Pages

Monday, July 6, 2015

VYAPAM KILLER SCAM

VYAPAM KILLER SCAM
വ്യാപം അഴിമതി:
 ദുരൂഹമരണങ്ങള്ഒടുങ്ങുന്നില്ല
ജബല്പുര്മെഡിക്കല്കോളേജ്
ഡീന്ഡല്ഹിയില്മരിച്ചനിലയില്

The Vyapam scam is a massive admission and recruitment scam involving politicians, senior officials and businessmen in the state of Madhya Pradesh in India. Madhya Pradesh Professional Examination Board (MPPEB), popularly known by its Hindi acronym "Vyapam", is a government body responsible for conducting several entrance tests in the state. These entrance tests are used for recruitment to government jobs and for admissions to educational institutes in the state. The scam involved a collusion of undeserving candidates, who bribed politicians and MPPEB officials through middlemen, to get high ranks in these entrance tests.
Cases of irregularities in these entrance tests had been reported since 2004. When major complaints surfaced in the pre-medical test (PMT) in 2009, the state government established a committee to investigate the matter. The commitee released its report in 2011, and over a hundred people were arrested by the police. A Special Task Force (STF) was established in 2012. The sheer scale of the scam came to light in 2013, when it was revealed that several officials and politicians were involved in it. By June 2015, more than 2000 people had been arrested in connection with the scam. These included the state's ex-education minister Laxmikant Sharma, over a hundred politicians, several MPPEB officials, bureaucrats middlemen, students and their parents.Madhya Pradesh Professional Examination Board (MPPEB), also known by its Hindi name  Vyapam, is a self-financed and autonomous body incorporated by the State government. It is entrusted with the responsibility to conduct large-scale competitive tests for admission to various professional courses and for recruitment to government jobs.               Here is a 10-point guide to the controversy:
The scam erupted in 2013- with reports that bribes were being paid by those seeking admission to medical colleges. In exchange for kickbacks, politicians, bureaucrats and others were allowing imposters to take the admission exam. Similar "proxy candidates" were used for recruitment exams for jobs as government teachers and doctors.Vyapam is acronym for Vyavsayik Pariksha Mandal.
Since the investigation into the scam began, 35 people have died. They include witnesses, accused, those assisting the investigation and a journalist who was covering the scam.
Since August 2013, the investigation is being handled by a Special Task Force of the Madhya Pradesh police.  
In 2014, the Madhya Pradesh High Court rejected demands for a CBI inquiry from the Congress and others.
Instead, it appointed a committee with three members headed by a former judge - to monitor the police inquiry.
This committee is intended to serve as a watchdog for the inquiry, the High Court has said.
There are 2,500 accused in the scam; 1,900 are in prison.  About 500 are missing, the police has told the court.
55 cases have been filed so far.
The opposition Congress says that 77 lakh candidates have paid bribes as part of the scam.
        പ്രതികളും സാക്ഷികളുമടക്കം 25 പേര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച മധ്യപ്രദേശ് നിയമന അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഒരു ദുരൂഹ മരണംകൂടി. ജബല്‍പുരിലെ നേതാജി സുഭാഷ് ചന്ദ്രബോസ് മെഡിക്കല്‍കോളേജ് ഡീന്‍ ഡോ. അരുണ്‍ ശര്‍മയെയാണ് (64) ഡല്‍ഹിയിലെ ഹോട്ടല്‍മുറിയില്‍ ഞായറാഴ്ച മരിച്ചനിലയില്‍ കണ്ടത്. വ്യാപം (മധ്യപ്രദേശ് വ്യാവസായിക് പരീക്ഷാ മണ്ഡല്‍) അഴിമതിയെന്നുകൂടി അറിയപ്പെടുന്ന നിയമന അഴിമതിക്കേസുമായി ബന്ധമുള്ള കോളേജാണ് ശര്‍മ നേതൃത്വംനല്‍കുന്ന ജബല്‍പുര്‍ മെഡിക്കല്‍കോളേജ്. ഇതിന്റെ മുന്‍ ഡീന്‍ ഡോ. ഡി.കെ. സാകല്ലെ കഴിഞ്ഞവര്‍ഷം ദുരൂഹസാഹചര്യത്തില്‍ മരിച്ചതിനെത്തുര്‍ന്നാണ് ശര്‍മ ചുമതലയേറ്റത്.
കേസിലുള്‍പ്പെട്ട മെഡിക്കല്‍വിദ്യാര്‍ഥിനിയുടെ രക്ഷിതാക്കളുമായി അഭിമുഖം നടത്തിയ മാധ്യമപ്രവര്‍ത്തകന്‍ അക്ഷയ് സിങ് (38) ശനിയാഴ്ച ദുരൂഹസാഹചര്യത്തില്‍ മരിച്ചതിനുപിന്നാലെയാണ് ശര്‍മയുടെ മരണം.പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ദ്വാരകയിലുള്ള ഹോട്ടല്‍മുറിയിലാണ് രാവിലെ ശര്‍മയുടെ മൃതദേഹം കണ്ടത്. മെഡിക്കല്‍കോളേജുകളിലെ പരിശോധനയ്ക്കായി ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ സംഘത്തോടൊപ്പം രാവിലെ ഡല്‍ഹിയില്‍നിന്ന് അഗര്‍ത്തലയ്ക്ക് പോകാനിരിക്കുകയായിരുന്നു അദ്ദേഹം. ശനിയാഴ്ച വൈകിട്ട് ഹോട്ടിലില്‍ മുറിയെടുത്ത അദ്ദേഹം രാവിലെ വിളിക്കണമെന്ന് ജീവനക്കാരെ പറഞ്ഞേല്‍പ്പിച്ചിരുന്നു. വാതിലില്‍ പലവട്ടം മുട്ടിയിട്ടും മുറി തുറക്കാഞ്ഞതിനാല്‍ ജീവനക്കാര്‍ മറ്റൊരു താക്കോല്‍കൊണ്ട് തുറന്നുനോക്കിയപ്പോഴാണ് ശര്‍മയെ മരിച്ചനിലയില്‍ കണ്ടത്. കാലിയായ മദ്യക്കുപ്പിയും ചില ഗുളികകളും മുറിയില്‍നിന്ന് കണ്ടെടുത്തു. മുറിയാകെ ഛര്‍ദിയുമുണ്ടായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനയച്ചു.
വ്യാപം കേസന്വേഷണവുമായി സഹകരിച്ചുവന്ന ശര്‍മ, എം.ബി.ബി.എസ്. പ്രവേശനപ്പരീക്ഷയെഴുതിയ വ്യാജന്‍മാരെക്കുറിച്ചുള്ള തെളിവുകള്‍ കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി.) കൈമാറിയിരുന്നു. ഏതാണ്ട് ഇരുനൂറോളം രേഖകള്‍ രണ്ടുദിവസം മുമ്പ് ശര്‍മ കൈമാറിയെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ജബല്‍പുര്‍ ജില്ലാ അധ്യക്ഷന്‍ സുധീര്‍ തിവാരി പറഞ്ഞു. ശര്‍മ ആത്മഹത്യചെയ്യില്ലെന്നും കൊല്ലപ്പെട്ടതാകാമെന്നും അദ്ദേഹം പറഞ്ഞു. രേഖകൈമാറ്റവുമായി ശര്‍മയുടെ മരണത്തിന് ബന്ധമുണ്ടോയെന്ന ചോദ്യത്തിന് സംഭവത്തിന്റെ എല്ലാ വശവും അന്വേഷിക്കുന്നുണ്ടെന്ന് പോലീസ് ജോയന്റ് കമ്മീഷണര്‍ ദീപേന്ദര്‍ പഥക് പറഞ്ഞു.
എം.ബി.ബി.എസ്. പ്രവേശനപ്പരീക്ഷാര്‍ഥികള്‍ക്കുവേണ്ടി പരീക്ഷയെഴുതിയ വ്യാജന്‍മാരെക്കുറിച്ച് അന്വേഷിച്ചുവരവേയാണ് ജബല്‍പുര്‍ മെഡിക്കല്‍ കോളേജിലെ മുന്‍ഡീന്‍ ഡി.കെ. സാകല്ലെയും മരിച്ചത്. ഇദ്ദേഹത്തിന്റെ മൃതദേഹം വീട്ടിലെ പുല്‍ത്തകിടിയില്‍ കത്തിക്കരിഞ്ഞനിലയില്‍ കാണപ്പെടുകയായിരുന്നു.ഈ സംഭവങ്ങളെക്കുറിച്ച് അന്വേഷിച്ചുവരവേയാണ് ടിവി ടുഡേ ചാനലിന്റെ റിപ്പോര്‍ട്ടര്‍ അക്ഷയ് സിങ് മരിച്ചത്. വ്യാപം അഴിമതിയിലുള്‍പ്പെട്ട് ദുരൂഹസാഹചര്യത്തില്‍ മരിച്ച മെഡിക്കല്‍വിദ്യാര്‍ഥിനി നമ്രത ദമോറിന്റെ രക്ഷിതാക്കളുമായി അഭിമുഖം നടത്തി ഏതാനും നിമിഷങ്ങള്‍ക്കകമാണ് സിങ് മരിച്ചത്. ഇദ്ദേഹത്തിന്റെ മൃതദേഹം ഡല്‍ഹിയിലെ നിഗംബോധ്ഘാട്ടില്‍ സംസ്‌കരിച്ചു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. നാലുവര്‍ഷമായി വ്യാപം അഴിമതിയെക്കുറിച്ച് അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിവരികയായിരുന്നു അക്ഷയ്.
മരിച്ച ഡോ. ശര്‍മയുടെ അച്ഛന്‍ എന്‍.കെ. ശര്‍മ മധ്യപ്രദേശിലെ മന്ത്രിയും സംസ്ഥാനത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയുടെ അധ്യക്ഷനുമായിരുന്നെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്വിജയ് സിങ് പറഞ്ഞു. വ്യാപം കേസിലെ പ്രതികളും സാക്ഷികളുമായി 23 പേര്‍ കൊല്ലപ്പെട്ടെന്ന് രണ്ടാഴ്ചമുമ്പ് എസ്.ഐ.ടി. ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അതിനുശേഷം അക്ഷയ് സിങ്ങിന്റേതുള്‍പ്പെടെ നാലു മരണങ്ങള്‍കൂടിയുണ്ടായി. നാല്‍പ്പതിലേറെപ്പേര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചതായും റിപ്പോര്‍ട്ടുണ്ട്.വ്യാപം അഴിമതിക്കേസ് അന്വേഷണം സി.ബി.ഐയ്ക്ക് വിടണമെന്ന കോണ്‍ഗ്രസ്സിന്റെ ആവശ്യം മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ നിരാകരിച്ചു. അക്ഷയ് സിങ്ങിന്റെ മരണത്തെക്കുറിച്ച് എസ്.ഐ.ടി. വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. വ്യാപം അഴിമതി എന്നാല്‍ വ്യാപം അഴിമതിയുടെ ചരിത്രം 2007-ല്‍ തുടങ്ങുന്നു. 2013-ല്‍ മാത്രമാണ് ഇതിന്റെ ചില വിശദാംശങ്ങള്‍ പുറത്തുവന്നതും അന്വേഷണം തുടങ്ങിയതും. മധ്യപ്രദേശ് പ്രൊഫഷണല്‍ എക്‌സാമിനേഷന്‍ ബോര്‍ഡ് (വ്യാവസായിക് പരീക്ഷാ മണ്ഡല്‍) ഏതാണ്ട് ആറുവര്‍ഷമായി കോഴ്‌സുകളിലേക്കും ജോലികളിലേക്കുമായി നടത്തിയ വിവിധ പ്രവേശനപ്പരീക്ഷകളില്‍ ക്രമക്കേട് നടത്തുകയായിരുന്നുവെന്ന് തെളിഞ്ഞു. 2000 കോടിയിലേറെ രൂപയാണ് കൈക്കൂലിയായി നല്‍കപ്പെട്ടതെന്ന് കണ്ടെത്തി. രണ്ടായിരത്തോളം പേരെ അറസ്റ്റുചെയ്തു. എഴുനൂറോളം പേര്‍ക്കായി തിരച്ചില്‍ നടക്കുന്നു.


ഗവര്‍ണര്‍ രാംനരേഷ് യാദവിന്റെ ഓഫീസുള്‍പ്പെടെ വിവിധ ഭരണഘടനാ സ്ഥാപനങ്ങളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും കേസിലുള്‍പ്പെട്ടിട്ടുണ്ട്. ദേശീയശ്രദ്ധയില്‍ അത്ര പെടാതെപോയ കേസ് ഇതിലുള്‍പ്പെട്ടവരുടെ ദുരൂഹമരണം പുറത്തായതോടെയാണ് വാര്‍ത്തയായത്. മരിച്ചവരിലേറെയും 25-നും 30-നുമിടയില്‍ പ്രായമുള്ളവരാണ്. റോഡപകടങ്ങളിലാണ് ഭൂരിഭാഗം മരണങ്ങളും. രാംനരേഷ് യാദവിന്റെ മകന്‍ ശൈലേഷ് യാദവിന്റെ മരണമാണ് ഇതില്‍ പ്രധാനം. രാംനരേഷിന്റെ ലഖ്‌നൗവിലെ ഔദ്യോഗികവസതിയില്‍ ഇക്കഴിഞ്ഞ മാര്‍ച്ച് 15-നാണ് ഇദ്ദേഹത്തെ മരിച്ചനിലയില്‍ കാണപ്പെട്ടത്.

Prof. John Kurakar

No comments: