തമിഴ്നാട്ടിലെ സ്കൂളുകളിൽ നിന്ന് മലയാളത്തെ പുറത്താക്കി
തമിഴുനാട് സർക്കാരിൻറെ നടപടി പ്രതിഷേധാർഹം
തമിഴ്നാട്ടിലെ സ്കൂളുകളിൽ നിന്ന് മലയാളത്തെ പുറത്താക്കി.
മലയാള ഭാഷാ പഠനത്തെ തമിഴ്നാട് സര്ക്കാർ എതിർക്കരുത്

1956 ന് മുൻപ് കേരളമായിരുന്ന കന്യാകുമാരി ജില്ലയില് പത്തുലക്ഷത്തിലേറെ മലയാളികളുണ്ട്. 58 മലയാളം മീഡിയം സ്കൂളുകളില് പതിനായിരക്കണക്കിന് കുട്ടികളോട് പൊടുന്നനെ മാതൃഭാഷ ഉപേക്ഷിക്കാന് പറയുകാണ് തമിഴ്നാട് സര്ക്കാര്. അതേസമയം, ഒന്പതാംക്ലാസ് വരെ മലയാളം പഠിച്ച കുട്ടികള് െപട്ടന്ന് ഇരുട്ടിലായ അനുഭവത്തിലാണ്. അതിനെക്കാള് അരക്ഷിതാവസ്ഥയിലാണ് രക്ഷിതാക്കള്. അടുത്തതലമുറയെ മാതൃഭാഷയില് നിന്ന് പറിച്ചെറിയേണ്ടി വരുമെന്ന ഭയപ്പാടിലാണ് ഇപ്പോള് കന്യാകുമാരി ജില്ലയിലെ മലയാളികള്.
ജനിച്ച മണ്ണ് തമിഴ്നാടിന്റെ അതിര്ത്തിക്കുള്ളിലേക്ക് പോയിട്ടും അമ്മമലയാളത്തില് ഉറച്ചുനില്ക്കാന് കുട്ടികൾക്ക് കരുത്തായത് മലയാള ഭാഷാ പഠനമാണ്. ഒരുപക്ഷേ കേരളത്തിലെ കുട്ടികളെക്കാള് മലയാളത്തിന്റെ രുചി തിരിച്ചറിയുന്നതും ഇവരാണ്. ഇനി എന്തുചെയ്യുമെന്ന് ഇവര്ക്കറിയില്ല. ലോകത്തെവിടെയുമുള്ള തമിഴര്ക്ക് എന്തുപ്രശ്നം വന്നാലും തമിഴ്നാട്ടുക്കാര് ഇടപെടും. പക്ഷേ തൊട്ടയല്പക്കത്തുള്ള മലയാളികള്ക്ക് വേണ്ടി കേരളം ഒരുചെറുവിരല്പോലും അനക്കാത്തതില് നിരാശരാണ് ഇവര്.
Prof. John Kurakar
No comments:
Post a Comment