MENTALLY-ILL PERSON HACKS CLASS 3 STUDENT TO DEATH
സ്കൂളിലേക്കു പോയ കുട്ടിയെ വഴിയില് വെട്ടിക്കൊന്നു
In a gruesome incident, a man killed a third
standard student by slitting his throat here.The incident happened around 9 am
on Thursday when the victim, 9-year-old Muhammad Fayad, son of Abbas and Ayisha
of Kannoth, Kizhak Kalliyot, was proceeding to school. Police have arrested
Vijayakumar (35) of Valiya Valappu in Kannoth, in connection with the
incident.along with other students were on their way to school. At
Chandhanmullu, Vijayakumar confronted them wielding a knife. The panicked
students flee the spot. In the meanwhile, Vijayakumar caught hold of Fayad and
slit his throat. Fayad succumbed to the injuries on the spot. Vijayakumar
managed to flee the spot when local residents arrived. However, the locals
caught him at nearby place Berikulam a few minutes later.A police team headed
by Kanhangad DySP Harischandra Naik reached the spot and arrested him.
Police said Vijayakumar was earlier imprisoned
for making a hoax bomb threat.The kid's body has been shifted to district
hospital. സ്കൂളിലേക്കു നടന്നുപോകുകയായിരുന്ന എട്ടുവയസുകാരനെ മാനസികരോഗി തടഞ്ഞുനിര്ത്തി വെട്ടിക്കൊലപ്പെടുത്തി.
കല്ല്യോട്ട് ഗവ. ഹൈസ്കൂളിലെ മൂന്നാംക്ലാസ് വിദ്യാര്ഥി മുഹമ്മദ് ഫഹദാണു കഴുത്തിനു പിന്നില് വെട്ടേറ്റു ദാരുണമായി കൊല്ലപ്പെട്ടത്. അമ്പലത്തറ കണ്ണോത്തെ അബ്ബാസിന്റെയും ആയിഷയുടെയും മകനാണ്. ഇന്നലെ രാവിലെ ഒമ്പതിനു കല്യോട്ടിനടുത്തു ശാന്തന്മുള്ളിലാണു നാടിനെ നടുക്കിയ സംഭവം. ആക്രമണം നടത്തിയ കണ്ണോത്തെ വിജയനെ നാട്ടുകാര് പിടിച്ചുകെട്ടി പോലീസില് ഏല്പ്പിച്ചു.സഹോദരിക്കും മറ്റു കുട്ടികള്ക്കുമൊപ്പം ഊടുവഴിയിലൂടെ നടന്നുപോകുകയായിരുന്നു ഫഹദ്. എന്ഡോസള്ഫാന് ദുരിതബാധിതനായ ഫഹദിനു മുടന്തുള്ളതിനാല് മറ്റു കുട്ടികള്ക്കു പിന്നിലാണു നടന്നത്. കാടുവെട്ടാനെന്ന വ്യാജേന വഴിയരികില് നിന്ന വിജയന് പൊടുന്നനെ പിന്നിലൂടെയെത്തി കുട്ടിയെ വെട്ടുകയായിരുന്നു. അക്രമം തടയാന് ശ്രമിച്ച സഹോദരിക്കുനേരെയും ഇയാള് തിരിഞ്ഞു. മുതിര്ന്ന മറ്റൊരു കുട്ടി അക്രമിയെ തള്ളിമാറ്റിയതിനാലാണു പെണ്കുട്ടി രക്ഷപ്പെട്ടത്. ഓടിപ്പോയ കുട്ടികള് നാട്ടുകാരോടു വിവരം പറഞ്ഞു. നാട്ടുകാര് അക്രമിയെ പിടിച്ചുകെട്ടി പോലീസിലറിയിച്ചു. ഫഹദ് സംഭവസ്ഥലത്തുതന്നെ മരിച്ചു.
കുട്ടിയെ നിഷ്ഠുരമായി ആക്രമിച്ചതിന്റെ പ്രകോപനം വ്യക്തമല്ല. ജില്ലാ പോലീസ് സൂപ്രണ്ട് ഡോ. എസ് ശ്രീനിവാസന് ജില്ലാ ആശുപത്രിയിലെത്തി ഫഹദിന്റെ ബന്ധുക്കളുമായി സംസാരിച്ചു.
കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. ഹരിശ്ചന്ദ്രനായ്ക്ക്, സി.ഐ: യു. പ്രേമന്, ബേക്കല് എസ്.ഐ: പി. നാരായണന് തുടങ്ങിയവരുടെ നേതൃത്വത്തില് ഇന്ക്വസ്റ്റ് പൂര്ത്തിയാക്കി മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്ച്ചറിയിലേക്കും തുടര്ന്നു പോസ്റ്റ്മോര്ട്ടത്തിനായി പരിയാരം മെഡിക്കല് കോളജ് ആശുപത്രിയിലേക്കും മാറ്റി. സംഭവത്തില് പ്രതിഷേധിച്ച് സി.പി.എം. പുല്ലൂര്പെരിയ പഞ്ചായത്തില് ഹര്ത്താല് ആചരിച്ചു.
Prof. John Kurakar
No comments:
Post a Comment