Pages

Wednesday, July 8, 2015

സ്‌കൂള്‍ മുറ്റത്തെ തെങ്ങു വീണ്‌ ആറാം ക്ലാസ്‌ വിദ്യാര്‍ത്ഥി മരിച്ചു

സ്കൂള്മുറ്റത്തെ തെങ്ങു വീണ്ആറാം ക്ലാസ്വിദ്യാര്ത്ഥി മരിച്ചു

കോഴിക്കോട്‌ മീഞ്ചത്ത ഹയര്‍ സെക്കന്ററി സ്‌കൂളില്‍ തെങ്ങുവീണ്‌ വിദ്യാര്‍ത്ഥി മരിച്ചു. ആറാംക്ലാസ്‌ വിദ്യാര്‍ത്ഥി ഷജീല്‍ അഹമ്മദാണ്‌ മരിച്ചത്‌. ഗുരുതരമായി പരുക്കേറ്റ ദീക്ഷിത് എന്ന ആറാംക്ലാസ് വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഉച്ചകഴിഞ്ഞ്‌ രണ്ടരയോടെ ആയിരുന്നു അപകടം. ശക്‌തമായ കാറ്റിനെ തുടര്‍ന്ന്‌ സ്‌കൂള്‍ മുറ്റത്തെ തെങ്ങ്‌ കടപുഴകി വീഴുകയായിരുന്നു. പരുക്കേറ്റ വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ബിജിന്‍ വഴിമധ്യേ മരണപ്പെടുകയായിരുന്നു.

സ്‌കൂള്‍ മുറ്റത്ത്‌ അപകടമായ സാഹചര്യത്തില്‍ നില്‍ക്കുന്ന തെങ്ങ്‌ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നതാണെന്ന്‌ സമീപവാസികള്‍ പറയുന്നു.

Prof. John Kurakar

No comments: