നാഷണല്‍ സര്‍വീസ് സ്‌കീം ഇനി
പാഠ്യവിഷയം
സേവനത്തിന് 40 മാര്‍ക്ക്, തിയറിക്ക് 60
സേവനത്തിന് 40 മാര്‍ക്ക്, തിയറിക്ക് 60
കോളേജുകളില്‍ നിലവിലുള്ള നാഷണല്‍ സര്‍വീസ് സ്‌കീം
(എന്‍.എസ്.എസ്.) പാഠ്യപദ്ധതിയുടെ ഭാഗമാക്കാന്‍ കേന്ദ്ര മാനവശേഷി മന്ത്രാലയം
തീരുമാനിച്ചു. ക്രെഡിറ്റ് സെമസ്റ്റര്‍ സമ്പ്രദായത്തിലുള്ള ബിരുദ കോഴ്‌സുകളില്‍
ഇലക്ടീവ് വിഷയമായി എന്‍.എസ്.എസ്. തിരഞ്ഞെടുക്കാം. ഓരോ സെമസ്റ്ററിലും നൂറുമാര്‍ക്കുള്ള
വിഷയമായി ഇനി സാമൂഹികസേവനം മാറും. ഇതിന്റെ ഭാഗമായി ആറ് സെമസ്റ്ററിലേക്കുള്ള സിലബസ്
കേന്ദ്ര യുവജന-കായികക്ഷേമ മന്ത്രാലയം തയ്യാറാക്കി സമര്‍പ്പിച്ചു.നിലവില്‍ എന്‍.സി.സി.യും
!എന്‍.എസ്.എസ്സും പാഠ്യപദ്ധതിക്ക് പുറത്താണ്. താത്പര്യമുള്ളവര്‍ ചേര്‍ന്നാല്‍ മതി.
കോഴ്‌സ് പൂര്‍ത്തിയാക്കുമ്പോള്‍ വളണ്ടിയര്‍മാര്‍ക്ക് പ്രത്യേക സര്‍ട്ടിഫിക്കറ്റ്
ലഭിക്കും. ഉപരിപഠനത്തിന് മുന്‍ഗണന ലഭിക്കാന്‍ ഈ സര്‍ട്ടിഫിക്കറ്റ്
പ്രയോജനപ്പെടുന്നുണ്ട്. അവധി ദിവസങ്ങളിലെ സേവനപ്രവര്‍ത്തനങ്ങളും വാര്‍ഷിക
ക്യാമ്പുമാണ് എന്‍.എസ്.എസ്സിന്റെ പ്രധാന പ്രവര്‍ത്തനം.
പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതോടെ ഒരു വിഷയത്തില്‍ 40 മാര്‍ക്ക് സാമൂഹികസേവന പ്രവര്‍ത്തനത്തിലൂടെ നേടാം. 60 മാര്‍ക്കിന്റെ തിയറിയുമുണ്ടാകും. എല്ലാ കോഴ്‌സുകള്‍ക്കും പൊതുവായ പാഠ്യപദ്ധതിയാണ്. ആദ്യ സെമസ്റ്ററില്‍ പദ്ധതിയെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങള്‍, യുവാക്കളുടെ അവസ്ഥ, സാമൂഹിക ഉന്നമനം, ശ്രമദാനം. രണ്ടും മൂന്നും നാലും സെമസ്റ്ററുകളില്‍ നേതൃപാടവ-വ്യക്തിത്വ വികസനം, ദേശീയോദ്ഗ്രഥനം, ആരോഗ്യ-കുടുംബക്ഷേമ പ്രവര്‍ത്തനങ്ങള്‍, പരിസ്ഥിതിപ്രശ്‌നങ്ങള്‍, ദുരന്തനിവാരണം എന്നിവ വിഷയമാകും.
കേന്ദ്രസര്‍ക്കാര്‍ പദ്ധതികളായ സ്വച്ഛ് ഭാരത് അഭിയാന്‍, യോഗ എന്നിവയും പാഠ്യവിഷയങ്ങളാണ്. ഓരോ സെമസ്റ്ററിലും നടത്തേണ്ട പ്രായോഗിക പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിശദീകരിച്ചിട്ടുണ്ട്.ഈ അധ്യയനവര്‍ഷംമുതല്‍തന്നെ പദ്ധതി നടപ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Prof. John Kurakar

No comments:
Post a Comment