തീക്കാറ്റിന് ഉത്തരംതേടി ശാസ്ത്രലോകം;
Climate change is increasingly causing extreme
weather like heavy rains, heat waves and severe storms, according to a new
study.Three-quarters of all hot spells occurring over land can be traced back
to human activity, according to a study
published Monday in
Nature Climate Change. Global warming also causes 18% of heavy precipitation,
the report finds, a figure that will increase to 40% if temperatures continue
to rise.“With every degree of
warming it is the rarest and the most extreme events—and thereby the ones with
typically the highest socio-economic impacts—for which the largest fraction is
due to human-induced greenhouse gas emissions,” Swiss researchers Erich Fischer
and Reto Knutti wrote.The study looked at heat waves and heavy rains from 25
climate models over the period from 1901-2005 as well as projections for
2006-2100.കേരളതീരത്ത് പരിഭ്രാന്തി പരത്തിയ തീക്കാറ്റിന് ഉത്തരം
തേടി ശാസ്ത്രലോകത്ത് ചർച്ചകൾ
സജീവം. തീക്കാറ്റിന് കാരണം താപവിസ്ഫോടനമാകാമെന്നാണ് പീച്ചി വനഗവേഷണകേന്ദ്രത്തിലെ
ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ. എന്നാൽ അന്തരീക്ഷത്തിൽ
തങ്ങിനിൽക്കുന്ന രാസമാലിന്യങ്ങൾ പതിക്കുന്നതാവാം ഇലകൾ കരിയാൻ കാരണമെന്നാണ്
കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ വിലയിരുത്തൽ.
തീകാറ്റ് എന്ന പുതിയ പ്രതിഭാസത്തെ
സംബന്ധിച്ച് ശാസ്ത്രലോകത്തിൽ വ്യത്യസ്ത വാദമുഖങ്ങൾ ഉയരുകയാണ്.
സംഭവം നടന്ന് ഒരാഴ്ചകഴിഞ്ഞിട്ടും വ്യക്തമായ
കാരണം കണ്ടെത്താൻ കഴിയാത്തത് തീരദേശജനങ്ങളെ
ഭീതിയിലാഴ്ത്തുന്നു. കഴിഞ്ഞ 20ന് കോഴിക്കോട്
പയ്യോളി കടപ്പുറത്താണ് തീക്കാറ്റ് ആദ്യം ദൃശ്യമായത്. ശക്തമായ
മഴയുണ്ടാകുന്നതിന് തൊട്ടുമുമ്പായി മഴമേഘങ്ങൾ കൂട്ടിയിടിച്ചുണ്ടാകുന്ന ജലകണങ്ങൾ, താഴ്‌ന്ന പ്രതലത്തിലുള്ള
ചൂട് വായിവിനൊപ്പം താഴെയെത്തുന്നു. ഇതാണ് ചെടികൾ കരിയുവാൻ
കാരണമെന്ന് ആലപ്പുഴയിലെ തീരപ്രദേശത്ത് പരിശോധന നടത്തിയ പീച്ചി
വനഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ.
ഇത് സംബന്ധിച്ച് പ്രാഥമിക റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചതായും വിശദമായ റിപ്പോർട്ട് ഒരാഴ്ചയ്ക്കകം നൽകുമെന്നും പഠനസംഘം അറിയിച്ചു. ആലപ്പുഴ ജില്ലയിലെ കാട്ടൂർ, പൊള്ളത്തൈ ഭാഗത്ത് തീക്കാറ്റിനെ തുടർന്ന് കടപ്പുറത്ത് വിശ്രമിക്കുകയായിരുന്ന മത്സ്യത്തൊഴിലാളികൾ ഓടി രക്ഷപെട്ട സംഭവവും ഉണ്ടായി.
തീക്കാറ്റ് അടിച്ചതിന് ശേഷം തീരപ്രദേശങ്ങളിൽ ശക്തമായ മഴയുണ്ടെങ്കിലും കനത്ത ചൂട് അനുഭവപ്പെടുന്നുണ്ട്. ഫാക്ടറികൾ പുറംതള്ളുന്ന മാലിന്യങ്ങളും മൺസൂണിനൊപ്പം എത്തുന്ന അഗ്നിപർവ്വതങ്ങളിൽ നിന്നുള്ള രാസമാലിന്യങ്ങളും പെയ്തിറങ്ങിയതാവാം തീരത്തെ പരിഭ്രാന്തി പരത്തിയ സംഭവത്തിന് കാരണമെന്ന് കാലാവസ്ഥ വിദഗ്ധരും പറയുന്നു

Prof. John Kurakar
No comments:
Post a Comment