Pages

Thursday, July 2, 2015

ആദിവാസികളെ ഇനിയും സമരത്തിൽ വലിച്ചിഴയ്ക്കരുത്

ആദിവാസികളെ ഇനിയും 
സമരത്തിൽ വലിച്ചിഴയ്ക്കരുത്
John Kurakarകേരളത്തിൽ വനാവകാശനിയമം ഉടന്‍ നടപ്പിലാക്കി ആദിവാസികളെ രക്ഷപെടുത്തണം വനഭൂമിയില്‍ ആദിവാസിവിഭാഗങ്ങള്ക്ക്  കൂടുതല്‍ അധികാരംനല്കുവന്ന വനാവകാശനിയമം രാജ്യത്ത് ഇനിയും നടപ്പാക്കാത്ത എട്ടു സംസ്ഥാനങ്ങളില്‍ കേരളവും  ഉൾപെടുന്നു .. കേരളത്തിലെ  സർക്കാരുകൾ  തത്വത്തിൽ  ഇത്  അംഗീകരിച്ചതുമാണ് .   ഇപ്പോള്‍ വീണ്ടും നിയമം സമയബന്ധിതമായി നടപ്പാക്കുന്നുവെന്നുറപ്പുവരുത്താന്‍ കേന്ദ്ര പട്ടികവര്ഗനമന്ത്രാലയം ആവശ്യപെട്ടിരിക്കുകയാണ്

ആദിവാസികൾക്ക്  സ്വന്തം പാര്പ്പി ടമേഖലയായ വനത്തില്‍ അവകാശംനല്കു്ന്ന നിയമം(പെസ) 1996ല്‍ വന്നതാണ്. വനഭൂമിയില്‍ ആദിവാസികള്ക്കു രേഖാമൂലം അവകാശംലഭിക്കുന്ന വനാവകാശനിയമം നടപ്പായാല്മാുത്രമേ അവരുടെ ഭൂമി അന്യാധീനപ്പെടുന്നതു തടയാനും വനത്തില്‍ അവര്ക്കു  സ്വന്തം ജീവിതം കെട്ടിപ്പടുക്കാനുമുള്ള സാഹചര്യം ലഭ്യമാവുകയുള്ളൂ. വനവിഭവങ്ങള്‍ ശേഖരിക്കാനും വില്ക്കാ നുമുള്ള അവകാശം പരമ്പരാഗതമായി വനത്തില്‍ താമസിക്കുന്നവർക്ക്  മാത്രമാണ്. ഉപജീവനത്തിനായി അവര്ക്ക്  വനഭൂമി ഉപയോഗപ്പെടുത്താനുംപറ്റും. ഇനിയും  ഇതിൻറെ പേരിൽ  ഒരു  സമരത്തിനു ആദിവാസികളെവലിച്ചിഴയ്ക്കരുത്

പ്രൊഫ്‌.ജോണ്‍ കുരാക്കാർ 

No comments: