അപകടഭീഷണി ഉയർത്തുന്ന ഏതു മരവും മുറിച്ചു മാറ്റണം
അപകട സാദ്ധ്യതയുള്ള മരങ്ങൾ മുറിച്ചു മാറ്റുന്നതിൽ തെറ്റില്ല ..വഴിയാത്രികര്ക്കു തണലേകാന് നട്ടുപിടിച്ച വടവൃക്ഷങ്ങളിൽ ചിലത് മരണമരങ്ങളായി മാറിയ കാഴ്ച അതിദയനീയമായിരുന്നു .കോതമംഗലത്തെ അഞ്ചുകുരുന്നുകളുടെ കണ്ണീര്ചിത്രം ഒരിക്കലും മനസ്സിൽ നിന്ന് മായില്ല .. കോതമംഗലം ദുരന്തത്തിനിരയാക്കിയ വാകമരം മുറിച്ചു നീക്കണമെന്ന് നേരത്തേ ആവശ്യം ഉയര്ന്നിരുന്നു. അത്രകണ്ട് ദുര്ബലമായിരുന്നുആ മരം . ഈ മരത്തിന്റെ വേരുകള് പോലും അഴുകിയ നിലയിലായിരുന്നു. ഈ ദുരന്തത്തിൻറെ മറവിൽ മറ്റു മരങ്ങൾ നശിപ്പിക്കാൻ പാടില്ല . റോഡുവക്കിലെ അപായഭീഷണി ഉയര്ത്തുന്ന മരങ്ങൾ മാത്രം മുറിച്ചു മാറ്റുന്നതിൽ പരിസ്ഥിതി പ്രവർത്തകർ എതിർക്കേണ്ടതില്ല . പകരം ഒന്നിലധികം വൃക്ഷ തൈകൾ വച്ചു പിടിപ്പിക്കുകയും വേണം . അപകടഭീഷണി ഉയർത്തുന്ന ഏതു മരവും പ്രത്യേക അനുവാദത്തിനായി കാത്തിരിക്കാതെ മുറിച്ചുമാറ്റാൻ ജില്ലാ ഭരണകൂടത്തെ അധികാരപ്പെടുത്തിയിട്ടുണ്ടെന്നാണ് കോതമംഗലം ദുരന്തത്തിനുശേഷം ദുരന്ത നിവാരണ അതോറിട്ടിക്കാരുടെ വിശദീകരണം.അപകടസാദ്ധ്യതയുള്ള പാതയോര വൃക്ഷങ്ങൾ കണ്ടെത്തി മുറിച്ചുമാറ്റാൻ സർക്കാർ തയ്യാറാകണം .പരിസ്ഥിതി പ്രവർത്തകരുടെ സഹായവും ഇക്കാര്യത്തിൽ ഉണ്ടാകണം
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment