മാത്യൂ ആന്റണിയുടെ ഹൃദയം തുടിച്ചപ്പോൾ
കേരളത്തിൻറെ അഭിമാനം തുടികൊട്ടി
ചാലക്കുടി പരിയാരം മാത്യൂ ആന്റണിയുടെ ഹൃദയംതുടിച്ചപ്പോൾ കേരളക്കരയുടെ ഹൃദയമാണ് അഭിമാനത്താല് തുടികൊട്ടിയത്. ഡോക്ടര്മാര് മസ്തിഷ്കമരണം സ്ഥിരീകരിച്ച പാറശാല ലളിതഭവനില് അഡ്വ. എസ്.നീലകണ്ഠ ശര്മയുടെ ഹൃദയം മാത്യുവിന്റെ ഇടനെഞ്ചില് ജീവതാളം പകരുമ്പോള് മാനവികതയുടെ മഹാസന്ദേശംകൂടി അതില് നിറയുന്നു.ഇന്നേവരെ വൈദ്യശാസ്ത്രം ദര്ശിക്കാത്ത വേഗം ഈ ഹൃദയമാറ്റ ശസ്ത്രക്രിയയുടെ വിജയത്തില് നിര്ണായകമായി. സംസ്ഥാനത്തെ ഹൃദയമാറ്റശസ്ത്രക്രിയയ്ക്കു തുടക്കമിട്ട ഡോ. ജോസ് ചാക്കോ പെരിയപ്പുറമാണ് ഈ ശസ്ത്രക്രിയയ്ക്കും നേതൃത്വം നല്കിയത്. പന്ത്രണ്ടു വര്ഷം മുമ്പായിരുന്നു സംസ്ഥാനത്ത് ആദ്യം ഹൃദയം മാറ്റിവച്ചത്.കഴിഞ്ഞ വെള്ളിയാഴ്ച(2015 ജൂലൈ 24 ) വൈകിട്ട് 6.20 നാണ് നീലകണ്ഠ ശര്മയുടെ ഹൃദയം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്.ഇന്നേവരെ വൈദ്യശാസ്ത്രം ദര്ശിക്കാത്ത വേഗം ഈ ഹൃദയമാറ്റ ശസ്ത്രക്രിയയുടെ വിജയത്തില് നിര്ണായകമായി.. തിരുവനന്തപുരം ശ്രീചിത്രയില് നിന്ന് എറണാകുളത്തേക്കുള്ള ആ ഹൃദയയാത്ര നെഞ്ചിടിപ്പേറ്റുന്നതായിരുന്നു. 15 മിനിറ്റിനുള്ളില് ആശുപത്രിയില് നിന്ന് ആ ഹൃദയം വിമാനത്താവളത്തിലേക്ക് എത്തിച്ചു. കേരളത്തില് വിമാനമാര്ഗം അവയവമാറ്റത്തിനുള്ള ഹൃദയം വഹിച്ചുള്ള യാത്ര ചരിത്രത്തിലാദ്യം. കൊച്ചിയില് നേവിയുടെ വിമാനത്താവളത്തില് എത്തിച്ചശേഷം എറണാകുളം ലിസി ആശുപത്രിയില് മാത്യുവിന്റെ ശരീരത്തിലേക്ക് ഈ ഹൃദയം താളംപിഴക്കാതെ തുന്നിച്ചേര്ക്കാന് ആരംഭിച്ചത് വൈകിട്ട് 7.44ന്.ശസ്ത്രക്രിയയുടെ ആദ്യഘട്ടം മൂന്നേമുക്കാല് മണിക്കൂറോടെ കഴിഞ്ഞപ്പോൾ ഹൃദയം തുടിച്ചു.വീണ്ടുമൊരു ഹൃദയമാറ്റ ശസ്ത്രക്രിയയുടെ വിജയത്തിന്റെ തുടക്കം .ആശുപത്രി ജീവനക്കാര്, ഡോക്ടര്മാര്, നേവി, പോലീസ്, ആംബുലന്സ് ഡ്രൈവര്, വഴിമാറിക്കൊടുത്ത യാത്രികര് അങ്ങനെ പലരും ആ പുതുജീവന്റെ അവകാശികളായി മാറിയ കാഴ്ച കേരളത്തിനു എന്നും അഭിമാനം തന്നെ .ഭർത്താവിന്റെഅകാല വേര്പാട് തീര്ത്ത വേദനയിലുംമറ്റൊരു ജീവനു താങ്ങേകാനുള്ള ശര്മയുടെ ഭാര്യ ലതയുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ധീരമായ തീരുമാനം ലോകത്തിനു തന്നെ ഒരു മാതൃകയാണ് .മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും അദ്ദേഹത്തിൻറെ സഹ പ്രവർത്തകരും അഭിനന്ദനം അർഹിക്കുന്നു .കേരളത്തിൻറെ സമയോചിതനടപടിയിലൂടെ ചരിത്ര ദൗത്യം വിജയിപ്പിച്ച എല്ലാവർക്കും ' വിൻഡോ ഓഫ് നോളേജിൻറെ' അഭിനന്ദനങ്ങൾ.
പ്രൊഫ്. ജോണ് കുരാക്കാർ
No comments:
Post a Comment