Pages

Saturday, June 27, 2015

എന്‍.എസ്.എസ് സുരേഷ് ഗോപിയെ ഇറക്കിവിട്ടു

എന്‍.എസ്.എസ് സുരേഷ് ഗോപിയെ 
         ബജറ്റ്ഹാളിൽ നിന്ന് ഇറക്കിവിട്ടു 

mangalam malayalam online newspaperപെരുന്നഎന്‍.എസ്.എസ് ബജറ്റ് സമ്മേളനത്തിനിടെ പ്രതിനിധി ഹാളില്‍ നാടകീയ സംഭവങ്ങള്‍. ബജറ്റ് അവതരണ യോഗത്തിനിടെ പ്രതിനിധി ഹാളിലേക്ക് കടന്നുവന്ന നടന്‍ സുരേഷ് ഗോപിയെ ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ ഇറക്കി വിട്ടു. നായരാണെങ്കില്‍ സമുദായ നേതാക്കളെ സന്ദര്‍ശിക്കാന്‍ മുന്‍പും അവസരങ്ങളുണ്ടായിരുന്നു. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ സന്ദര്‍ശനം അനാവശ്യമാണെന്നും സിനിമയില്‍ നടത്തുന്ന ഷോ ഇവിടെ വേണ്ടെന്നും സുകുമാരന്‍ നായര്‍ മുഖത്തടിക്കുന്ന രീതിയില്‍ മറുപടി നല്‍കി. ഈ അഹങ്കാരം എന്‍.എസ്.എസിനോട് വേണ്ട. ഫോട്ടോഗ്രാഫര്‍മാരെ ഒഴിവാക്കാനും ഉടന്‍ സ്ഥലത്തുനിന്ന് ഇറങ്ങിപ്പോകാനും നിര്‍ദേശം നല്‍കി.
ശനിയാഴ്ച രാവിലെ ബജറ്റ് സമ്മേളനം നടക്കുന്നതിനിടെ മുന്‍കൂര്‍ അനുമതിയില്ലാതെ എന്‍.എസ്.എസ് ആസ്ഥാനത്തെത്തിയ സുരേഷ് ഗോപിയെ പ്രതിനിധി ഹാളില്‍ കടക്കുന്നതില്‍ നിന്ന് ആദ്യം സെക്യുരിറ്റി ജീവനക്കാര്‍ തടഞ്ഞിരുന്നു. എന്നാല്‍ പിന്നീട് സെക്യുരിറ്റി ജീവനക്കാരന്‍ ചെന്ന് അറിയിച്ചപ്പോള്‍ മന്നം സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തി മടങ്ങിപ്പോകാന്‍ സുരേഷ് ഗോപിക്ക് സുകുമാരന്‍ നായര്‍ അനുമതി നല്‍കി. ഫോട്ടോഗ്രാഫര്‍മാരുടെ സാന്നിധ്യമില്ലാതെ പുഷ്പാര്‍ച്ചന നടത്താനായിരുന്നു നിര്‍ദേശം. പുഷ്പാര്‍ച്ചന നടത്തിയ ശേഷം അനുമതി വാങ്ങാതെ പ്രതിനിധി ഹാളില്‍ കടന്ന സമയത്താണ് സുരേഷ് ഗോപിയാണ് സിനിമയെ വെല്ലുന്ന ഡയലോഗ് സുകുമാരന്‍ നായര്‍ പ്രയോഗിച്ചത്.

സുകുമാരന്‍ നായരുടെ നിലപാടിനെ പ്രതിനിധി ഹാളിലെ 300 പ്രതിനിധികളും അംഗീകരിച്ചു. രണ്ടു തവണ കൈയ്യടിച്ചാണ് പ്രതിനിധികള്‍ സുകുമാരന്‍ നായര്‍ക്ക് പിന്തുണ നല്‍കിയത്. എന്‍.എസ്.എസിന്റെ തെരഞ്ഞെടുത്ത പ്രതിനിധികള്‍ മാത്രം പങ്കെടുക്കുന്ന സമ്മേളനത്തില്‍ മറ്റാരെയും പ്രവേശിപ്പിക്കുന്ന പതിവില്ല. മാധ്യമ പ്രവര്‍ത്തകര്‍ക്ക് മാത്രമാണ് സാധാരണ ബജറ്റ് സമ്മേളനത്തില്‍ അനുമതി നല്‍കാറുള്ളൂ. ഇത്തവണ ദൃശ്യമാധ്യമങ്ങളെ ഒഴിവാക്കി പത്രങ്ങളെ മാത്രമാണ് ചടങ്ങില്‍ പങ്കെടുപ്പിച്ചത്. ദൃശ്യമാധ്യമങ്ങള്‍ മടങ്ങിയ ശേഷമായിരുന്നു സുരേഷ് ഗോപിയുടെ വരവ്.

Prof. John Kurakar 

No comments: