അരുവിക്കര ഉപതിരഞ്ഞെടുപ്പ്
153 ബൂത്തുകളില്‍
ഏറിയ പങ്കിലും സ്ത്രീ
വോട്ടര്മാാരുടെ നീണ്ട നിര രാവിലെ
തന്നെയുണ്ടായിരുന്നു. എട്ട് പഞ്ചായത്തുകളില് അരുവിക്കരയിലാണ്
ഇതുവരെ ഏറ്റവും ഉയര്ന്ന് പോളിങ്
രേഖപ്പെടുത്തിയിരിക്കുന്നത്. ആര്യനാട്ടും വിതുരയിലുമാണ് ഏറ്റവും ഉയര്ന്നപ പോളിങ്
രേഖപ്പെടുത്തിയത്. പഞ്ചായത്തുകളെ അപേക്ഷിച്ച് പൂവച്ചലിലാണ് ഏറ്റവും കുറവ് പോളിങ്.
ഇടയ്ക്ക് തൊളിക്കോട് ഉള്പ്പംടെ ചില പഞ്ചായത്തുകളില്‍
മഴ പെയ്‌തെങ്കിലും
അത് വോട്ടര്മാ്രുടെ ആവേശത്തെ
ബാധിച്ചില്ല. പുലര്ച്ചെ വരെ
മഴയുണ്ടായിരുന്നെങ്കില്‍ പോളിങ് സമയം ആരംഭിച്ചപ്പോള്‍
മഴ മാറി. മൂടിക്കെട്ടിയ
അന്തരീക്ഷമാണെങ്കിലും ആരുവിക്കരയില്‍ ചെറിയതോതില്‍ ഇടയ്ക്ക് പെയ്യുന്നുണ്ട്.
എട്ട് പഞ്ചായത്തുകളിലായി 153 ബൂത്തുകളാണ് വോട്ടിങ്ങിനായി ക്രമീകരിച്ചിരിക്കുന്നത്. ഇതില്‍ 11 ബൂത്തുകളിലും വെബ്കാസ്റ്റിങ്ങുണ്ട്.
തിരഞ്ഞടുപ്പ് ഫലം ആര്ക്ക്ള
അനുകൂലമായാലും ഭരണതലത്തിലും മുന്നണിതലത്തിലും കാതലായ മാറ്റങ്ങള്‍ അനിവാര്യമാകും.
അതുകൊണ്ടുതന്നെ, തോല്വില ആരും സമ്മതിക്കുന്നില്ല.
ഭൂരിപക്ഷത്തില്‍ ഏറ്റക്കുറച്ചിലുണ്ടാവുമെങ്കിലും വിജയം സുനിശ്ചിതമെന്ന് ഇരുമുന്നണികളും
ബി.ജെ.പി.യും തറപ്പിച്ചുപറയുന്നു.ആവനാഴിയിലെ സകല ആയുധങ്ങളും
പ്രയോഗിക്കപ്പെട്ട പ്രചാരണം യുദ്ധലക്ഷണങ്ങള്‍ കാണിച്ചു.
യുദ്ധത്തില്‍ രണ്ടാംസ്ഥാനം എന്നൊന്നില്ല; സമനിലയുമില്ല. തോല്വി് ഇന്നത്തെ രാഷ്ട്രീയ
സാഹചര്യത്തില്‍ മരണതുല്യമാണ് മുന്നണികള്ക്ക്്.
Prof. John Kurakar
No comments:
Post a Comment