അന്യഗ്രഹ ജീവികള്
യാഥാര്ത്ഥ്മോ ?
ലഖ്നൗവില് പറക്കും തളികയെ
കണ്ടതായി റിപ്പോര്ട്ട്. പറക്കും തളികയുടേതെന്ന് കരുതുന്ന
ചിത്രങ്ങളും ഇപ്പോള് പ്രചരിക്കുന്നുണ്ട്. ഇന്ത്യടുഡെ
ഡോട്ട് ഇന് ആണ്
ഇപ്പോള് വാര്ത്തയും ചിത്രങ്ങളും പുറത്ത്
വിട്ടിരിക്കുന്നത്. ലഖ്നൗ സ്വദേശിയായ അമിത്
ത്രിപാഠി എന്നയാളെടുത്ത ചിത്രങ്ങളാണ് ഇപ്പോഴത്തെ വാര്ത്തക്ക് ആധാരം.
രാജാജിപുരത്ത് തന്റെ ഫ്ലാറ്റിന്റെ ബാല്ക്കണിയില്
നിന്ന് സൂര്യാസ്തമയത്തിന്റെ ചിത്രങ്ങള് പകര്ത്തുകയായിരുന്നു അമിത്
ത്രിപാഠി. അപ്പോഴാണ് സൂര്യന് മുകളില്
ഒരു തിളങ്ങുന്ന സാധനം
കണ്ടത്. പിന്നീട് അത് മുകളിലേക്ക്
ഉയര്ന്ന് പോവുകയും ചെയ്തുവത്രെ. എന്തായും
അമിത് ത്രിപാഠി ഇതിന്റെ ചിത്രങ്ങള്
കുറേ എടുത്തിട്ടുണ്ട്. ഈ
മാസം ഇതാദ്യമല്ല ഇന്ത്യയില്
പറക്കും തളിക കണ്ടതായുള്ള വാര്ത്ത
പുറത്ത് വരുന്നത്. ജൂലായ് 11 ഗുവാഹട്ടിയിലും
12 ന് ഷംലിയിലും ജൂലായ് 14 ന്
തുണ്ട്ലയിലും ഇത്തരത്തിലുള്ള പറക്കുംതളികകള് ചിലര് കണ്ടിട്ടുണ്ടത്രെ. എന്തായാലും
ലഖ്നൗവില് എല്ലാവരും
പറക്കും തളികകളെ കുറിച്ചാണ് ഇപ്പോള്
സംസാരിക്കുന്നത്. അന്യഗ്രഹ ജീവികള് എല്ലാ
കാലത്തും മനുഷ്യന്റെ ഒരു സംശയമാണ്.
ഇക്കാര്യത്തില് ഇതുവരെ ശാസ്ത്രീയമായ സ്ഥിരീകരണങ്ങളൊന്നും
ഇല്ല. എന്നാല് ഒരു വിഭാഗം
ശാസ്ത്രജ്ഞര് പോലും ഇപ്പോഴും അന്യഗ്രഹ
ജീവികളില് വിശ്വസിക്കുന്നുണ്ട്.
ബ്രിട്ടനിലെ
തിരക്കേറിയ ഹൈവേയ്ക്ക് മുകളിലായി ആകാശത്ത്
പറക്കുംതളിക പ്രത്യക്ഷപ്പെട്ടതായി റിപ്പോര്ട്ടുകള്. പട്ടാപ്പകല് അജ്ഞാതവസ്തു അതിവേഗത്തില് പാഞ്ഞുപോകുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നിരിയ്ക്കുന്നത്.
ബ്രിട്ടനിലെ തിരക്കേറിയ എം 11 മോട്ടോര്വേയിലൂടെ
കാറില് യാത്ര ചെയ്യുന്നതിനിടെ ബിബിസി
ക്യാമറമാന് അല്വിനോലിന് പകര്ത്തിയ ദൃശ്യങ്ങള്ക്ക് യൂട്യൂബില്
വന്പ്രചാരമാണ് ലഭിയ്ക്കുന്നത്. ആകാശത്ത് നിന്ന് തിളങ്ങുന്ന
ഒരു വസ്തു താഴേക്ക്
വരുന്നതും പിന്നീട് ചുറ്റിക്കറങ്ങി പലഭാഗങ്ങളിലേക്കായി
വിഭജിച്ച് പോകുന്നതിന്റെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. അതിവേഗതിയല് തെളിച്ചമുള്ള വസ്തു പാഞ്ഞുവരുന്നത് കണ്ടാണ്
താനത് ക്യാമറയില് പകര്ത്തിയതെന്ന് അല്വിനോലിന്
പറഞ്ഞു.
പറക്കുംതളികകള്
കൂട്ടത്തോടെ ചൈനയിലേക്ക് വിരുന്നിനെത്തുകയാണോ? അവിടെ നിന്ന് വരുന്ന
റിപ്പോര്ട്ടുകള് വിശ്വസിയ്ക്കാമെങ്കില് കഴിഞ്ഞ ജൂണിന് ശേഷം
എട്ട് പറക്കും തളികകളാണ് ചൈനയ്ക്ക്
മുകളില് പ്രത്യക്ഷപ്പെട്ടതത്രേ. ഇതില് മൂന്നെണ്ണം ചൈനീസ്
എയര്പോര്ട്ടുകള്ക്ക് മുകളിലാണ് കണ്ടത്. ജൂലൈയില്
ഷെങ്സിങ് പ്രവിശ്യയിലെ സിയോഹാന് വിമാനത്താവളത്തിന് മുകളില്
പറക്കുംതളിക പ്രത്യക്ഷപ്പെട്ടതിനെ തുടര്ന്ന് വിമാനത്താവളത്തിന്റെ പ്രവര്ത്തനം
നിര്ത്തിവെയ്ക്കുകയും ഇവിടേക്കുള്ള വിമാനങ്ങള് വഴിതിരിച്ചുവിടുകയും ചെയ്തിരുന്നു.
ഇതിന് മുമ്പ് ഹോങ്കോങിലും സമാനമായ
സംഭവമുണ്ടായി. മംഗോളിയന് തലസ്ഥാനമായ ഹൂട്ടിലാണ്
ഏറ്റവും പുതിയതായി പറക്കുംതളിക പ്രത്യക്ഷപ്പെട്ടത്.
ഇവിടത്തെ റഡാര് സ്ക്രീനില് ഇത്
തെളിഞ്ഞിരുന്നു. കൂട്ടിയിടി ഒഴിവാക്കാന് ഇവിടേക്കുള്ള
വിമാനങ്ങള് മറ്റ് എയര്പോര്ട്ടുകളിലേക്ക് തിരിച്ചുവിട്ടതായി
അധികൃതര് പറഞ്ഞു. ജു എന്നൊരാള്
പറക്കുംതളികകളെ കാമറയില് പകര്ത്തിയതായി ഷാന്ക്സി
ന്യൂസ് നെറ്റ് റിപ്പോര്ട്ടു ചെയ്തു.
റഡാറില് പറക്കും തളിക പ്രത്യക്ഷപ്പെട്ടതിനെ
തുടര്ന്ന് ചൈനയില് വിമാനത്താവളം അടച്ചു
ചൈനയിലെ സെജിയാങ് പ്രവിശ്യയുടെ തലസ്ഥാനമായ
ഹാംഗ്ഷൗവിലെ ക്സിയോഷാന് വിമാനത്താവളമാണ് പറക്കുംതളികയെ
കണ്ടതിനെ തുടര്ന്ന് അടച്ചിട്ടത്. ബുധനാഴ്ച
രാത്രി ആകാശത്തുകണ്ട 'പറക്കുന്ന വസ്തു' മൂലം
വ്യോമഗതാഗതം നിര്ത്തിവച്ചതായി സിന്ഹുവ റിപ്പോര്ട്ടു ചെയ്തു.
ഇവിടെ നിന്നുള്ള വിമാന സര്വീസുകള്
നാലു മണിക്കൂറോളം നിര്ത്തിവെയ്ക്കുകയും
മറ്റിടങ്ങളിലേക്ക് തിരിച്ചുവിടുകയും ചെയ്തുവെന്ന് റിപ്പോര്ട്ടിലുണ്ട്. അല്പ നേരത്തിന് ശേഷം
അജ്ഞാത വസ്തു റഡാറില് നിന്ന
അപ്രത്യക്ഷമായതിനെ തുടര്ന്നാണ് എയര്പോര്ട്ടിന്റെ പ്രവര്ത്തനം പുനരാരംഭിച്ചത്. സംഭവത്തെക്കുറിച്ച് അധികൃതര് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Prof. John Kurakar
No comments:
Post a Comment