വിലകയറ്റം -സാധാരണക്കാരന്റെ ദുഃഖമായി മാത്രംമാറി
സാധാരണ ജനങ്ങളുടെ പ്രശ്നങ്ങളിൽ
ഇന്ന് ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും താൽപര്യമില്ല . ഒരു ചടങ്ങിനു
വേണ്ടിമാത്രം ഒരു ഇറങ്ങിപോക്കും അൽപം വിശദീകരണവും
ഉണ്ടാകും .സാധാരണക്കാരെ വിലക്കയറ്റത്തിന്റെ നീരാളിപ്പിടിത്തത്തിൽ നിന്നു രക്ഷിക്കാനാണ് നീതി
സ്റ്റോറുകളും നന്മ സ്റ്റോറുകളും ആരംഭിച്ചത്
. ഇപ്പോൾ
അവയൊക്കെ അനീതി സ്റ്റോറുകളും തിന്മ
സ്റ്റോറുകളുമായി മാറിയിരിക്കുകയാണെന്ന് പ്രതിപക്ഷ
നേതാവ് തന്നെ പറയുന്നു
.സപ്ളൈകോയും കൺസ്യൂമർഫെഡും
വിൽക്കുന്ന ഉത്പന്നങ്ങളിൽ പലതിനും വിപണി വിലയിൽ
നിന്ന് വലിയ
വ്യത്യാസം കാണുന്നില്ല. കൂടുതൽ മാവേലി - നന്മ
സ്റ്റോറുകൾ തുറന്നുകൊണ്ടു മാത്രം വിലക്കയറ്റത്തിന് അറുതി ഉണ്ടാവില്ല. അവിടങ്ങളിൽ
നിത്യോപയോഗ സാധനങ്ങളുടെ ലഭ്യത വർഷം മുഴുവൻ
ഉറപ്പാക്കണം. വിപണികളിൽ എന്താണു നടക്കുന്നതെന്ന് ഭരണകർത്താക്കൾ വല്ലപ്പോഴും
അന്വേഷിക്കണം .കഴിഞ്ഞ ഒരു വർഷത്തിനിടയിൽ
ഉണ്ടായ ഏറ്റവും ഉയർന്ന വിലയാണ് എല്ലാവിധ പച്ചക്കറികൾക്കും.
ഒട്ടുമിക്ക പച്ചക്കറികൾക്കും ശരാശരി വില അൻപതു രൂപയിലധികമായി ഉയർന്നുകഴിഞ്ഞു.ഉള്ളിയുടെവിലഅനുദിനം വർദ്ധിക്കുകയാണ്
.സാധാരണക്കാരന്റെ നിത്യജീവിതം
ദുരിതമായികൊണ്ടിരിക്കുന്നതു കാണാൻ കേരളത്തിൽ ആരുമില്ല
.
പ്രൊഫ് ജോണ്‍ കുരാക്കാർ
No comments:
Post a Comment