മലവെള്ളപ്പാച്ചിലില്‍
ഒഴുകിയെത്തിയ കാട്ടാനക്കുട്ടി
കല്‍പ്പറ്റമലവെള്ളപ്പാച്ചിലില്‍ നിന്ന് നാട്ടുകാര്‍ രക്ഷപെടുത്തിയ കാട്ടാനക്കുട്ടിയെ വനപാലകര്‍ മുത്തങ്ങ ആനപന്തിയിലെത്തിച്ച് പരിചരണം ആരംഭിച്ചു. കഴിഞ്ഞ ദിവസം കണ്ണൂര്‍ ഉളിക്കല്‍ കാഞ്ഞിരക്കൊല്ലി ചിറ്റാരിയില്‍ നിന്നു നാട്ടുകാര്‍ രക്ഷപെടുത്തിയ കാട്ടാനക്കുട്ടിയെയാണ് ഇന്നലെ മുത്തങ്ങയിലെത്തിച്ചത്.
വനംവകുപ്പ് വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയ ആനക്കുട്ടിയെ പരിശോധിച്ച് ചികിത്സ ആരംഭിച്ചു. ആനക്കുട്ടിക്ക് സാരമായി പരുക്കേറ്റിട്ടുണ്ടെന്നും ആരോഗ്യ നില അത്ര തൃപ്‌തികരമല്ലെന്നും ഡോ. അരുണ്‍ സക്കറിയ പറഞ്ഞു. രണ്ടുമാസം മാത്രം പ്രായമുള്ള ആനക്കുട്ടിയാണിത്. മുത്തങ്ങ ആനപന്തി ജീവനക്കാരുമായി പെട്ടന്ന് ഇണങ്ങിയ കാട്ടാനക്കുട്ടി കാഴ്‌ചക്കാരെ ആകര്‍ഷിക്കുന്നുണ്ട്.
Prof. John Kurakar
No comments:
Post a Comment