PREMAM PIRACY ROW- KERALA
POLICE ARREST THREE STUDENTS
'പ്രേമം' ഇന്റർനെറ്റിൽ അപ്ലോഡ് ചെയ്ത മൂന്ന് വിദ്യാർത്ഥികൾ അറസ്റ്റിൽ
The
anti-piracy cell of Kerala Police on 7th July,2015,Tuesday arrested two plus 2 students and
took a degree student into custody in connection with the piracy of recent
Malayalam blockbuster Premam.The piracy of the movie has brought the Censor
Board office under a cloud of suspicion following the allegation made by ace
director Priyadarshan that the pirated version of Premam available on the
internet bore the watermark of a censor copy. Police claimed that the students
had uploaded the movie on to a website four days after its release in theaters.
Initial probe revealed that they had created a fake internet protocol address
to upload the movie. However, it is not clear how they accessed the copy of the
film. Such details, including the involvement of others, would be available
only after detailed questioning, police said.
The
row over Premam’s piracy was triggered when its producer Anwar Rasheed lodged a
complaint with the anti-piracy cell of Kerala police, stating that copies of
the blockbuster were available on the Internet. On Monday, Rasheed had claimed
that he had given evidence to help the police achieve a breakthrough in the
probe.He had stated that the censor copies had been given to studios in
Thiruvananthapuram and Chennai, where post production work of Premam was held.
After the piracy row surfaced, Kerala Film Exhibitors’ Association president
Liberty Basheer alleged that copies of the movie were leaked from studios owned
by directors Priyadarshan and B Unnikrishnan and demanded that the directors be
questioned.Priyadarshan replied that if the CD was leaked from the mixing
studio, it would have the watermark of mixing copy and not of the Censor copy.
He also ruled out chances of the movie’s copy being leaked from the dubbing
studio.
The
director added that censor board chairman Pahlaj Nihalani was apprised of the
gravity of the situation and stringent action had been sought against those
behind the act.Reacting to the issue, Nihalani told mediapersons in Mumbai that
the board was seriously looking into the issue. He said he would go to
Thiruvananthapuram to find whether anyone in the Censor Board office was
involved in the act of piracy.Meanwhile, the anti-piracy cell examined Vismaya
Max studio in Thiruvananthapuram where post-production work of the film was
completed.
പ്രേമം സിനിമ ഇന്റർനെറ്റിൽ അപ്ലോഡ് ചെയ്ത മൂന്ന് വിദ്യാർത്ഥികളെ കൊല്ലത്തു നിന്ന് ആന്റി പൈറസി സെൽ അറസ്റ്റ് ചെയ്തു. പേരൂർ സ്വദേശികളായ പ്ളസ് വൺ, പ്ളസ്ടു വിദ്യാർത്ഥികളാണ് ഇന്ന് പുലർച്ചെ അറസ്റ്റിലായത്. ആന്റി പൈറസി സെൽ ഡിവൈ എസ്.പി: എം. ഇക്ബാൽ, സർക്കിൾ ഇൻസ്പെക്ടർ പൃഥിരാജ് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത ഈ വിദ്യാർത്ഥികളെ തിരുവനന്തപുരത്ത് ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തിച്ച് ചോദ്യം ചെയ്തുവരികയാണ്. ഈ മൂന്ന് വിദ്യാർത്ഥികളിൽ ഒരാളാണ് പ്രേമം ഇന്റർനെറ്റിൽ അപ്ലോഡ് ചെയ്തതെന്നും മറ്റു രണ്ട് പേർ സഹായികളായെന്നുമാണ് ഇവർ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരത്തുള്ള ഒരാളാണ് പ്രേമം സിനിമയുടെ സി.ഡി നൽകിയതെന്നും ഈ വിദ്യാർത്ഥി അന്വേഷണ ഉദ്യേഗസ്ഥരോട് വെളിപ്പെടുത്തിയിട്ടുണ്ട്. അയാളെ തിരിച്ചറിഞ്ഞതായി സൂചനകളുണ്ടെങ്കിലും വിവരങ്ങൾ വെളിപ്പെടുത്താൻ ഉദ്യോഗസ്ഥർ തയ്യാറായിട്ടില്ല. ഇയാളെ പിടികൂടിയ ശേഷമേ ഇതു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടുകയുള്ളൂ. കുറച്ചു ദിവസങ്ങളായി ഈ വിദ്യാർത്ഥികൾ നിരീക്ഷണത്തിലായിരുന്നു. തുടർന്നാണ് ഇന്ന് അവരെ അറസ്റ്റുചെയ്തത്. റിലീസ് ചെയ്ത് രണ്ടാം ദിവസമാണ് വ്യാജ ഐ.പി. അഡ്രസ് നിർമ്മിച്ച് 'കിക് ആസ്" എന്ന സൈറ്റിൽ പ്രേമം അപ് ലോഡ് ചെയ്തത്. സെൻസർ ചെയ്യുന്നതിന് നൽകിയ പ്രിന്റുകളിലൊന്നാണ് ഇന്റർനെറ്റിൽ അപ്ലോഡ് ചെയ്യുന്നതിന് ഉപയോഗിച്ചതെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. 26നും 29നും രണ്ട് പ്രിന്റുകൾ വീതം സെൻസർ ബോർഡിന് നൽകിയിരുന്നു. ഇവയിൽ 26ന് നൽകിയ പ്രിന്റുമായി സാമ്യമുള്ളതാണ് ഇന്റർനെറ്റിൽ പ്രചരിക്കുന്ന പതിപ്പെന്നാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്. കുട്ടികളെ ഉപയോഗിച്ച് പ്രേമം അപ്ലോഡ് ചെയ്യിച്ചതിന് പിന്നിൽ അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന സംഘങ്ങളാണോ എന്ന സംശയവും ഉയർന്നിട്ടുണ്ട്. പ്രേമത്തിന്റെ സി.ഡി എവിടെനിന്ന് ആരാണ് അടിച്ച്മാറ്റി വിദ്യാർത്ഥികളെ ഉപയോഗിച്ച് അപ്ലോഡ് ചെയ്യിച്ചത് എന്ന് കണ്ടെത്തുന്നതുവരെ ഇത് സംബന്ധിച്ച ദുരൂഹതകൾ തുടരും.ഒന്നരലക്ഷത്തിലധികം ആളുകളാണ് പ്രേമം എന്ന സിനിമ ഇന്റർനെറ്റിലൂടെ കണ്ടത്. മൂന്നു ലക്ഷത്തോളം പേർ ഇത് ഷെയർ ചെയ്തു. പ്രേമത്തിന്റെ വ്യാജപതിപ്പ് വലിയ കോളിളക്കമാണ് സിനിമാ മേഖലയിൽ ഉണ്ടാക്കിയത്.
Prof.
John Kurakar
No comments:
Post a Comment