Pages

Monday, July 27, 2015

ABDUL JABBAR AHAMED SELECTED FOR BEST PROGRAMME CO-ORDINATOR AWARD OF NATIONAL SERVICE SCHEME

ABDUL JABBAR AHAMED  SELECTED FOR BEST PROGRAMME CO-ORDINATOR AWARD OF NATIONAL SERVICE SCHEME
നാഷണൽ സർവ്വീസ് സ്കീം;മികച്ച പ്രോഗ്രാം കോർഡിനേറ്റർക്കുള്ള സംസ്ഥാന അവാർഡ്  അബ്ദുൾ ജബ്ബാർ അഹമ്മദ് ലഭിച്ചു

കേരളത്തിലെ യൂണിവേഴ്സിറ്റികളുടെയും ഡയറക്ടറേറ്റുകളുടെയും 2014-15-ലെ നാഷണൽ സർവ്വീസ് സ്കീം പ്രവർത്തനങ്ങൾക്കുള്ള സംസ്ഥാന അവാർഡുകൾ പ്രഖ്യാപിച്ചു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള നാഷണൽ സർവ്വീസ് സ്കീം ടെക്നിക്കൽ സെല്ലിനെ മികച്ച യൂണിവേഴ്സിറ്റി/ഡയറക്ടറേറ്റായും അബ്ദുൾ ജബ്ബാർ അഹമ്മദിനെ മികച്ച പ്രോഗ്രാം കോർഡിനേറ്ററായും തിരഞ്ഞെടുത്തു.സർക്കാർ, എയ്ഡഡ്, സ്വകാര്യ മേഖലകളിലുള്ള 147 എഞ്ചിനീയറിംഗ് / പോളിടെക്നിക് കോളേജുകളിലായി 16000 വോളന്റിയർമാരാണ് എൻഎസ്എസ് ടെക്നിക്കൽ സെല്ലിലുള്ളത്. ഇവരെ കാര്യക്ഷമമായി നയിക്കുകയും 2014-15 കാലയളവിലെ ക്രിയാത്മകമായ വിവിധ പ്രവർത്തനങ്ങളിലൂടെ പതിനൊന്ന്കോടി നാല്പത്തഞ്ച് ലക്ഷത്തിൽപരം രൂപയുടെ ആസ്തി പൊതുഖജനാവിന് വേണ്ടി പുനസൃഷ്ടിക്കുകയും നൈപുണ്യ വികസന പരിപാടിയായ ‘എൻഐസ്’ മുഖാന്തിരം ഒന്നരലക്ഷത്തില്പരം പൊതുജനങ്ങൾക്ക് വിവിധ മേഖലകളിൽ പരിശീലനങ്ങൾ നൽകുകയും ചെയ്തതിനാണ് സാങ്കേതികവിദ്യാഭ്യാസ ഡയറക്ടറേറ്റിനും പ്രോഗ്രാം കോർഡിനേറ്റർക്കും സംസ്ഥാന അവാർഡ് ലഭിച്ചത്.
സാധാരണ നടത്തിവരാറുള്ള എൻഎസ്എസ് പ്രവർത്തനങ്ങൾക്ക് പുറമേ കരിക്കുലം സംബന്ധിയായ നൂതന പ്രോജക്ടുകളിലൂടെ വിദ്യാർത്ഥികളെ സോഷ്യൽ എഞ്ചിനീയർമാരായി വാർത്തെടുക്കാനുതകുന്ന തരത്തിൽ എൻഎസ്എസ് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത് വഴിയാണ് പ്രോഗ്രാം കോർഡിനേറ്റർ അബ്ദുൾ ജബ്ബാർ അഹമ്മദ് സംസ്ഥാന അവാർഡ് നേടിയത്.രാജ്യത്തെ ആദ്യ ഇ ഗവേണൻസ് എൻഎസ്എസ് ഓൺലൈൻ പോർട്ടലായ പെന്റ, ഇ ഗവേണൻസ് ലിറ്ററസി പ്രോഗ്രാം, സദ്ഭരണത്തിന് ഇ-ഭരണം, സ്വച്ഛഭാരത് അഭിയാൻ വഴി 258 ടോയ്ലെറ്റുകളുടെ നിർമ്മാണം, നൈപുണ്യ വികസന പരിപാടിയായ എൻഐസ്, സർക്കാരാശുപത്രികളിലെ അടിസ്ഥാന സൗകര്യ പുനർനിർമ്മാണ പ്രോജക്ടായ പുനർജ്ജനി വഴിയായി സർക്കാരാശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങളുടെ പുനർനിർമ്മാണം, സംസ്ഥാനതലത്തിലുള്ള ദുരന്തനിവാരണ വളന്റിയർ സേന എൻഡാർട്ട്, ഊർജ്ജസംരക്ഷണ പ്രൊജക്ടായ നെസ്റ്റ്-ഊർജ്ജകേന്ദ്ര, സംരംഭകത്വ വികസന പരിപാടിയായ നെറ്റ്, പാലിയേറ്റീവ് കെയർ പ്രോഗ്രാമായ നിയർ, ലിംഗസമത്വ ബോധവൽക്കരണ പരിപാടി ജസ്റ്റ്, മാലിന്യ നിർമ്മാർജ്ജന സംസ്കരണ പ്രോഗ്രാം മാലിന്യം നമ്മുടെ സമ്പത്ത്, ജലസംരക്ഷണ പ്രോജക്ടായ ജലസഞ്ജീവനി, അതോടൊപ്പം സഹപാഠിക്കൊരു വീട്, ഇ സാക്ഷരത, നാളേക്കൊരല്പം വൈദ്യുതി, ഡിജിറ്റൽ പഞ്ചായത്ത്, ഗ്രാമീണ ലൈബ്രറി ഡിജിറ്റൈസേഷൻ, ഗ്രാമീണ ഗാർഹിക വൈദ്യുതീകരണം തുടങ്ങിയ നൂതനപ്രൊജക്ടുകൾ സാങ്കേതിക വിദ്യാഭ്യാസ മുൻ ഡയറക്ടറായിരുന്ന ഡോ. ജെ. ലെതയുടെയും ഇപ്പോഴത്തെ ഡയറക്ടർ ഡോ. കെ വിജയകുമാറിന്റെയും സംസ്ഥാന പ്രോഗ്രാ കോർഡിനേറ്റർ അബ്ദുൾ ജബ്ബാർ അഹമ്മദിന്റെയും 152 പ്രോഗ്രാം ഓഫീസർമാരുടെയും നേതൃത്വത്തിൽ ഫലപ്രദമായി നടത്തിയതിന് അംഗീകാരമായാണ് ടെക്നിക്കൽ സെല്ലിന് ഈ അവാർഡ് ലഭിച്ചത്. 2011-12 2002-03 വർഷങ്ങളിലും ഈ പുരസ്കാരം എൻഎസ്എസ് ടെക്നിക്കൽ സെല്ലിന് ലഭിച്ചിരുന്നു.

Prof. John Kurakar

No comments: