കാന്‍സര്‍ പിടിപെടാതിരിക്കാനുള്ള മാർഗ്ഗങ്ങൾ ഉടനടി ആരായണം

കാന്‍സര്‍ പിടിപെടാതിരിക്കാന്‍ മാര്‍ഗങ്ങള്‍ കണ്ടുപിടിക്കേണ്ടിയിരിക്കുന്നു . കാന്സറിനു ഹേതുവാകുന്ന കാര്യങ്ങള്‍ ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടിയിട്ടുണ്ട്; അമിതവണ്ണം, ആവശ്യത്തിനു പഴങ്ങളും പച്ചക്കറികളും കഴിക്കാത്തത്, ശാരീരികാധ്വാനമില്ലായ്മ, മദ്യപാനം, പുകവലി, വിഷമയമായ പച്ചക്കറികള്‍, കീടനാശിനികള്‍, രാസവളങ്ങള്‍ എന്നിവയിലൊക്കെ കാന്സറിനു കാരണമാകുന്ന ഘടകങ്ങളുണ്ട്. പച്ചക്കറികളിലും മറ്റു ഭക്ഷ്യവസ്തുക്കളിലും കീടനാശിനിയുടെ അളവ് പരിശോധിക്കുന്ന സംവിധാനങ്ങളും ശക്തമാകേണ്ടിയിരിക്കുന്നു. സാമൂഹിക വികസന സൂചികകള്‍ വച്ചു നോക്കിയാല്‍ കേരളം ഇന്നു വികസിത രാജ്യങ്ങള്ക്കൊപ്പമാണ്. പാശ്ചാത്യവത്കരിക്കപ്പെട്ട ജീവിതശൈലികളും ആഹാരരീതിയും നാം പിന്തുടരുന്നുണ്ട്. അതും കാന്‍സര്‍ ബാധയ്ക്കു കാരണമാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.കാന്സറിനെ പ്രതിരോധിക്കാൻ സര്ക്കാരിനോടൊപ്പം ആരോഗ്യമേഖലയും സന്നദ്ധ സംഘടനകളും കൈകോർക്കണം .ആയൂർവേദം, അലോപ്പതി, ഹോമിയോപതി തുടങ്ങിയ ചികിത്സയിലെ അറിവുകൾ ചർച്ചചെയ്യണം . പ്രതിരോധിക്കാനുള്ള മാർഗ്ഗങ്ങളെ കുറിച്ചു സാധാരണ ജനങ്ങളെ ബോധവൽക്കരിക്കണം .
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment