Pages

Tuesday, July 7, 2015

'ആത്മഹത്യാ റിയാലിറ്റി ഷോ'; യുവതിയെ പ്രോത്സാഹിപ്പിച്ച്‌ ആത്മഹത്യചെയ്യിച്ചു!

'ആത്മഹത്യാ റിയാലിറ്റി ഷോ'; യുവതിയെ പ്രോത്സാഹിപ്പിച്ച്ആത്മഹത്യചെയ്യിച്ചു!

 NEWSബീജിംഗ്‌: ആത്മഹത്യ ചെയ്യുമെന്ന്‌ ഭീഷണി മുഴക്കി പത്താം നിലയിലെ ജനാലയില്‍ നിലയുറപ്പിച്ച സ്‌ത്രീയെ കാണികള്‍ പ്രോത്സാഹിപ്പിച്ച്‌ താഴേക്ക്‌ ചാടിച്ചു! ചൈനയിലെ ഷെന്‍യാങ്ങില്‍ കഴിഞ്ഞ ബുധനാഴ്‌ചയാണ്‌ സംഭവം നടന്നത്‌.പത്താംനിലയില്‍ നിന്ന്‌ യുവതി താഴേക്ക്‌ ചാടാനായി തുടങ്ങുന്നത്‌ കണ്ട്‌ ഓടിക്കൂടിയ ആളുകള്‍ പോലീസിനെ വിളിച്ചില്ല. പിന്തിരിപ്പിക്കാന്‍ ശ്രമിച്ചുമില്ല. പകരം, അടിപൊളി 'ആത്മഹത്യാ റിയാലിറ്റി ഷോ' കാണാന്‍ സുഹൃത്തുക്കളെ വിളിച്ചുവരുത്തുകയായിരുന്നുവെന്ന്‌ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്‌തു. 'എത്രനേരമായി കാത്തു നില്‍ക്കുകയാണ്‌, വേഗം ചാടൂ', തുടങ്ങിയ കമന്റുകളാണ്‌ ഫ്‌ളാറ്റിനു താഴെ ഓടിക്കൂടിയവരില്‍ നിന്ന്‌ ഉയര്‍ന്നത്‌!
എന്തായാലും അല്‍പ്പവസ്‌ത്രധാരിണിയായ യുവതി താഴേക്ക്‌ ചാടി, സംഭവസ്‌ഥലത്തുവച്ചുതന്നെ മരിക്കുകയും ചെയ്‌തു. മരണ ശേഷം സ്‌ഥലത്തെത്തിയ പോലീസ്‌ യുവതിക്കൊപ്പം മുറിയിലുണ്ടായിരുന്ന ആളെ കസ്‌റ്റഡിയിലെടുത്തു. ഇവരെ പിന്തിരിപ്പിക്കാനുളള ശ്രമത്തിലായിരുന്നു താനെന്നാണ്‌ ഇയാള്‍ പോലീസിനെ അറിയിച്ചത്‌.ഇതാദ്യമല്ല ചൈനയില്നിന്ന്ഇത്തരത്തിലുളള സംഭവം റിപ്പോര്ട്ടു ചെയ്യുന്നത്‌. കഴിഞ്ഞ വര്ഷം ഷാങ്സിയില്ഒരു കെട്ടിടത്തിനു മുകളില്നിന്ന്താഴേക്ക്ചാടി മരിക്കുമെന്ന്ഒരു സ്ത്രീ ഭീഷണിപ്പെടുത്തിയപ്പോള്ഒരു കൂട്ടം സ്കൂള്കുട്ടികള്‍ 'ഞങ്ങള്ക്കു വേണ്ടി വേഗം ചാടൂ' എന്ന്പറഞ്ഞു പ്രോത്സാഹിപ്പിച്ച്അവരെ ആത്മഹത്യക്ക്പ്രേരിപ്പിച്ചതും വാര്ത്തയായി

Prof. John Kurakar

No comments: