സല്‍മാന്‍ ഖാന് അഞ്ചുവര്‍ഷം
തടവുശിക്ഷ
Salman Khan has been sentenced to five years in jail. He was held
guilty of all eight charges in the 2002 hit-and-run case
പത്തുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കേണ്ടതാണ്. എന്നാല്‍ പ്രതിഭാഗത്തിന്റെ വാദം കൂടി
ഭാഗികമായി അംഗീകരിച്ചാണ് കോടതി ശിക്ഷ അഞ്ചുവര്‍ഷമായി കുറച്ചത്. മദ്യപിച്ച്
അമിതവേഗതയില്‍ വാഹനമോടിച്ചതാണ് അപകടകാരണമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം.
ഇത് കോടതി അംഗീകരിച്ചു. സല്‍മാന്‍ഖാന്‍ അമിതമായി മദ്യപിച്ചിരുന്നതായി
രക്തപരിശോധനയില്‍ കണ്ടെത്തിയിരുന്നു.
വാഹനമോടിച്ചിരുന്നത് ഡ്രൈവറാണ് എന്നായിരുന്നു സല്‍മാന്‍ഖാന്‍
മൊഴി നല്‍കിയത്. എന്നാല്‍ ഡ്രൈവര്‍ സീറ്റില്‍ നിന്നും ഇറങ്ങിവരുന്നത് കണ്ടെന്ന
സാക്ഷിമൊഴിയാണ് സല്‍മാന് വിനയായത്. അപകടം നടന്ന് പതിമൂന്ന് വര്‍ഷത്തിനുശേഷമാണ്
വിധി. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്കുള്ള ശിക്ഷയാണ് സല്‍മാന്‍
ഖാന് ലഭിച്ചത്. സെക്ഷന്‍ 304 (2) വകുപ്പ്, 279ാം വകുപ്പ്, 337, 338 വകുപ്പുകള്‍
പ്രകാരമാണ് ശിക്ഷ. സല്‍മാനെതിരെ ചുമത്തിയ എട്ടുകുറ്റങ്ങളും തെളിഞ്ഞു. 2002
സപ്തംബര്‍ 28നാണ് അപകടമുണ്ടായത്. സല്‍മാന്റെ സാമൂഹിക ജീവിതവും സമൂഹത്തിനായി
അദ്ദേഹം ചെയ്ത നല്ല കാര്യങ്ങളും പരിഗണിച്ച് ശിക്ഷ പരമാവധി കുറച്ച് നല്‍കണമെന്നാണ്
പ്രതിഭാഗം വാദിച്ചത്. അത് ഭാഗികമായി കോടതി അംഗീകരിച്ചു.
Prof. John Kurakar
No comments:
Post a Comment