Pages

Monday, July 27, 2015

സ്ത്രീശാക്തീകരണവും പൊതുസമൂഹവും

സ്ത്രീശാക്തീകരണവും പൊതുസമൂഹവും
John Kurakarഭരണഘടന സ്ത്രീപുരുഷസമത്വം പ്രഖ്യാപിച്ചതുകൊണ്ടുമാത്രം രാജ്യത്തു ജീവിക്കുന്ന സ്ത്രീകള്ക്ക് പുരുഷനൊപ്പമെത്താനാകില്ലെന്നു തെളിയിക്കുന്നതാണ് സ്വതന്ത്രഭാരതത്തിലെ പിന്നിട്ട പതിറ്റാണ്ടുകള്‍. സ്ത്രീശാക്തീകരണത്തിന് പൊതുസമൂഹം സാമൂഹികമായും നിയമപരമായും മതപരമായും ഏറെ  മാറേണ്ടിയിരിക്കുന്നു . സ്ത്രീസമൂഹം ഇന്നും ഭാരതത്തിൽ ഏറെ  പിന്നാക്കാവസ്ഥയിലാണു നിലകൊള്ളുന്നത് . ഏതാനംചിലസ്ത്രീകൾഉയർന്ന മേഖലകളിൽഎത്തിയിട്ടുണ്ടങ്കിലും മഹാ ഭൂരിപക്ഷം  യാതനകൾ അനുഭവിക്കുന്നവരാണ് .രാജ്യത്ത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും അതുമായി ബന്ധപ്പെട്ട നിയമനടപടികളും വർധിച്ചുകൊണ്ടിരിക്കുകയാണ് .മധ്യപ്രദേശിൽ നിന്നുള്ള ഒരു ബലാത്സംഗ കേസിൽ കീഴ്ക്കോടതി വെറുതെ വിട്ട പ്രതിക്കെതിരായ സംസ്ഥാന സർക്കാരിന്റെ അപ്പീൽ അനുവദിച്ചു കൊണ്ടുള്ള സുപ്രിംകോടതിയുടെ വിധി ശ്രദ്ധേയമാണ് .
വിവാഹ വാഗ്ദാനത്തിന്റെ പേരിൽ ഒത്തുതീർപ്പ് പാടില്ലെന്ന്  കോടതി വ്യക്തമാക്കി .വിവാഹ വാഗ്ദാന കരാർ അംഗീകരിച്ചുകൊണ്ട് ബലാൽസംഗക്കാരനെ വെറുതെ വിട്ട കീഴ്ക്കോടതി നടപടി തെറ്റും അവബോധം ഇല്ലാത്തതുമാണെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. പീഡനക്കേസിലെ പ്രതിക്ക് ജാമ്യം അനുവദിച്ച തമിഴ്നാട് ഹൈക്കോടതിയിലെ ജസ്റ്റിസ് പി ദേവദാസ,് ഏഴുവർഷം ശിക്ഷ വിധിക്കപ്പെട്ട പ്രതിയോട് മധ്യസ്ഥതയിലൂടെ പ്രശ്നം പരിഹരിക്കാൻ ആവശ്യപ്പെട്ടത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.പ്രായപൂര്ത്തി യാകാത്ത പെണ്കുരട്ടിയെ ബലാത്സംഗംചെയ്ത കേസില്‍ ശിക്ഷിക്കപ്പെട്ടയാള്ക്ക്  ഒത്തുതീര്പ്പിരന് കോടതിതന്നെ അവസരമൊരുക്കിനല്കുകന്നു. ഇരയെ വിവാഹംചെയ്യാമെന്നതാണ് ഒത്തുതീര്പ്പ്.. അതിന് യുവതിയും വീട്ടുകാരും ബദല്‍ തര്ക്കുപരിഹാരഫോറത്തില്‍ ഹാജരാകണമെന്നാണ് മദ്രാസ് ഹൈക്കോടതി  ഉത്തരവിട്ടത്. നിയമവ്യവസ്ഥയ്ക്കും ധാര്മിികതയ്ക്കും നിരക്കാത്ത ആ ഉത്തരവ് സമൂഹമനഃസാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു. പിഞ്ചുകുട്ടികള്മുതല്‍ തനിയെ എഴുന്നേറ്റുനടക്കാനാവാതെ ഒറ്റപ്പെട്ട് വീടുകളില്ക്കുഴിയുന്ന വൃദ്ധകള്വേരെ പീഡനത്തിനിരയാകുന്ന നാടാണിത്. സ്ത്രീയുടെ ആത്മാഭിമാനത്തെ മുറിപ്പെടുത്തുന്ന ഇത്തരം ഒത്തുതീര്പ്പു നിര്ദേമശങ്ങള്‍ മേലില്‍ മറ്റു കോടതികളുടെ ഭാഗത്തുനിന്നുണ്ടാവില്ലെന്ന് പ്രത്യാശിക്കാം. 
ഴിഞ്ഞ കുറേ വർഷങ്ങളായി സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ രാജ്യത്ത് വർധിച്ചു വരികയാണ്. സമൂഹം വളരെയധികം ജാഗ്രത പുലർത്തുമ്പോഴും അതിക്രമങ്ങളുടെ എണ്ണം കൂടുന്നുവെന്നാണ് കണക്കുകൾ. ബലാൽസംഗക്കേസുകളുടെ കണക്കു പരിശോധിച്ചാൽ മാത്രം ഇക്കാര്യം വ്യക്തമാകും. 2008 ൽ രാജ്യത്ത് 21,467 ബലാൽസംഗക്കേസുകളാണ് റിപ്പോർട്ടുചെയ്യപ്പെട്ടതെങ്കിൽ 2012ൽ അത് 24923 ഉം 2014 ൽ 25800 ഉം ആയി വർധിച്ചു.
ഇതിനേക്കാൾ ഞെട്ടിക്കുന്നതാണ് ഗാർഹിക പീഡനത്തിന്റെ കണക്കുകൾ. 2008 ൽ 81,344 ഗാർഹിക പീഡനങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 2010 ൽ അത് 94041 ഉം 2012 ൽ 1,06,527 ആയും വർധിച്ചു. ഗാർഹികപീഡനത്തിന്റെ നിരക്ക് 2014 ൽ 1,11,238 ആയാണ് ഉയർന്നത്.സ്ത്രീധന പീഡനത്തെത്തുടർന്നുള്ള മരണത്തിന്റെ കണക്കിലും വർധന തന്നെയാണ് സർക്കാർകണക്കുകളിൽ രേഖപ്പെടുത്തിയിട്ടുള്ളത്. 2008 മുതൽ 2014 വരെയുള്ള കാലയളവിൽ രാജ്യത്ത് ഇത്തരത്തിലുള്ള മരണത്തിന്റെ ശരാശരി നിരക്ക് 8750 ആണ്.ഇതെല്ലാംസൂചിപ്പിക്കുന്നത് സ്ത്രീകൾക്കെതിരായുള്ള പല തരത്തിലുള്ള അതിക്രമങ്ങൾ വർധിക്കുകയാണെന്നാണ്.
സമൂഹത്തിന്റെ ജാഗ്രതയോടൊപ്പം നമ്മുടെ നിയമസംവിധാനങ്ങളും കുറ്റമറ്റതാകണം . സ്ത്രീപീഡനക്കേസുകൾ കൈകാര്യംചെയ്യുന്നതിൽ പൊലീസും കോടതികളുമുൾപ്പെടെ സ്വീകരിക്കുന്ന ഉദാസീനതയും ഗൗരവക്കുറവുംഎടുത്തു പറയേണ്ടിയിരിക്കുന്നു .പരാതിക്കാരിയായ സ്ത്രീയോ പെൺകുട്ടിയോ പലപ്പോഴും സമൂഹമധ്യത്തിൽ അപമാനിക്കപ്പെടുന്ന നിരവധി സംഭവങ്ങൾ രാജ്യത്തിന്റെ പല ഭാഗത്തുമുണ്ടായിട്ടുണ്ട്. സ്ത്രീശാക്തീകരണത്തിന് പുതിയ ദേശീയനയമാവശ്യമാണെന്ന് സമിതി ശുപാര്ശമചെയ്യുന്നുണ്ട്. എല്ലാ രാഷ്ട്രീയപ്പാര്ട്ടി കളിലും 50 ശതമാനം സ്ത്രീകള്ക്കു  സംവരണമേര്പ്പെ ടുത്തണമെന്ന നിര്ദേ ശം ഇവിടെ പ്രസക്തമാണ്. സാമൂഹികജീവിതത്തില്‍ മാറ്റങ്ങൾക്ക് നിമിത്തമാകുന്ന വനിതാ കമ്മീഷൻറെ  ശുപാര്ശ‍കള്‍ അര്ഹിുക്കുന്ന ഗൗരവത്തോടെ ചർച്ച ചെയ്യാനും  ഏറ്റെടുക്കാനും  പൊതുസമൂഹം തയാറാകണം .സ്ത്രീശാക്തീകരണത്തിൽ  പുരുഷമാരുടെ പങ്ക് നിർണ്ണായകമാണ് .

പ്രൊഫ്‌. ജോണ്‍ കുരാക്കാർ 
  




No comments: