ഇന്ന്കർഷക ദിനമാണ്-2015
ഇന്ന് ചിങ്ങംഒന്ന്കർഷക ദിനമാണ് .കർഷകരാണ് രാജ്യത്തിന്റെ നട്ടെല്ല് എന്ന് പണ്ടു മുതലേ പഠിച്ച പാഠമാണ് . ഇന്ന് കൂടുതൽ കഷ്ടതയനുഭാവിക്കുന്നത് കർഷകരാണ് നെല്കര്ഷകനനുഭവിച്ചുപോന്ന കഷ്ടതകള്ക്ക് കയ്യും കണക്കുമില്ല . വിറ്റനെല്ലിന്റെ വില കിട്ടാതിരിക്കുകയും വാങ്ങുന്ന വളത്തിന്റെ വിലയും മറ്റുചെലവുകളും റൊക്കം കൊടുക്കേണ്ടിവരികയും ചെയ്യുന്ന ദയനീയത വാക്കുകൾക്ക് അതീതമാണ് .റബ്ബർ കർഷകരും കയർ തൊഴിലാളികളും കഷ്ടത്തിലാണ് കടക്കെണിയെന്ന കൊലക്കയര്‍ കര്‍ഷകന്റെ ഗളനാളത്തില്‍ വന്നു വീഴുന്നു , .കർഷക ആത്മഹത്യനിത്യ വാർത്തയായി മാറി കഴിഞ്ഞു കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടയില്‍ രാജ്യത്ത് 39,500 കര്ഷകരാണ് ആത്മഹത്യചെയ്തത്.
ആഗോളീകരണമെന്ന മായികസ്വപ്നം വന്നതോടെ ഒരുവഴിക്കല്ലെങ്കില്‍ മറ്റൊരുവഴിക്ക് എല്ലാവരും അതിന്റെപിറകെയായി. എന്തും വാങ്ങാന്കിട്ടുന്ന, വിയര്പ്പും വേദനയുമറിയാത്ത ശീതീകരിച്ച കണ്ണാടിമാളിക പണിയാനുള്ള ബദ്ധപ്പാടില്‍ എല്ലാവരും കര്ഷകരെ മറന്നു. കോടികള്‍ നാം പ്രതിവര്ഷം കർഷകർക്കായി ചെലവഴിക്കുന്നുണ്ടെങ്കിലും ഒന്നും ഫലം കാണുന്നില്ല . ഒന്നും കർഷകരിൽ എത്തുന്നതുമില്ല . ഇടനിലക്കാർക്ക് മാത്രം പ്രയോജനം .റബ്ബർ കർഷകരും കയർ തൊഴിലാളികളും കഷ്ടത്തിലാണ് .കർഷകരുടെ നട്ടെല്ല് ഒടിഞ്ഞിരിക്കുകയാണ് .
കര്ഷകരുടെ ഉത്പന്നങ്ങള്ക്ക് ന്യായവില ലഭ്യമാക്കാനാവശ്യമായ കമ്പോളം രാജ്യത്തിനകത്തും പുറത്തും സൃഷ്ടിക്കാൻ കേരള -കേന്ദ്ര സർക്കാരുകൾക്ക് ഇനിയും കഴിഞ്ഞിട്ടില്ല കാര്ഷിക മേഖലയിലെ സാമ്പത്തിക പ്രശ്നങ്ങള്‍ പലവിധത്തില്‍ കര്ഷകനെ ബാധിക്കുന്നു. വിളകളുടെ നാശവും ഉത്പന്നങ്ങള്ക്ക് ആവശ്യമായ വിലകിട്ടാത്തതും പ്രകൃതി ക്ഷോഭവും സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ച തെറ്റായ കൃഷികളും കൃഷിരീതികളും കര്ഷകനെ അനുദിനം കടക്കെണിയില്പ്പെടുത്തുന്നു. കാര്ഷികരംഗത്തെ പരിപോഷിപ്പിക്കന് വിവിധ കമ്മീഷനുകള്‍ മുന്നില്‍വെച്ച നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതില്‍ സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവമാണ് കര്‍ഷക ആത്മഹത്യക്ക് ഒരു കാരണം .. കാര്‍ഷികോത്പന്നങ്ങള്‍ക്ക് ന്യായവില ഉറപ്പാക്കാന്‍ സ്വാമിനാഥന് കമ്മറ്റി സമര്പ്പിച്ച റിപ്പോര്‍ട്ട് ഏഴു കൊല്ലമായി കോള്‍ഡ് സ്റ്റോറേജിലാണ്.ഇന്ത്യ തിളങ്ങുമ്പോഴും മുങ്ങുമ്പോഴുമെല്ലാം സമ്പദ്വ്യവസ്ഥയുടെ യഥാര്‍ഥ നട്ടെല്ല് കാര്ഷിക മേഖലതന്നെയായിരുന്നു എന്ന വസ്തുത ആരും മറക്കരുത് .
തരിശു കിടക്കുന്ന കൃഷി ഭൂമികളിൽ കൃഷി ചെയ്യാൻ ഇന്നും നമുക്കു കഴിഞ്ഞിട്ടില്ല .കുന്നിടിച്ചുനിരത്തിയും പാടങ്ങള്‍ നികത്തിയും മണിമാളിക പണിയുന്ന സംസ്കാരം ജനതയ്ക്കു തിന്നാന്തരില്ല. അതിന് കര്ഷകര്കൂടിയേകഴിയൂ. .കര്ഷകരെ രക്ഷിക്കേണ്ടത് രാജ്യത്തിന്റെ നിലനില്പിന്റെതന്നെ ആവശ്യമാണെന്ന ഉത്തമബോധ്യം എല്ലാവർക്കും ഉണ്ടാകണം .
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment