92 കാരിയുടെ വയറ്റില്
50 വയസ്സുളള പിറക്കാത്ത കുഞ്ഞ്!
എസ്‌റ്റെല മെലെന്ദസ് എന്ന 92 കാരിയെ പരിശോധിച്ച ഡോക്‌ടര്‍മാര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി. അവരുടെ വയറ്റില്‍ ഉറഞ്ഞു കട്ടിയായ നിലയില്‍ ഒരു ഭ്രൂണം കണ്ടെത്തിയതാണ് ഡോക്‌ടര്‍മാര്‍ക്ക് വിസ്‌മയം നല്‍കിയത്. ഇതിന് ഏകദേശം 50 വര്‍ഷം പഴക്കം കാണുമെന്നാണ് അവര്‍ കരുതുന്നത്.
സാന്‍ അന്റോണിയ സ്വദേശിനിയായ വൃദ്ധയെ ഒരു വീഴ്‌ചയെ തുടര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. എക്‌സ്റേ പരിശോധനയിലാണ് ഇവരുടെ വയറ്റില്‍ വര്‍ഷങ്ങള്‍ പഴക്കമുളള ഭ്രൂണം ഉണ്ടെന്ന് കണ്ടെത്തിയത്.
ഏഴ് മാസത്തോളം വളര്‍ച്ചയുളള ഭ്രൂണമാണ് കട്ടിയായ നിലയില്‍ കണ്ടെത്തിയത്. ഏകദേശം വളര്‍ച്ച പൂര്‍ത്തിയായതിനാല്‍ ഇത് വലുതുമാണ്. അതിനാല്‍ എസ്‌റ്റെല മെലെന്ദസിന്റെ പ്രായം കൂടി പരിഗണിച്ച ആശുപത്രിയധികൃതര്‍ അമ്പതു വര്‍ഷം അവര്‍ക്കൊപ്പം കഴിഞ്ഞ പിറക്കാത്ത കുഞ്ഞിനെ ശസ്‌ത്രക്രിയയിലൂടെ വേര്‍പിരിക്കാനും തുനിഞ്ഞില്ല. തന്റെ പിറക്കാതെ പോയ മകനുമൊത്ത് കഴിയുകയാണ് ഇവരിപ്പോഴും!
നാനൂറ് വര്‍ഷത്തെ മെഡിക്കല്‍ ചരിത്രത്തില്‍ സാമ്യമുളള 300 ഓളം സംഭവങ്ങള്‍ റിപ്പോര്‍ട്ടുചെയ്‌തിട്ടുണ്ട്. മൂന്നിലൊന്ന് കേസുകളിലും 40 ല്‍ കൂടുതല്‍ പ്രായമുളളവരിലാണ് വര്‍ഷങ്ങള്‍ പഴക്കമുളള ഭ്രൂണങ്ങള്‍ കണ്ടെത്തിയിട്ടുളളത്.
No comments:
Post a Comment