K. S SABARINADHAN
TAKES OATHA AS MLA
ശബരിനാഥന്‍ സഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു
അരുവിക്കര ഉപതെരഞ്ഞെടുപ്പിലൂടെ നിയമസഭയില്‍ എത്തിയ കെ.എസ് ശബരിനാഥന്‍ എം.എല്‍.എയായി സത്യപ്രതിജ്ഞ ചെയ്തു. സ്പീക്കര്‍ എന്‍.ശക്തന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. രാവിലെ 9.30 ഓടെ ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. തുടര്‍ന്ന് സ്പീക്കറുടെ ചേംബറില്‍ എത്തിയ ശബരിനാഥനെ സ്പീക്കര്‍ അനുമോദിച്ചു. തലയില്‍ കൈവച്ച് ആശീര്‍വദിച്ചാണ് സീറ്റിലേക്ക് അയച്ചത്.
നിയമസഭാ ജീവനക്കാരന്റെ അകമ്പടിയോടെ സീറ്റിലേക്ക് പോയ ശബരിനാഥനെ ഭരണപക്ഷ എം.എല്‍.എമാര്‍ അനുമോദിക്കാന്‍ ചുറ്റും കൂടിയതോടെ സഭാ നടപടികള്‍ക്ക് തടസ്സമുണ്ടാകുമെന്ന സ്ഥിതി വന്നു. ഇതോടെ സ്പീക്കര്‍ ഇടപെട്ട് ശബരിനാഥന്‍ സീറ്റില്‍ പോയിരിക്കണമെന്ന് നിര്‍ദേശം നല്‍കി. സഭ ഉടന്‍ തന്നെ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസിന്മേലുള്ള ചര്‍ച്ചയിലേക്കു കടന്നു. സഭയില്‍ ശബരീനാഥന്‍ പങ്കെടുക്കുന്ന ആദ്യ നടപടിയും ഇതാണ്.
രാവിലെ 8.45 ഓടെ അമ്മയ്ക്കും സഹോദരനും മറ്റു ബന്ധുക്കള്‍ക്കുമൊപ്പം നിയമസഭയില്‍ എത്തിയ ശബരിനാഥന്‍ ആദ്യം സ്പീക്കറുടെ മുറിയിലേക്കാണ് പോയത്. പിന്നീട് സഭയില്‍ എത്തി ഭരണ പ്രതിപക്ഷ കക്ഷി നേതാക്കളുടെ അനുഗ്രഹം തേടിയ ശേഷം 9.30 ഓടെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് കടന്നു.
Prof. John Kurakar
No comments:
Post a Comment