SC ORDERS CBI
PROBE IN TO VYAPAM
വ്യാപം കേസ്
സി.ബി.ഐക്ക്
SC transfers investigation of
Vyapam case and matter of deaths of various persons having links with it to
CBI. Supreme Court likely to monitor the CBI investigation in Vyapam scam.SC
issues notice to Madhya Pradesh on a plea seeking removal of MP governor Ram
Naresh Yadav in Vyapam scam case.MP high court was not right in quashing FIR
against governor as Vyapam CEO had recorded statement against Governor for his
role.SC begins hearing on Vyapam scam. Lawyer Kapil Sibal pleads SC to remove
MP Governor as he is named in Vyapam scam.
മധ്യപ്രദേശ് സര്‍ക്കാര്‍ സര്‍വീസിലെ നിയമന
അഴിമതിയും (വ്യാപം കേസ്) ബന്ധപ്പെട്ടുണ്ടായ ദുരൂഹ മരണങ്ങളും സി.ബി.ഐ
അന്വേഷിക്കണമെന്ന് സുപ്രീം കോടതി. തിങ്കളാഴ്ച അന്വേഷണം ഏറ്റെടുക്കണമെന്നും ആദ്യ
റിപ്പോര്‍ട്ട് ജൂലായ് 24 നകം നല്‍കണമെന്നും ചീഫ് ജസ്റ്റിസ് എച്ച്.എല്‍ ദത്തു
അധ്യക്ഷനായ ബഞ്ച് സി.ബി.ഐയോട് ആവശ്യപ്പെട്ടു.
കേസ് സി.ബി.ഐ അന്വേിഷിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് മധ്യപ്രദേശ് സര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്താഗി കോടതിയെ അറിയിച്ചു. കേസ് സുപ്രീംകോടതിക്ക് വിട്ട് ഹൈക്കോടതി കൈകഴുകിയെന്നും ഹൈക്കോടതിക്ക് തന്നെ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടാമായിരുന്നുവെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
മധ്യപ്രദേശ് ഗവര്‍ണര്‍ രാംനരേഷ് യാദവിനെ നീക്കം ചെയ്യണമെന്ന ഹര്‍ജിയും ഒപ്പം പരിഗണിച്ച കോടതി മറുപടി ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനും മധ്യപ്രദേശ് ഗവര്‍ണര്‍ക്കും നോട്ടീസയച്ചു. നാലാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. വ്യാപം കേസ് സി.ബി.ഐ.യെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങും അഴിമതിവിവരം പുറത്തുവിട്ട ആഷിശ് ചതുര്‍വേദി, ഡോ. ആനന്ദ് റായ്, പ്രശാന്ത് പാണ്ഡെ എന്നിവരുമാണ് ഹര്‍ജി നല്‍കിയിരുന്നത്. മധ്യപ്രദേശ് ഹൈക്കോടതി നിയോഗിച്ച പ്രത്യേകാന്വേഷണസംഘമാണ് ഇപ്പോള്‍ കേസന്വേഷിക്കുന്നത്. കേസ് ജൂലായ് 24 ന് വീണ്ടും പരിഗണിക്കും.

Prof. John Kurakar
No comments:
Post a Comment