KSRTC COURIER SERVICE
INAUGURATED
കെ.എസ്.ആര്‍.ടി.സി. കൊറിയര്‍
സര്‍വീസിന് തുടക്കമായി
KSRTC that the courier service has been
inaugurated. Mr. Oommanchandi was
inaugurating the Reachon Fast Buz Courier Service here today. CM said that
through the new venture KSRCT can find additional income and can create more
job opportunities. This is the start to wipe off all the criticism that KSRTC
faced in the name of pension and income, added the CM. Minister Thiruvanchoor
Radhakrishnan presided over the function. Minister VS Sivakumar inaugurated the
website.
പുതുതായിനടപ്പാക്കുന്നകൊറിയര്‍സംവിധാനംകെ.എസ്.ആര്‍.ടി.സി.ക്ക്അധികവരുമാനംനേടിക്കൊടുക്കാന്‍സഹായിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
തമ്പാനൂര്‍ കെ.എസ്.ആര്‍.ടി.സി. ബസ്സ്റ്റാന്‍ഡില്‍ ട്രാക്കോണ്‍-കെ.എസ്.ആര്‍.ടി.സി.
സംയുക്ത സംരംഭമായ റീച്ചോണ്‍ ഫാസ്റ്റ് ബസ് കൊറിയര്‍ സര്‍വീസിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു
അദ്ദേഹം.
അധികവരുമാനത്തോടൊപ്പം കുറേപ്പേര്‍ക്ക് ജോലി ലഭിക്കുമെന്നത് ഇതിന്റെ മെച്ചമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കാര്യക്ഷമതയോടെയും വേഗത്തിലും പ്രവര്‍ത്തിക്കുന്ന റീച്ചോണ്‍ ഫാസ്റ്റ് ബസ് സംവിധാനം സാധാരണക്കാര്‍ക്കും പ്രാപ്യമാണ്- മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
റീച്ചോണ്‍ ഫാസ്റ്റ് ബസ് പദ്ധതി നടപ്പാകുന്നതോടെ കെ.എസ്.ആര്‍.ടി.സി.ക്ക് നോണ്‍ ഓപ്പറേറ്റിങ് മേഖലയില്‍ വലിയ വരുമാനം ലഭിക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലേക്ക് കൂടുതല്‍ സര്‍വ്വീസുകള്‍ ആരംഭിക്കുന്നതോടെ കെ.എസ്.ആര്‍.ടി.സി.യുടെ പ്രവര്‍ത്തനം കാര്യക്ഷമമാകും -മന്ത്രി പറഞ്ഞു.
റീച്ചോണ്‍ ഫാസ്റ്റ് ബസ് മുദ്ര അനാച്ഛാദനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും വെബ്‌സൈറ്റ് ഉദ്ഘാടനം മന്ത്രി വി.എസ്.ശിവകുമാറും നിര്‍വഹിച്ചു. ഡെപ്യൂട്ടി മേയര്‍ ഹാപ്പികുമാര്‍, കൗണ്‍സിലര്‍ കെ.ഹരികുമാര്‍, ആന്‍റണി ചാക്കോ, പി.വി.ബിപിന്‍, പി.കെ.ആനന്ദ്, ദിനേശ് റൗട്ടാല തുടങ്ങിയവര്‍ സംസാരിച്ചു.കേരളത്തിലെ ഏറ്റവും വേഗമേറിയ കൊറിയര്‍ സംവിധാനമെന്നതാണ് റീച്ചോണ്‍ ഫാസ്റ്റ് ബസ് പദ്ധതിയുടെ പ്രത്യേകത. വളരെ കുറഞ്ഞ നിരക്കിലാണ് ഇതിന്റെ സേവനം ലഭിക്കുക. കേരളത്തിനകത്ത് ഡോക്യുമെന്റുകള്‍ക്ക് മിനിമം 25 രൂപയും പാര്‍സലുകള്‍ക്ക് 50 രൂപയുമായിരിക്കും ചാര്‍ജ്. കേരളത്തിനകത്ത് മൂന്ന് കിലോയില്‍ താഴെ വരുന്ന പാര്‍സലുകളും വോള്‍വോ ബസ്സുകള്‍ ഓടുന്ന ദീര്‍ഘദൂര സര്‍വ്വീസുകളില്‍ മൂന്ന് കിലോയ്ക്ക് മുകളിലുള്ള പാര്‍സലുകളും അയയ്ക്കാന്‍ സാധിക്കും.

Prof. John Kurakar
No comments:
Post a Comment