Pages

Thursday, July 9, 2015

27TH ANNIVERSARY OF PERUMON TRAGEDY

27TH ANNIVERSARY OF PERUMON TRAGEDY
പെരുമണ് തീവണ്ടി ദുരന്തത്തിന്റെ ഓര്മ പുതുക്കി

                    പെരുമണ് തീവണ്ടി ദുരന്തത്തിന്റെ ഓര്മകള്ക്ക് 2015  ജൂലൈ  8  നു  27 വയസു തികഞ്ഞു. ഇതിന്റെ ഭാഗമായി വിവിധ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ സംഘടനകളുടെ ആഭിമുഖ്യത്തില് ദുരന്തഭൂമിയില് പുഷ്പാര്ച്ചനയും സമൂഹ പ്രാര്ഥനയും നടന്നു. ദുരന്തത്തില് മരിച്ച റെയില്വേ കാന്റീന് ജീവനക്കാരന് ഉളിയക്കോവില് സ്വദേശി എന്. മുരളീധരന്പിള്ളയുടെ വിയോഗത്തിന്റെ ഓര്മകളുമായി മാതാവ് എം. ശാന്തമ്മയും ട്രെയിന് ദുരന്തത്തില് മരിച്ച ബന്ധുക്കളും ദുരന്തഭൂമിയില് ശ്രദ്ധാഞ്ജലി അര്പ്പിക്കാന് എത്തിയിരുന്നു.
ഇന്ത്യന് റെഡ്ക്രോസ് സൊസൈറ്റി, ലൈഫ് മെമ്പേഴ്സ്, കടപ്പായില് ഹോമിയോ നേഴ്സിംഗ് ഹോം, കേരള പ്രതികരണവേദി, ഫ്രണ്ട്സ് ഓഫ് ബേര്ഡ്സ്, കണ്സ്യൂമര് ഫെഡറേഷന് ഓഫ് കേരള എന്നിവയുടെ സംയുക്താഭിമുഖ്യത്തില് പെരുമണ് ദുരന്തസ്മാരകത്തില് രാവിലെ പുഷ്പാര്ച്ചന നടന്നു.

പുഷ്പാര്ച്ചനക്ക് എം.ശാന്തമ്മയും മേയര് ഹണി ബഞ്ചമിനും നേതൃത്വം നല്കി. തുടര്ന്ന് പെരുമണ് സ്മൃതിമണ്ഡപത്തില് ഡോ. കെ.വി. ഷാജിയുടെ അധ്യക്ഷതയില് നടന്ന വാര്ഷികദിനാചരണം മേയര് ഹണി ബഞ്ചമിന് ഉദ്ഘാടനം ചെയ്തു. ചിക്കന്പോക്സ് പ്രതിരോധ ഹോമിയോ മെഡിക്കല് ക്യാമ്പ് ജില്ലാ പഞ്ചായത്ത് മെമ്പര് ബി. ജയന്തി ഉദ്ഘാടനം ചെയ്തു.

Prof. John Kurakar

No comments: