Pages

Friday, July 3, 2015

പ്രകൃതി സ്നേഹത്തിൽ മനുഷ്യ സ്നേഹം ഇല്ലാതാകരുത്

പ്രകൃതി സ്നേഹത്തിൽ
മനുഷ്യ സ്നേഹം ഇല്ലാതാകരുത്

John Kurakar             പ്രകൃതിയേയും പരിസ്ഥിതിയേയും ആത്മാര്ത്ഥമായി സ്നേഹിക്കണം .ഒരുജീവിയേയും  അനാവശ്യമായി  കൊന്നോടുക്കരുത് .മനുഷ്യരാശിയുടെ നിലനില്പ്പ് തന്നെ പ്രകൃതി സംരക്ഷണത്തിൽ  അധിഷ്ഠിതമാണ്. വനനശീകരണത്തിനെതിരേ ജനങ്ങൾ  ഒന്നിക്കണം , വനം കയ്യേറി കൃഷിയിടമാക്കുന്നതിനെതിരേ പ്രതികരിക്കണം  എല്ലാ ജീവജാലങ്ങൾക്കും  ഇവിടെ വളരാനും  ജീവിക്കാനുമുള്ള  അവകാശമുണ്ട്‌ . സ്വന്തം  വീട്ടിലും റോഡരികില് അപകടാവസ്ഥയിലുള്ള മരങ്ങൾ  യഥാ സമയം മുറിച്ചു മാറ്റുകയും പുതിയ തൈകൾ  വച്ചു പിടിപ്പിക്കുകയും വേണം .മണ്ണില് ആഴത്തില് വേരൂന്നി എളുപ്പം കടപുഴകാത്ത മരങ്ങളായിരിക്കണം റോഡരികുകളിൾ വച്ചു പിടിപ്പിക്കേണ്ടത്  ദുർബലമരങ്ങൾ  റോഡരികിൽ  നടരുത് .വഴിയാത്രികര്ക്കു തണലേകാന് നട്ടുപിടിച്ച വടവൃക്ഷങ്ങളിൽ  ചിലത് മരണമരങ്ങളായി മാറിയ  കാഴ്ച  അതിദയനീയമായിരുന്നു .ഒരു  പാടു സ്വപ്നങ്ങ ള്, പ്രതീക്ഷകള്, കളിചിരികള്, കുസൃതിത്തരങ്ങള് എല്ലാം ബാക്കിയാക്കി അകാലത്തില് ജീവന് പൊലിഞ്ഞ കോതമംഗലത്തെ അഞ്ചുകുരുന്നുകളുടെ കണ്ണീര്ചിത്രം  ഒരിക്കലും  മനസ്സിൽ നിന്ന് മായില്ല ..  ദുരന്തത്തിനിരയാക്കിയ  വാകമരം മുറിച്ചു നീക്കണമെന്ന് നേരത്തേ ആവശ്യം ഉയര്ന്നിരുന്നു. അത്രകണ്ട് ദുര്ബലമായിരുന്നുആ  മരം .  ഈ മരത്തിന്റെ വേരുകള് പോലും അഴുകിയ നിലയിലായിരുന്നു.
         തെരുവ് നായ് ശല്യം മനുഷ്യനുമറ്റൊരു ഭീഷണിയായി  വളർന്നു കൊണ്ടിരിക്കുന്നു . മനുഷ്യനു മാത്രമല്ല വളര്‍ത്തുമൃഗങ്ങള്‍ക്കും അവയെക്കൊണ്ടുണ്ടാകുന്ന ആപത്തുകള്‍ ചില്ലറയല്ല. തെരുവുനായ്ക്കള്‍ കൂട്ടമായി മനുഷ്യനെ ആക്രമിക്കുന്നതിന്റെയും ആടിനെയും കോഴിയെയും കൊല്ലുന്നതിന്റെയും വാര്‍ത്തകള്‍  ദിവസവും  പുറത്തു വരുന്നു . വിദ്യാലയങ്ങളിലേക്കു നടന്നുപോകുന്ന ചെറിയകുട്ടികളാണ് നായ്ക്കളുടെ മറ്റൊരു ഇര. വിദ്യാലയങ്ങളുടെയും ആസ്​പത്രികളുടെയും സര്‍ക്കാര്‍ കാര്യാലയങ്ങളുടെയുമെല്ലാം വളപ്പുകളില്‍ കൂട്ടമായി അലയുന്ന നായ്ക്കളെ കാണാം. പേവിഷബാധകൊണ്ടുള്ളമരണങ്ങളുംവര്‍ധിച്ചുവരികയാണ്..പലരും പ്രഭാത സവാരി ഒഴിവാക്കി യിരിക്കുകയാണ് .അതിരാവിലെ ഓരോ വീട്ടിലും പത്രമെത്തിച്ച് ഉപജീവനമാര്ഗം കണ്ടെത്തുന്ന പാവപ്പെട്ട പത്രവിതരണക്കാര് ഏറ്റവുമധികം ഭീഷണി നേരിടുന്നത് തെരുവുനായ്ക്കളില് നിന്നാണ്. തെരുവു നായകളുടെ ശല്യം നിയന്ത്രിക്കാന് നടപടിയെടുക്കേണ്ട് ആവശ്യമാണ്. വന്ധ്യംകരണം നടത്തി തെരുവനായ്ക്കള് പെറ്റുപെരുകുന്നത് നിയന്ത്രിക്കാമെന്നത് ഒരു വഴി.പേപ്പട്ടികളെ കൊല്ലുകയല്ലാതെ  എന്താണ്  മറ്റൊരു വഴി .പ്രകൃതിസ്നേഹവും ജന്തുസ്നേഹവും മനുഷ്യൻറെ   ദുരന്തത്തിനു  കാരണമായി  തീരരുത് .

പ്രൊഫ്‌. ജോണ്‍ കുരാക്കാർ


.

No comments: