Pages

Thursday, July 2, 2015

തെരഞ്ഞെടുപ്പുവിജയം അംഗീകരിക്കുന്നതാണ്‌ ജനാധിപത്യമര്യാദ

തെരഞ്ഞെടുപ്പുവിജയം

 അംഗീകരിക്കുന്നതാണ്‌ ജനാധിപത്യമര്യാദ


John Kurakarതെരഞ്ഞെടുപ്പുവിജയം എതിർപക്ഷം  അംഗീകരിക്കുന്നതാണ്  ജനാധിപത്യമര്യാദ .പരാജയപെടുന്നവർ  പരാജയ കാരണം മനസിലാക്കി  പ്രവർത്തിക്കുന്നത്  ഭാവിയിൽ ഗുണം ചെയ്യും . കൂടുതല്‍ വോട്ടു കിട്ടുന്നയാളുടെ വിജയം അംഗീകരിക്കുന്നതാണ്‌ ജനാധിപത്യരീതി.കേരളത്തിൽ  കുറെ നാളായി  പ്രതിപക്ഷത്തിറെ  പോക്ക് ജനാധിപത്യമര്യാദയ്ക്ക്  ചേരുന്നതല്ല .അവരിൽ  അൽപം പോലും  സഹിഷ്ണത കാണുന്നില്ല .പദപ്രയോഗം  പരമദയനീയം  എതിരാളിയെ  തേജോവധം  ചെയ്യുന്നു .പരനാറി , ആറാട്ടു മുണ്ടൻ  തുടങ്ങിയ പദങ്ങൾ നിശബ്ദ ഭൂരിപക്ഷം  ഇഷ്ടപെടുന്നില്ല . ഇപ്പൊഴത്തെ സി.പി.എം. സംസ്‌ഥാന സെക്രട്ടറിയുടെ   ഒരു പ്രസ്‌താവന സവിശേഷമായ ശ്രദ്ധയാകര്‍ഷിക്കുന്നതാണ്‌. യു.ഡി.എഫിനു മത്സരിച്ചു ജയിക്കണമെങ്കില്‍ ആരെങ്കിലും മരിക്കണമെന്നായിരുന്നു . പരാജയകാരണങ്ങളെ യാഥാര്‍ഥ്യബോധത്തോടെ ഉള്‍ക്കൊള്ളാനുള്ള ഒരു മനസ് നേതാക്കമാർക്കു ഉണ്ടാകണം .അതുണ്ടായില്ലെങ്കിൽ  വരും കാലങ്ങളിൽ  സ്ഥിതി പരമദയനീയം  ആയിരിക്കും


പ്രൊഫ്‌. ജോണ്‍ കുരാക്കാർ


No comments: