BRITISH WOMAN LOSES
MOTHER
TONGUE AFTER STROKE

ഡേവണ്‍ സ്വദേശിയായ സാറാ കോല്‍വില്ലാണ് നാവിലെത്തിയ അപൂര്‍വ്വ ഭാഷ കൊണ്ട് കുഴങ്ങിയത്. ബ്രിട്ടീഷ് ആക്സന്റില്‍ നന്നായി ഇംഗ്ലീഷ് സംസാരിച്ചിരുന്ന ഇവര്‍ക്കിപ്പോള്‍ ആ ഭാഷ ഓര്‍മ്മയേയില്ല. 40 കാരിയായ സാറ ഇതുകൊണ്ട് അനുഭവിക്കുന്നത് ചെറിയ ദുരിതമല്ല. വീടു പോയി. ജോലി പോയി. ആളുകളൊന്നും തന്നെയിപ്പോള്‍ പഴയ ആളായല്ല കാണുന്നതെന്നും അവര്‍ പറയുന്നു.
ഒരു ഐടി കമ്പനിയില്‍ കണ്‍സല്‍ട്ടന്റായിരുന്ന സാറയ്ക്ക് രണ്ട് വര്‍ഷം മുമ്പാണ് സ്ട്രോക്ക് ഉണ്ടായത്. പത്തു വര്‍ഷേത്തോളം കടുത്ത തലവേദന അനുഭവിച്ച ശേഷമാണ് ഇവര്‍ക്ക് സ്ട്രോക്ക് ഉണ്ടായത്. ബോധം തെളിഞ്ഞ ശേഷം അവര്‍ ചൈനീസാണ് സംസാരിക്കുന്നത്. തുടര്‍ന്ന് രണ്ട് വര്‍ഷമായി നിരന്തര ചികില്‍സകള്‍. ഇപ്പോള്‍, ഡോക്ടര്‍മാര്‍ പറയുന്നത് ഇനി ഒരിക്കലും അവര്‍ക്ക് ഈ അവസ്ഥ മാറില്ലെന്നാണ്. ഇതോടെ ആകെ തകര്‍ന്ന മട്ടിലാണ് ഈ സ്ത്രീ.സംസാര ഭാഷയില്‍ ഉള്ള പ്രശ്നങ്ങള്‍ മാത്രമല്ല അവര്‍ അനുഭവിക്കുന്നത്.
നിരവധി ശാരീരിക അവശതകള്‍ ഒപ്പമെത്തി. ഇടക്കിടെ ബോധരഹിതയാവും. നിര്‍ത്താത്ത തലവേദന തുടരുന്നു. ഇതിനാല്‍, അവരുടെ ജോലി നഷ്ടപ്പെട്ടു. ഭര്‍ത്താവിനും ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍, വീട്ടു വാടക കൊടുക്കാന്‍ കഴിയാതെ താമസിക്കുന്ന വീട് വിട്ടിറങ്ങിയിരിക്കുകയാണ്. കുടുംബ വീട്ടില്‍ ഒരു ചായ്പ്പ് നിര്‍മിച്ച് അവിടെ താമസിക്കാനാണ് ഇപ്പോള്‍ സാറയുടെ പദ്ധതി.
Prof. John Kurakar
No comments:
Post a Comment