JHARKHAND
GIRL COMMITS SUICIDE DUE TO LACK OF TOILET FACILITIES AT HOME
ശുചിമുറി നിര്മ്മിക്കാന് രക്ഷിതാക്കള് തയ്യാറായില്ല; പെണ്കുട്ടി ജീവനൊടുക്കി

She had reportedly made
several requests to her parents to build a toilet at home, but they had turned
her down. They told her they were instead saving the money for her marriage.
They are not alone — over 92 percent of rural households in Jharkhand don’t
have toilets.Ashamed that she had to go the fields instead where she lacked
privacy, she decided to take her life.
വീട്ടില് ശുചിമുറി നിര്മ്മിക്കാന് രക്ഷിതാക്കള് തയ്യാറാകാത്തതിനെ തുടര്ന്ന് ജാര്ഖണ്ഡിലെ ധുംകയില് പെണ്കുട്ടി തൂങ്ങിമരിച്ചു. വെളിമ്പ്രദേശത്ത് മലമൂത്രവിസര്ജ്ജനം ചെയ്യാന് കഴിയില്ലെന്നും വീട്ടില് ശുചിമുറി വേണമെന്നും പെണ്കുട്ടി രക്ഷിതാക്കളോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. ധുംക എഎന് കോളജിലെ ഒന്നാംവര്ഷ ബിരുദ വിദ്യാര്ഥിനിയാണ് തൂങ്ങിമരിച്ചത്.
എന്നാല് പെണ്കുട്ടിയുടെ വിവാഹത്തിന് വേണ്ടി സ്വരൂപിച്ച പണം കൊണ്ട് ശുചിമുറി നിര്മ്മിക്കാനാകില്ലെന്ന് പറഞ്ഞതോടെയാണ് പതിനേഴുകാരി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് അറിയിച്ചു.
എന്നാല് ശുചിമുറി നിര്മ്മിക്കുന്നതിനായി ജാര്ഖണ്ഡ് സര്ക്കാര് ഒരു കുടുംബത്തിന് 4600 രൂപ വീതം നല്കുന്ന പദ്ധതി നിലവിലുണ്ട്. ആത്മഹത്യ ചെയ്ത പെണ്കുട്ടിയുടെ വീട്ടുകാര്ക്ക് ഇതേക്കുറിച്ച് അറിവുണ്ടായിരിക്കില്ലെന്ന് സര്ക്കാര് വക്താവ് പറയുന്നു.
Prof. John Kurakar
No comments:
Post a Comment