തെരുവ് നായ് ശല്യം മനുഷ്യനു
ഭീഷണിയായി വളരുന്നു
ഭീഷണിയായി വളരുന്നു
തെരുവ് നായ് ശല്യം മനുഷ്യനു
ഭീഷണിയായി വളർന്നു
കൊണ്ടിരിക്കുന്നു . മനുഷ്യനു മാത്രമല്ല വളര്‍ത്തുമൃഗങ്ങള്‍ക്കും അവയെക്കൊണ്ടുണ്ടാകുന്ന ആപത്തുകള്‍
ചില്ലറയല്ല. തെരുവുനായ്ക്കള്‍ കൂട്ടമായി മനുഷ്യനെ ആക്രമിക്കുന്നതിന്റെയും
ആടിനെയും കോഴിയെയും കൊല്ലുന്നതിന്റെയും വാര്‍ത്തകള്‍ ദിവസവും പുറത്തു
വരുന്നു . വിദ്യാലയങ്ങളിലേക്കു നടന്നുപോകുന്ന ചെറിയകുട്ടികളാണ് നായ്ക്കളുടെ മറ്റൊരു ഇര. വിദ്യാലയങ്ങളുടെയും
ആസ്പത്രികളുടെയും സര്‍ക്കാര്‍ കാര്യാലയങ്ങളുടെയുമെല്ലാം വളപ്പുകളില്‍ കൂട്ടമായി
അലയുന്ന നായ്ക്കളെ കാണാം. പേവിഷബാധകൊണ്ടുള്ള
മരണങ്ങളും വര്‍ധിച്ചുവരികയാണ്.
ആപത്കരമായ ഈ സാഹചര്യത്തിലാണ്
സര്‍ക്കാര്‍ ചീഫ് വിപ്പ്
തോമസ് ഉണ്ണിയാടന്‍ വിളിച്ചുകൂട്ടിയ ഉന്നതതലയോഗത്തിലുയര്‍ന്ന നിര്‍ദേശങ്ങളെ കാണേണ്ടത്. തെരുവുനായശല്യം
പരിഹരിക്കാനുള്ള വഴികള്‍ അതിലുണ്ട്. മനുഷ്യനും
വളര്‍ത്തുജന്തുക്കള്‍ക്കും
അപകടമുണ്ടാക്കുന്ന തെരുവുനായ്ക്കളെ കൊല്ലാന്‍ ഒരുതരത്തിലുള്ള നിയമതടസ്സവുമില്ലെന്നാണ്
ആ യോഗം വ്യക്തമാക്കിയത്.
തെരുവുനായ്ക്കളെ
കൊല്ലുന്നത് സുപ്രീംകോടതിയും കേന്ദ്രസര്‍ക്കാറും വിലക്കിയിട്ടുണ്ടെന്നു
പരക്കേ തെറ്റിദ്ധാരണയുണ്ട്. എന്നാല്‍, നേരേമറിച്ചാണു വാസ്തവം.
മനുഷ്യജീവന്റെ സുരക്ഷയ്ക്കായി നായ ഉള്‍പ്പെടെയുള്ള ജീവികളെ കൊല്ലാമെന്നാണ് കേരള
ഹൈക്കോടതി വിധിച്ചിട്ടുള്ളത്. ഗോവയില്‍ നായ്ക്കളെ കൊല്ലാന്‍പാടില്ലെന്ന സുപ്രീംകോടതി ഉത്തരവ് കേരളത്തിനു ബാധകമല്ലെന്ന്
മേല്പറഞ്ഞ ഉന്നതതലയോഗത്തില്‍ നിയമവകുപ്പുസെക്രട്ടറി അഭിപ്രായപ്പെട്ടിരുന്നു. 2014ല്‍ 1,19,100 പേര്‍ക്ക് കേരളത്തില്‍
നായയുടെ കടിയേറ്റുവെന്നാണ് ഔദ്യോഗികമായ കണക്ക്. 2013ല്‍ മുപ്പതിനായിരം
പേര്‍ക്കുമാത്രമേ കടിയേറ്റിരുന്നുള്ളൂ.
സര്‍ക്കാര്‍ ആസ്പത്രികളില്‍ ചികിത്സതേടിയവരുടെ എണ്ണംമാത്രമാണിത്. സ്വകാര്യാസ്പത്രികളിലെത്തിയവരുടെ കണക്ക് ഇതിനുപുറത്താണ്. വര്‍ധിച്ചുവരുന്ന ഇറച്ചിമാലിന്യമാണ് തെരുവുനായശല്യം കൂടാനുള്ള മുഖ്യകാരണം. ഇത്
സംസ്‌കരിക്കാന്‍ സംവിധാനങ്ങളില്ല.
തെരുവില്‍ വലിച്ചെറിയുന്നത് ഇപ്പോഴും പ്രബുദ്ധകേരള സമ്പ്രദായം.
ഉത്തരവാദിത്വത്തോടെയുള്ള നായവളര്‍ത്തല്‍ശീലം
വളരെക്കുറച്ചു പേര്‍ക്കേയുള്ളൂ കേരളത്തില്‍.
നായവളര്‍ത്താന്‍ ലൈസന്‍സ്
വേണമെങ്കിലും അതിനു തുനിയുന്നവരും പരിമിതം.
നായക്കുട്ടികളെയും പൂച്ചക്കുട്ടികളെയും ഒഴിഞ്ഞ ഇടങ്ങളില്‍ ഉപേക്ഷിക്കുന്ന
ശീലത്തില്‍നിന്ന് മലയാളി ഇപ്പോഴും
മുക്തനല്ല. നമ്മുടെ തദ്ദേശഭരണസ്ഥാപനങ്ങളാകട്ടെ തെരുവുനായ നിയന്ത്രണത്തില്‍
അങ്ങേയറ്റം ഉദാസീനവുമാണ്. മാലിന്യസംസ്‌കരണ യൂണിറ്റുകളോ
തെരുവുനായ വന്ധ്യംകരണ സംവിധാനങ്ങളോ മിക്ക
തദ്ദേശസ്ഥാപനങ്ങളിലുമില്ല. തിരുവനന്തപുരം കോര്‍പ്പറേഷന്‍ മാത്രമാണ്
വന്ധ്യംകരണം കാര്യക്ഷമമായി നടപ്പാക്കുന്നത്. മറ്റു കോര്‍പ്പറേഷനുകള്‍
പ്രത്യേക കാലയളവുകളില്‍മാത്രം ആ പ്രവര്‍ത്തനം നടത്തുന്നു. തൃശ്ശൂര്‍
കോര്‍പ്പറേഷനില്‍ നായക്കുട്ടികളില്‍
നടത്തുന്ന പ്രാരംഭ വന്ധ്യംകരണം പിന്തുടരുന്നുണ്ട്.
സ്ഥിരം സംവിധാനങ്ങള്‍ക്കുള്ള പദ്ധതിരേഖകള്‍ മിക്ക
കോര്‍പ്പറേഷനുകളിലും ഉണ്ടെങ്കിലും
ഒന്നും നടപ്പായിട്ടില്ല. സംസ്ഥാനത്തെ മൃഗാസ്പത്രികളാകട്ടെ അങ്ങേയറ്റത്തെ
പരിമിതികള്‍ നേരിടുന്നവയാണ്. തെരുവുനായ വന്ധ്യംകരണത്തിന് ഒരു
പ്രത്യേകവിഭാഗംതന്നെ മൃഗസംരക്ഷണവകുപ്പ് രൂപപ്പെടുത്തണം. ഏതുവിധത്തിലായാലും ഈ വിപത്തില്‍നിന്ന് കേരളത്തിന് കരകയറിയേ
പറ്റൂ. അതിന്റെ മുഖ്യ ഉത്തരവാദിത്വം
തദ്ദേശഭരണസ്ഥാപനങ്ങള്‍ക്കാണ്. മൃഗ സ്നേഹികൾ അവരുടേ വഴി
കൂടി പോകട്ടെ
.മനുഷ്യ സ്നേഹികൾ ഒന്നിക്കണം . മനുഷ്യനെ പേപ്പട്ടികളിൽ രക്ഷിക്കാൻ
തദ്ദേശഭരണസ്ഥാപനങ്ങള്‍ മുന്നിട്ടിറങ്ങണം
പ്രൊഫ്. ജോണ്‍ കുരാക്കാർ
കടിച്ച പേപ്പട്ടിയെ വീട്ടമ്മ കീഴടക്കി;
നാട്ടുകാര്‍ തല്ലിക്കൊന്നു
കായംകുളം: തന്നെ കടിച്ച പേപ്പട്ടിയെ വീട്ടമ്മ ഓടിച്ചിട്ടു പിടിച്ചു. പുതുപ്പള്ളി പുതുപ്പുരയ്‌ക്കല്‍ ഷൈലജ(37)യാണ് തന്നെ കടിച്ച പേപ്പട്ടിയെ ധീരതയോടെ കീഴ്‌പ്പെടുത്തിയത്. കഴിഞ്ഞ ദിവസം രാവിലെ വീടിനടുത്തു തുണി കഴുകി കൊണ്ടു നില്‍ക്കുകയായിരുന്നു ഇവര്‍.
പേപ്പട്ടി പാഞ്ഞു വരുന്നത് കണ്ട് ഓടിമാറാന്‍ ശ്രമിച്ചപ്പോഴേക്കും ചാടി വീണു കടിച്ചു. നെറ്റിയ്‌ക്കും മുഖത്തിനും കടിയേറ്റ് വിളിച്ചു കൂവിയതോടെ വീട്ടിനുള്ളില്‍ നിന്നും ഇറങ്ങിവന്ന മകള്‍ ഏഴു വയസുകാരി അഖിലയുടെ നേരെ പട്ടി തിരിഞ്ഞു. ഇതു കണ്ട ഷൈലജ ഓടിയെത്തി പട്ടിയുടെ കഴുത്തിനു പിടുത്തമിട്ടു. പട്ടിയുമായി മല്‍പ്പിടുത്തം നടത്തുന്നതിനിടെ ഇവര്‍ മകളോട് സമീപത്തുള്ളവരെ വിളിച്ചു കൊണ്ടു വരാന്‍ നിര്‍ദേശിച്ചു.
മകള്‍ അറിയിച്ചതനുസരിച്ച് സമീപത്ത് ജോലി ചെയ്‌തിരുന്നവരെത്തി പട്ടിയെ അടിച്ചു കൊന്നു. 15 മിനിട്ടോളം പട്ടിയുമായി മല്‍പ്പിടുത്തം നടത്തി. ഇതിനു അല്‍പം മുമ്പ് പേപ്പട്ടി സമീപവാസിയായ ചാങ്കൂര്‍ വടക്കതില്‍ ലക്ഷ്‌മി(50)യെ കടിച്ചു. കൂടാതെ വളര്‍ത്തുമൃഗങ്ങളെയും കടിച്ചു പരുക്കേല്‍പിച്ചു. ഷൈലജയെയും ലക്ഷ്‌മിയെയും ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
No comments:
Post a Comment