CENSUS OF INDIA
ഭാരതത്തിൽ മൂന്നിലൊന്ന്
കുടുംബങ്ങള്ക്കും സ്ഥിരവരുമാനമില്ല –
സെൻസസ് റിപ്പോർട്ട്
ഭാരതത്തിൽ മൂന്നിലൊന്ന് കുടുംബങ്ങള്ക്കും സ്ഥിരവരുമാനമില്ല
- സെൻസസ്റിപ്പോർട്ട്കുടുംബങ്ങള്ക്കും ജീവിത ചെലവുകള്ക്ക് ആവശ്യമായ വരുമാനം കണ്ടെത്താന്
കഴിയുന്നില്ലെന്ന് സാമൂഹിക സാമ്പത്തിക ജാതി സെന്സസില് കണ്ടെത്തല്. ഒറ്റ മുറിയുള്ള കുടിലുകളിലാണ്
അവര് താമസിക്കുന്നതെന്നും റിപ്പോര്ട്ട് വ്യക്തമാക്കുന്നു. സാമൂഹിക സാമ്പത്തിക ജാതി
സെന്സസ് കേന്ദ്ര സര്ക്കാരാണ് പുറത്തുവിട്ടത്.
കേരളത്തില് ആകെ
76, 68, 176 കുടുംബങ്ങളുണ്ടെന്ന് സര്വ്വെ പറയുന്നു. 50.52 ശതമാനം പേരുടെ വരുമാന മാര്ഗ്ഗം കൂലിപണിയാണ്.
തമിഴ്നാട്ടില് ഇത് 65 ശതമാനമാണ്. സംസ്ഥാനത്ത് 26,25 ശതമാനം കുടുംബങ്ങള് നയിക്കുന്നത്
സ്ത്രീകളാണ്. ജാതിതിരിച്ചുള്ള വിശദമായ കണക്ക് സര്വ്വെയില് ഇല്ല.
സെന്സ് പ്രകാരം രാജ്യത്തെ
17.91 കോടി ഗ്രാമീണ വീടുകളില് 31.26 ശതമാനം ദാരിദ്ര്യ രേഖയ്ക്ക് താഴെയാണ്. ഇതില്
21.53 ശതമാനം പട്ടികജാതി പട്ടിക വര്ഗ വിഭാഗങ്ങളില്നിന്നാണ്.രാജ്യത്തെ 4.6 ശതമാനം ഗ്രാമവാസികള്
ആദായനികുതി അടയ്ക്കുന്നുണ്ട്. എന്നാല്, അവയില് പത്ത് ശതമാനം വീടുകളില് മാത്രമാണ് സ്ഥിരവരുമാനമുള്ളത്.
എസ് സി വിഭാഗത്തില്പ്പെട്ട വീടുകളില് 3.49 ശതമാനവും എസ് ടി വിഭാഗത്തില്പ്പെട്ട
3.34 ശതമാനവും ജനങ്ങള് ആദായനികുതി അടയ്ക്കുന്നുണ്ടെന്നും റിപ്പോര്ട്ട് വ്യക്തമാക്കുന്നു.
രാജ്യത്ത് 1931ന്
ശേഷം ആദ്യമായാണ് പ്രത്യേക പ്രദേശങ്ങള്, ജാതി, സാമ്പത്തിക സംഘങ്ങള് എന്നിവ കണക്കിലെടുത്ത്
ഇത്തരത്തിലൊരു സെന്സസ് നടത്തുന്നത്.ഗ്രാമവികസന മന്ത്രാലയം 2011 മുതല് ഇതിന് വേണ്ടിയുള്ള
പ്രവര്ത്തനങ്ങള് ആരംഭിച്ചിരുന്നു. കേന്ദ്ര-സംസ്ഥാന സര്ക്കാറുകള്ക്ക് നിയമനിര്മാണത്തിന്
ഉപകരിക്കുന്ന വിവരങ്ങളാണിവയെന്ന് കേന്ദ്ര ധനമന്ത്രി അരുണ് ജെയ്റ്റ്ലി പറഞ്ഞു. ഈ വിവരങ്ങളുടെ
അടിസ്ഥാനത്തില് പിന്തുണ ആവശ്യമുള്ളവര്ക്ക് സഹായം നല്കാനാകുമെന്നും മന്ത്രി പറഞ്ഞു.രാജ്യത്തെ
മൂന്നിലൊന്ന് കുടുംബങ്ങള്ക്കും ജീവിത ചെലവുകള്ക്ക് ആവശ്യമായ
വരുമാനം കണ്ടെത്താന് കഴിയുന്നില്ലെന്ന് സാമൂഹിക സാമ്പത്തിക ജാതി
സെന്സസില് കണ്ടെത്തല്. ഒറ്റ മുറിയുള്ള കുടിലുകളിലാണ്
അവര് താമസിക്കുന്നതെന്നും റിപ്പോര്ട്ട്
വ്യക്തമാക്കുന്നു. സാമൂഹിക സാമ്പത്തിക ജാതി
സെന്സസ് കേന്ദ്ര സര്ക്കാരാണ് പുറത്തുവിട്ടത്.
ഇന്ത്യയിലെ
ആകെ കുടുംബങ്ങളുടെ എണ്ണം
24.39 കോടിയാണ്. ഇതില് ഗ്രാമങ്ങളില് താമസിക്കുന്ന
കുടുംബങ്ങള് 17.91ഉം. 8.69 കോടി കുടുംബങ്ങള്
അടിസ്ഥാന സൗകര്യങ്ങളില്ലാതെയാണ് കഴിയുന്നത്.രണ്ടര കോടി
കുടുംബങ്ങള് ഒരു മുറിയിലോ
ചായ്പ്പിലോ കഴിയുന്നു. ഗ്രാമങ്ങളില് 51 ശതമാനം
പേര് ( 9 കോടി കുടുംബങ്ങള്) കൂലിപണി
ചെയ്താണ് കഴിയുന്നത്. 44 ലക്ഷം കുടുംബങ്ങള് വീട്ടുജോലി
ചെയ്തും, ആറു ലക്ഷം
കുടുംബങ്ങള് ഭിക്ഷാടനത്തിലൂടെയുമാണ് ജീവിക്കുന്നത്. അടിസ്ഥാനസൗകര്യങ്ങള് ഇല്ലാത്തതില് മൂന്നിലൊന്നും പട്ടികജാതി പട്ടികവര്ഗ്ഗ കുടുംബങ്ങളാണ്.
കേരളത്തില്
ആകെ 76, 68, 176 കുടുംബങ്ങളുണ്ടെന്ന് സര്വ്വെ പറയുന്നു.
50.52 ശതമാനം പേരുടെ വരുമാന മാര്ഗ്ഗം
കൂലിപണിയാണ്. തമിഴ്നാട്ടില് ഇത് 65 ശതമാനമാണ്. സംസ്ഥാനത്ത്
26,25 ശതമാനം കുടുംബങ്ങള് നയിക്കുന്നത് സ്ത്രീകളാണ്. ജാതിതിരിച്ചുള്ള വിശദമായ കണക്ക് സര്വ്വെയില്
ഇല്ല.
രാജ്യത്ത്
1931ന് ശേഷം ആദ്യമായാണ് പ്രത്യേക
പ്രദേശങ്ങള്, ജാതി, സാമ്പത്തിക സംഘങ്ങള്
എന്നിവ കണക്കിലെടുത്ത് ഇത്തരത്തിലൊരു സെന്സസ് നടത്തുന്നത്.ഗ്രാമവികസന
മന്ത്രാലയം 2011 മുതല് ഇതിന് വേണ്ടിയുള്ള
പ്രവര്ത്തനങ്ങള് ആരംഭിച്ചിരുന്നു. കേന്ദ്ര-സംസ്ഥാന സര്ക്കാറുകള്ക്ക്
നിയമനിര്മാണത്തിന് ഉപകരിക്കുന്ന വിവരങ്ങളാണിവയെന്ന് കേന്ദ്ര ധനമന്ത്രി അരുണ്
ജെയ്റ്റ്ലി പറഞ്ഞു. ഈ വിവരങ്ങളുടെ
അടിസ്ഥാനത്തില് പിന്തുണ ആവശ്യമുള്ളവര്ക്ക് സഹായം
നല്കാനാകുമെന്നും മന്ത്രി പറഞ്ഞു.
Prof. John Kurakar
No comments:
Post a Comment