THE
SCIENCE OF THE REAL END OF THE WORLD
ഒരിക്കൽ എല്ലാം പൊട്ടിത്തകർന്ന് ലോകം അവസാനിക്കുമെന്ന് ശാസ്ത്ര സംഘം
ന്യൂയോര്ക്ക്:ഒന്നിനും ശാശ്വതമായ നിലനിൽപ്പില്ല, ഒരിക്കൽ ഈ പ്രപഞ്ചവും തകർന്നു തരിപ്പണമാകുമെന്ന് ഒരുസംഘം ശാസ്ത്രജ്ഞൻമാർ. ഏകദേശം 22 ബില്യൻ വർഷങ്ങൾ കൂടി ഭൂമിയും പ്രപഞ്ചവും നിലനിന്നതിനുശേഷം എല്ലാം തകരുമെന്നാണ് ശാസ്ത്രജ്ഞൻമാരുടെ നിഗമനം.പ്രപഞ്ചത്തിലെ നക്ഷത്രകൂട്ടങ്ങളും നക്ഷത്രങ്ങൾക്ക് ചുറ്റുമുള്ള ഗ്രഹങ്ങളും ഛിന്നഗ്രഹങ്ങളും ഭൂമിയും ജീവജാലങ്ങളും എല്ലാം തകർന്നു ഇല്ലാതാകും. വലിയൊരു പൊട്ടിത്തെറിയിൽ എല്ലാം ധൂളികളായി മാറുമെന്നും ഗവേഷകർ ഭാവനയിൽ കാണുന്നു. നിലവിൽ പ്രപഞ്ചത്തിൽ സംഭവിച്ചുക്കൊണ്ടിരിക്കുന്ന ചില പൊട്ടിത്തെറികളും പ്രതിഭാസങ്ങളും നിരീക്ഷിച്ചാണ് ശാസ്ത്രജ്ഞർ ഇത്തരമൊരു റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
നിരവധി നക്ഷത്രങ്ങളിലും ഗ്രഹങ്ങളിലും സ്ഥിരമായി പൊട്ടിത്തെറികൾ ഉണ്ടാകുന്നുണ്ട്. ഇത് വലിയൊരു പൊട്ടിത്തെറിയുടെ തുടക്കം മാത്രമായാക്കാമെന്നും ഗവേഷകർ നിരീക്ഷിക്കുന്നു.കോടാനു കോടി വര്ഷങ്ങൾക്ക് മുമ്പ് വലിയൊരു വിസ്ഫോടത്തിലൂടെയാണ് നിലവിലെ പ്രപഞ്ചം ഉണ്ടായതെന്നാണ് ശാസ്ത്രം പറയുന്നത്. അന്നത്തെ വിസ്ഫോടനത്തില്‍ രൂപംകൊണ്ട പദാര്‍ഥങ്ങള്‍ കൂടിച്ചേർന്നാണ് ഇന്നത്തെ ഭൂമിയടങ്ങുന്ന പ്രപഞ്ചം ഉണ്ടായത്. എന്നാൽ അന്നുണ്ടായ പ്രപഞ്ചത്തിലെ ഓരോന്നും വിഘടിച്ച് വികസിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. തമോ ഊർജത്തില്‍ നിന്നാണ് ഇത് സാധ്യമാകുന്നത്. ഇതുവരെയും അളന്നു തിട്ടപ്പെടുത്താനാവാത്ത തമോ ഊര്ജമാണ് പ്രപഞ്ചത്തിലെ ഈ അനുസ്യൂത വികസത്തിന്റെ പിന്നിലെന്നാണ് ശാസ്ത്ര പഠനങ്ങൾ പറയുന്നത്.
നിലവിലെ പ്രപഞ്ചവും പ്രപഞ്ചത്തിലെ ജീവനും ചിന്നിച്ചിതറി ഒന്നും ഇല്ലാതാകുമെന്ന് വാന്ഡെര്ബില്റ്റ് സര്വകലാശാലയിലെ ഡോ. മാര്സെലോ ഡിസ്കോണ്സിയുടെ നേതൃത്വത്തിലുള്ള ഒരു സംഘം ഗവേഷകരാണു നിഗമനത്തിലെത്തിയിരിക്കുന്നത്. ഓരോ നിമിഷവും പ്രപഞ്ചത്തിന്റെ വേഗം കൂടിക്കൊണ്ടിരിക്കുകയാണ്. ഈ വേഗത കൂടിവന്ന് നക്ഷത്രങ്ങൾക്കും ഗ്രഹങ്ങള്ക്കും നിലവിലെ പാതയിൽ നിൽക്കാൻ കഴിയാതെ വരും. അതോടെ ഒരോന്നും തമ്മിലിടിച്ച് തകരും.പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുകയാണ്.
70 ശതമാനം വരുന്ന ഇരുണ്ട ഊര്ജ്ജം പ്രപഞ്ചത്തിന്റെ അവസാനത്തിലേക്ക് നയിക്കുമെന്നും കരുതുന്നു. ഗുരുത്വാകർഷണവും തമോ ഊർജവും തമ്മിൽ വലിയ പോരാട്ടം നടക്കുകയാണ്. ഈ പോരാട്ടത്തിൽ അവസാനത്തെ ജയം തമോ ഊർജ്ജത്തിനായിരിക്കും. ഇതോടെ പ്രപഞ്ചം അവസാനിക്കും. എന്നാൽ ഈ പോരാട്ടത്തിൽ ഗുരുത്വാകർഷണബലം വിജയിച്ചാൽ 14
ബില്യൻ വർഷങ്ങൾക്ക് മുൻപ് സംഭവിച്ചതുപോലെ പ്രപഞ്ചമായി ചുരുങ്ങും. മറിച്ചാകുമ്പോള്‍ ഒന്നും ശേഷിക്കാതെ അനന്തതയിലേക്ക് എല്ലാം ചിതറിപ്പോകും. ചിലപ്പോൾ പ്രപഞ്ചത്തിലെതെല്ലാം തണുത്തുറഞ്ഞ് ഐസായേക്കാമെന്നും നിഗമനമുണ്ട്Prof. John Kurakar
No comments:
Post a Comment