർക്കുമെന്നും മുന്നറിയിപ്പുണ്ടായിരുന്നു. അതേസമയം, ഇനി ഇത്തരം കൊടുങ്കാറ്റുകൾ മറ്റു നക്ഷത്രങ്ങളിൽ നിന്നു വന്നേക്കാമെന്നും റിപ്പോർട്ടുകളുണ്ട്. സൂര്യനെ പോലുള്ള 84 നക്ഷത്രങ്ങളുണ്ട്. ഒരുപക്ഷേ ഇവിടെ നിന്നും കൊടുങ്കാറ്റുകൾ ഭൂമിയിലേക്ക് വന്നേക്കാം.
Prof. John Kurakar


No comments: