ജോസഫ് മാര്ത്തോമ മെത്രാപ്പൊലീത്തയും സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും സംഭാഷണം നടത്തി .
ഒരേ ലക്ഷ്യത്തിനുവേണ്ടി വ്യത്യസ്ത വഴികളിലൂടെ ശ്രമിക്കുന്നവരാണ്
കമ്യൂണിസ്റ്റുകാരും ക്രൈസ്തവസഭകളുമെന്ന് സിപിഐ എം ജനറല്‍
സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
ഡല്‍ഹിയില്‍ മാര്‍ത്തോമസഭ ആസ്ഥാനത്ത് എത്തി
യെച്ചൂരി ജോസഫ് മെത്രാപ്പൊലീത്തയെ കണ്ടശേഷം
മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇരുവരും.കമ്യൂണിസ്റ്റുകാരുടെ തത്വചിന്ത
മാര്‍ക്സിസമാണ്, സഭയുടേത്
ദൈവശാസ്ത്രവും. എന്നാല്‍, ഇരുകൂട്ടരുടെയും ലക്ഷ്യം
വിമോചനമാണ്. മുന്‍കാലങ്ങളില്‍ ഇരുകൂട്ടര്‍ക്കും ഇടയില്‍ ചില
തെറ്റിദ്ധാരണകള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍, ചര്‍ച്ചകളിലൂടെ
അവയെല്ലാം പരിഹരിക്കാന്‍ കഴിയും. ഇരുകൂട്ടര്‍ക്കും
യോജിച്ച് നീങ്ങാന്‍ കഴിയും. ഇക്കാര്യത്തില്‍
മുന്നോട്ടുപോകാന്‍ കേരളത്തിലെ പാര്‍ടിക്കും
ശേഷിയുണ്ടെന്ന് യെച്ചൂരി പ്രതികരിച്ചു.
1981 മുതല്‍,
സിപിഐ എം ആസ്ഥാനമായ
എ കെ ജി
ഭവന്റെ തൊട്ട് അയല്‍പക്കത്താണ്
മാര്‍ത്തോമസഭയുടെ ഡല്‍ഹി ആസ്ഥാനം.
അന്നുമുതല്‍ നല്ല അയല്‍ബന്ധമാണ്.
ജോസഫ് മാര്‍ത്തോമ മെത്രാപ്പൊലീത്ത
ഡല്‍ഹിയില്‍ എത്തിയ
സാഹചര്യത്തില്‍ ആദരം പ്രകടിപ്പിക്കാനും ആശംസകള്‍
നേരാനുമാണ് സന്ദര്‍ശിച്ചതെന്ന് യെച്ചൂരി
പറഞ്ഞു.ഹര്‍കിഷന്‍സിങ് സുര്‍ജിത്
പാര്‍ടി ജനറല്‍
സെക്രട്ടറിയായിരുന്ന കാലംമുതല്‍ സിപിഐ എമ്മുമായി
അടുത്ത ബന്ധമുണ്ടെന്ന് ജോസഫ് മാര്‍ത്തോമ
മെത്രാപ്പൊലീത്ത പറഞ്ഞു. പി കെ
വാസുദേവന്‍നായര്‍, ജെ ചിത്തരഞ്ജന്‍
എന്നിവര്‍ തന്റെ സഹപാഠികളാണ്. പിണറായി
വിജയന്‍, വി എസ്
അച്യുതാനന്ദന്‍ എന്നിവരുമായി നല്ല ബന്ധമുണ്ട്. പാവങ്ങളുടെ
ഉന്നമനത്തിനും ക്ഷേമത്തിനുംവേണ്ടിയാണ് സഭ നിലകൊള്ളുന്നത്.
ജോസഫ് മാര്‍ത്തോമ മെത്രാപ്പൊലീത്ത
ചുവന്ന ഷാളണിയിച്ച് യെച്ചൂരിയെ സ്വീകരിച്ചു. ഡല്‍ഹി രൂപത
മെത്രാപ്പൊലീത്ത ഡോ. എബ്രഹാം
മാര്‍ പൗലോസും സന്നിഹിതനായി.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment