Pages

Sunday, July 26, 2015

യുവതിയെപിന്തുടർന്ന പൂവാലനണ്ണാനെ അറസ്റ്റുചെയ്തു

യുവതിയെപിന്തുടർന്ന  പൂവാലനണ്ണാനെ അറസ്റ്റുചെയ്തു

 യുവതിയെ പിൻ തുടർന്ന് പൂവാല ശല്യം ചെയ്തതിന്റെ പേരിൽ ജർമൻ പൊലീസിന്റെ പിടിയിലായ അണ്ണാൻ ഇന്ന് ‘ലോക’ താരമായി ഉയർന്നു.രാജ്യാന്തര മാധ്യമങ്ങൾ ജർമനിയിലെ ‘അണ്ണാൻ കഥ’യ്ക്കു വേണ്ടി ഇന്ന് നെട്ടോട്ടമാണ്. ഇന്ത്യൻ മാധ്യമങ്ങളും ഈ കുസൃതിയെപ്പറ്റി എഴുതി കഴിഞ്ഞു.സോഷ്യൽ മീഡിയാകളിൽ അണ്ണാൻ ചിത്രങ്ങൾക്കും കഥകൾക്കും വൻ ഹിറ്റ് അഞ്ചു ലക്ഷം പേർ അണ്ണാൻ ചിത്രം കണ്ടു എന്നാണ് കണക്ക്.ജർമനിയിലെ ബോട്ട് റോപ്പ് പൊലീസ് കസ്റ്റഡിയിൽ കഴിയുന്ന ഈ അണ്ണാന് പൊലീസുകാർ തന്നെ ഒരു പേര് നൽകി-പോളി. അവന് പാർക്കാനായി ഒരു കൂട് നൽകി. കൂടിനും അവർ പേരിട്ടു കോബൽ.
പൊലീസ് പോളിയുടെ മേൽ മൂന്നാം മുറയൊന്നും പ്രയോഗിക്കുന്നില്ല. നല്ല പെരുമാറ്റം. മാധ്യമ പടക്ക് വേണ്ടി ‘ പോളി’ യെ എടുത്ത് മിനുങ്ങി ഫോട്ടോയ്ക്ക് പോസ് ചെയ്യുക. ലാളിക്കുന്നത് അധികവും പെൺ പൊലീസുകാർ തന്നെ.‘യുവതി’യെ ശല്യം ചെയ്തതല്ല വിശക്കുന്ന വയറുമായി പിൻ തുടരുകയാണ് ‘ പോളി’ ചെയ്തതെന്ന് പൊലീസ് കാർ കണ്ടെത്തി.തേനും, പാലും ബിസ്ക്കറ്റും പോളിക്ക് പൊലീസ് സ്റ്റേഷനിൽ സുലഭം. സുഖമായ ഉറക്കം. സ്റ്റേഷൻ വിട്ട് പുറത്ത് പോകാനും പോളിക്ക് മനസ് വരുന്നില്ല.പോളിയെ ഏറ്റെടുക്കാൻ ജർമനിയിൽ പല മൃഗ സംരക്ഷണ കേന്ദ്രങ്ങൾ രംഗത്ത് വന്നിട്ടുണ്ട്. ഇതിനിടയിൽ രാജ്യാന്തര തലത്തിലും ആവശ്യക്കാർ ഏറെ. ജപ്പാനിൽ നിന്നും യുഎസിൽ നിന്നും പോലും വിളി വന്നു.എന്നാൽ ബോട്ട് റോപ്പിലെ പൊലസുകാർ പോളിയെ ഉടനടി ആർക്കും കൈമാറാൻ തയ്യാറല്ല.വർഷങ്ങൾക്കു മുമ്പ് ലോക ഫുട് ബോൾ മത്സര പ്രവചനങ്ങൾ നടത്തിയ ‘പോൾ നീരാളി’യുടെ കഥ ജർമൻ കാർ മറക്കുന്നതിന് മുമ്പ് ഇതാ വീണ്ടും ഒരു ‘പോളി’കഥ.


Prof. John Kurakar

No comments: