Pages

Tuesday, July 7, 2015

ഭക്ഷണം കഴിച്ചും ഓര്‍മശക്തി വര്‍ധിപ്പിക്കാം

ഭക്ഷണം കഴിച്ചും ഓര്മശക്തി വര്ധിപ്പിക്കാം
മറവിയാണ് പലര്‍ക്കും പ്രശ്‌നം. എന്നാല്‍ രുചികരമായ ഭക്ഷണത്തിലൂടെ തന്നെ ഓര്‍മ്മശക്തി വര്‍ധിപ്പിക്കാന്‍ കഴിയുമെങ്കില്‍ പിന്നെ എന്ത് കൊണ്ട് ഒന്നു ശ്രമിച്ചുകൂടാ.. ഈ പറയുന്ന വസ്തുക്കള്‍ നമ്മുടെ ഭക്ഷണ ക്രമത്തിത്തിലുള്‍പ്പെടുത്തിയാല്‍ ഒരുവിധത്തില്‍ ഈ പ്രശ്‌നം പരിഹാരിക്കാം.
1. മഞ്ഞള്‍പൊടി
കറിയില്‍ മഞ്ഞള്‍പൊടി ഉള്‍പ്പെടുത്തണം. ഇതിലടങ്ങിയിരിക്കുന്ന കര്‍കുമിന്‍ മിക്ക നാഡീ വൈകല്യങ്ങള്‍ക്കുമുള്ള ന്യൂൂറോ പ്രൊട്ടക്ടീവ് ഏജന്റായി അറിയപ്പെടുന്നു. ഓര്‍മ ശക്തി വര്‍ധിപ്പിക്കാനും പുതിയ ബ്രെയിന്‍ കോശങ്ങള്‍ നിര്‍മ്മിക്കാനും കര്‍കുമിന്‍ സഹായിക്കും. ക്രോധത്തെ തടയാന്‍ മഞ്ഞള്‍പൊടി സഹായിക്കുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. അള്‍ഷിമേഴ്‌സ് രോഗികളുടെ തലച്ചോറില്‍ ബീറ്റാ അമിലോയിഡ്‌സ്് അടിഞ്ഞ് കൂടാന്‍ കര്‍കുമിന്‍ സഹായിക്കുമെന്ന്് പഠനങ്ങള്‍ തെളിയിക്കുന്നു. ചില കറിപൗഡറുകളില്‍ കര്‍കുമിന്റെ അളവ് വളരെ കുറവാണ്. അതിനാല്‍ മഞ്ഞള്‍ പൊടി വീട്ടില്‍ വെച്ചു തന്നെ ഉണ്ടാക്കുന്നതാവും ഉത്തമം.
2. സെലറി, കാരറ്റ്
കാരറ്റ്, സെലറി എന്നിവയിലടങ്ങിയിരിക്കുന്ന ല്യൂടിലോയിന്‍ നമ്മുടെ തലച്ചോറിന്റെ പ്രവര്‍ത്തനം വേഗത്തിലാക്കാന്‍ സഹായിക്കും. കുരുമുളക്, അയമോദകം എന്നിവയിലെല്ലാം ല്യൂട്ടിലോയിന്‍ ഉള്‍ക്കൊള്ളുന്നു
3. കോളി ഫ്‌ലവര്‍, ബ്രൊക്കോളി
ബ്രെയിന്‍ വളര്‍ച്ച വേഗത്തിലാക്കുന്ന കോലിന്‍ എന്ന വൈറ്റമിന്‍-ബി കോളി ഫ്‌ലവറിലും ബ്രൊക്കോളിയിലും ധാരാളമായി അടങ്ങിയിരിക്കുന്നു. ഗര്‍ഭ കാലത്ത് കോലിന്‍ കഴിക്കുന്നത് തലച്ചോറിന്റെ പ്രവര്‍ത്തത്തെ വേഗതയിലാക്കുകകയും പഠനവും ഓര്‍മശക്തിയും വേഗത്തിലാക്കുകയും ചെയ്യും.
4. ഞണ്ടു വിഭവങ്ങള്‍
ഒരു നേരം ഞണ്ട് കഴിച്ചാല്‍ ആ ദിവസത്തേക്ക് വേണ്ട ഒരു തരം അമിനോ ആസിഡായ ഫെനില്‍ അലാനിന്‍ ധാരാളം മതിയാവും. ഇവയില്‍ തലച്ചോറിനെ ഉത്തേജിപ്പിക്കുന്ന അഡ്രിനാലിന്‍, നോറാ അഡ്രിനാലിന്‍, തൈറോയിഡ് ഹോര്‍മോണ്‍ എന്നിവയൊക്കെ ധാരാളം അടങ്ങിയിരിക്കുന്നു. വൈറ്റമിന്‍ ബി-12ന്റെയും നല്ല ഒരു സോഴ്‌സാണ് ഞണ്ടുകള്‍
5.വാല്‍നട്ട്
വാല്‍നട്ടുകളില്‍ ഒമേഗ-3 ഫാറ്റുകള്‍ അടങ്ങിയിരിക്കുന്നു. ആന്റി ഓക്‌സിഡന്റുകളുടെയും ഫൈറ്റോസ്‌റ്റെറോള്‍സിന്റെയും നല്ല ഉറവിടങ്ങളാണ് വാല്‍നട്ടുകള്‍. ഡി.എച്ച്.എ എന്ന ഒമേഗ-3 ഫാറ്റ് മസ്തിഷ്‌ക പ്രവര്‍ത്തനത്തെ വേഗത്തിലാക്കുകയും ബ്രെയിന്‍ ഹീലിങിനെ സഹായിക്കുകയും ചെയ്യുന്നു.
6. ഗാര്‍ബാന്‍സോ ബീന്‍സ്
ഗാര്‍ബാന്‍സോ ബീന്‍സുകള്‍ ധാരാളമായി മഗ്നീഷ്യം ലഭിക്കുന്ന ഭക്ഷ്യ വിഭമാണ്. മഗ്നീഷ്യം സിട്രേറ്റ് രക്ത കുഴലുകളെ അയച്ച് നല്ല രീതിയില്‍ രക്തയോട്ടം അനുവദിക്കുന്നു. ഇതുവഴി തലച്ചോറിലെ സെല്‍ റിസപ്റ്ററുകളിലേക്ക് സന്ദേശങ്ങളുടെ ട്രാന്‍സ്മിഷന്‍ വേഗത കൂട്ടുന്നു.

Prof. John Kurakar









No comments: