മുല്ലപെരിയാർ ഡാം തകർന്നാൽ
ഇടുക്കി ഡാം തകരുമോ ?
ഇടുക്കി ഡാം തകരുമോ ?
നേപ്പാളിൽ ഉണ്ടായ ശക്തമായ
ഭൂ ചലനതതിന്റെ അടിസ്ഥാനത്തിൽ മുല്ലപെരിയാർ
ഡാമിനെ കുറിച്ചു ചിന്തിച്ചു
പോയി. ഓരോ വർഷവും ലക്ഷകണക്കിന്
ജനങ്ങളെ ഭീതിയിലാഴ്ത്തുകയും, ഡാം തകര്‍ന്നാല്‍ സാഹചര്യങ്ങള്‍ നേരിടുന്നതിനായി
കോടികണക്കിന് രൂപാ ചിലവഴിച്ച് മുന്‍കരുതലുകള്‍ ഒരുക്കുകയും ചെയ്യുന്നു.
എല്ലായിപ്പോഴും മലയോര മക്കളുടെ ഈ
ഭീതിയുടെ നിലവിളികള്‍ ഉയരുമ്പോള്‍ മുല്ലപെരിയാർ ഡാമിനെ കുറിച്ച് ചിന്തിക്കാതിരിക്കാൻ കഴിയുന്നില്ല
.1979 ല്‍ ആണ് മുല്ലപെരിയാര്‍
ഡാമിന്‍റെ സുരക്ഷയെ
പറ്റി ആദ്യമായി സംശയങ്ങള്‍ ഉയര്‍ന്നത്.ചുണ്ണാമ്പും സുര്‍കിയിലും നിര്‍മിച്ച
ഈ ഡാമിന് ഭൂകമ്പങ്ങള്‍,
ഉരുള്‍ പൊട്ടല്‍ പോലുള്ള പ്രകൃതി
ദുരന്തങ്ങളെ അതിജീവിക്കാനുള്ള ബലം ഇല്ല
എന്ന് വിദഗ്ദ്ധ സമിതി കണ്ടെത്തി.
ഡാമിലെ ജല നിരപ്പ്
ഉയര്‍ത്തുന്നത് സംബദ്ധിച്ച
തര്‍ക്കംസുപ്രീം കോടതി
വരെ എത്തി. ഡാമിന്‍റെ സുരക്ഷയെ
സംബദ്ധിച്ച ആശങ്ക ഉന്നയിച്ചിട്ടു ഇപ്പോള്‍
34 വര്‍ഷം ആവുന്നു.
ഏതു നിമിഷവും ഡാം
തകര്‍ന്നേക്കാം എന്ന
അവസ്ഥയാണ് .. ഡാം തകര്‍ന്നാല്‍ ഉണ്ടാകാവുന്ന ദുരന്തം
ഒരു പക്ഷെ ലോകം
കണ്ട ഏറ്റവും വലിയ
ഒന്നാവാം.
1975 ല്‍ ചൈനയിലെ Banqiao dam തകര്‍ന്നാണ് ലോകം
ഇന്നേ വരെ കണ്ടത്തില്‍
വച്ച് ഏറ്റവും വലിയ ജല
ദുരന്തം ഉണ്ടായത്. ആ ദുരന്തത്തില്‍
3 ലക്ഷത്തോളം ജനങ്ങള്‍ കൊല്ലപ്പെടുകയും 60 ലക്ഷത്തോളം
കെട്ടിടങ്ങള്‍ തകരുകയും ചെയ്തു. മുല്ല
പെരിയാര്‍ ഡാം തകര്‍ന്നാല്‍ ഇതിലും വലിയ
ഒരു ദുരന്തമാകും ഉണ്ടാവുക.
ചില കണക്കുകള്‍ നമുക്ക്
നോക്കാം. Banqiao dam സ്ഥിതി ചെയ്തത് സമുദ്ര
നിരപ്പില്‍ നിന്നും 118 മീറ്റര്‍ ഉയരത്തില്‍ ആണ്,
എന്നാല്‍ മുല്ലപെരിയാര്‍ ഡാം സ്ഥിതി
ചെയ്യുന്നത് സമുദ്ര നിരപ്പില്‍ നിന്നും
1189 മീറ്റര്‍ ഉയരത്തില്‍ ആണ്. Banqiao dam ന്‍റെ ഉയരം
26 മീറ്റര്‍ ആയിരുന്നെങ്കില്‍, മുല്ലപെരിയാര്‍ ഡാമിന്‍റെ ഉയരം
54 മീറ്റര്‍ ആണ്. Banqiao dam തകരുന്ന സമയത്ത് പരിസര
പ്രദേശങ്ങളിലെ ജന സാന്ദ്രത
400 / Square Km ആയിരുന്നു. പക്ഷെ മുല്ലപെരിയാര്‍ ഡാമിന്‍റെ സമീപ
പ്രദേശങ്ങളിലെ ജന സാന്ദ്രത
830 / Square Km ആണ്. ഇതില്‍ നിന്നെല്ലാം ഡാം
തകര്‍ന്നാല്‍ ഉണ്ടാകാവുന്ന
ദുരന്തം എത്രയായിരിക്കും എന്ന് ഊഹിക്കാം. ചില വസ്തുതകൾ എല്ലാവരും
മനസിലാക്കുക
പഴക്കം 118 വര്‍ഷം,. നിര്‍മിച്ചത്
കരിങ്കല്ലും ചുണ്ണാമ്പും സുര്‍ക്കിയും കൊണ്ട്,
സുര്‍ക്കിയില്‍ പണിതതില്‍
നിലനില്‍ക്കുന്ന ഇന്ത്യയിലെ ഒരേയൊരു
വലിയ അണക്കെട്ട് , ഡ്രെയിനേജ്
ഗാലറികളില്ല (വെള്ളത്തിന്റെ സമ്മര്‍ദം കൂടും)
,സുര്‍ക്കിയും ചുണ്ണാമ്പും അടര്‍ന്ന് ഒലിച്ചുപോയി പലയിടത്തും
പൊട്ടലുകള്‍ , തുടക്കം മുതല്‍തന്നെ
ചോര്‍ച്ച. 1922, 1928-35, 1961-65 കാലത്ത് സിമന്റ്
ചാന്തുകൊണ്ട് ചോര്‍ച്ച അടച്ചു
,. പ്രതിവര്‍ഷം 30.4 ടണ്‍ എന്ന
തോതില്‍ 50 വര്‍ഷത്തിനിടയില്‍
1500 ടണ്ണിലധികം സുര്‍ക്കി ഒലിച്ചുപോയി ,കരിങ്കല്ലും
സര്‍ക്കിയും ചുണ്ണാമ്പും
ഉപയോഗിച്ച് പണിതതില്‍ ഇന്ന് ലോകത്ത്
തന്നെ ബാക്കി നിര്‍ക്കുന്ന
പഴക്കമേറിയ ഏക അണക്കെട്ടാണ്
മുല്ലപ്പെരിയാര്‍ എന്ന കാര്യം പ്രത്യേകം
ശ്രദ്ധിക്കേണ്ടതുണ്ട്.
മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാലുള്ള
ദുരന്തകാഴ്ചകള്‍ എന്തൊക്കെയായിരിക്കുമെന്ന് നോക്കാം. അണക്കെട്ട് തകരുന്നതോടെ
നാലുപാടും വെള്ളവും ചെളിയും മണ്ണും
കുത്തിയൊഴുകി തൊട്ടടുത്തഗ്രാമങ്ങളെല്ലാം മണ്ണിനടിയിലാകും. മുല്ലപ്പെരിയാറിന് താഴെയുള്ള വള്ളക്കടവ്, വണ്ടിപ്പെരിയാര്‍,
കീരിക്കര, മ്ലാമല, ചപ്പാത്ത്, ഉപ്പുതറ,
അയ്യപ്പന്‍ കോവില്‍, ഇരട്ടയാര്‍ തുടങ്ങിയ
പ്രദേശങ്ങളില്‍ നിമിഷങ്ങള്‍ക്കകം വെള്ളപ്പൊക്കമുണ്ടാകും.ലോകത്തെ ഞെട്ടിക്കുന്ന മറ്റൊരു
ദുരന്തമായിരിക്കും ഇടുക്കി അണക്കെട്ടിലുണ്ടാവുക. കാലവര്‍ഷം കനക്കുന്ന
സമയത്ത് ജലനിരപ്പ് കൂടുമ്പോഴാണ് അപകടമുണ്ടാകുന്നതെങ്കില്‍
മുല്ലപ്പെരിയാറിലെ 443 ദശലക്ഷം ക്യൂബിക്ക് മീറ്റര്‍
വെള്ളം 50 കിലോമീറ്റര്‍ മാത്രം ദൂരത്തുള്ള ഇടുക്കി
അണക്കെട്ടിലേക്ക് മിനിട്ടുകള്‍ക്കകം കുതിച്ചെത്തും. 1996.30 ദശലക്ഷം
ക്യൂബിക് മീറ്ററാണ് ഇടുക്കി അണക്കെട്ടിന്റെ
സംഭരണ ശേഷി. മുല്ലപ്പെരിയാര്‍ പൊട്ടിയാലും
താങ്ങാനുള്ള ശേഷി കണക്കാക്കിയാണ് ഇടുക്കി
അണക്കെട്ട് നിര്‍മ്മിച്ചതെന്ന് പറയുന്നുണ്ടെങ്കിലും
ഒറ്റയടിക്ക് ഇത്രയും വെള്ളം ചെളിയും
മണ്ണുമായി കുത്തിയൊഴുകിയെത്തുമ്പോള്‍ ഈ മര്‍ദ്ദം ഇടുക്കിക്ക് താങ്ങാനായെന്നു
വരില്ല. ഇതുമൂലം ഇടുക്കിയില്‍ 15 അടിയോളം
ഉയരത്തില്‍ വെള്ളം പൊങ്ങാം. ഒറ്റയടിക്കുള്ള
വെള്ളത്തിന്റെ തള്ളലില്‍ ഇടുക്കി അണക്കെട്ട്
തകര്‍ന്നേക്കും. ഇതിന്
താഴെയായി കുളമാവ്, ചെറുതോണി, ലോവര്‍
പെരിയാര്‍, ഭൂതത്താന്‍കെട്ട് എന്നീ
അണക്കെട്ടുകളുണ്ട്. വെള്ളത്തിന്റെ തള്ളല്‍ ഈ അണക്കെട്ടുകളെയും
തകര്‍ത്തേക്കാം.രണ്ട്
അണക്കെട്ടിലും കൂടിയുള്ള 2440 ദശലക്ഷം ക്യുബിക് മീറ്റര്‍
വെള്ളം തള്ളുമ്പോള്‍ പെരിയാറിന്റെ ഇരുകരകളിലുമുള്ള താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം
ഇരച്ചുകയറും. പെരുമ്പാവൂര്‍ ആലുവ നഗരങ്ങള്‍ വെള്ളത്തിനടിയിലാകും.
ചാലക്കുടിപ്പുഴ പെരിയാറില്‍ ചേരുന്നതിനാല്‍ ചാലക്കുടി ഭാഗത്തും വെള്ളം
പൊങ്ങും. കുത്തിയൊഴുകുന്ന വെള്ളം വേമ്പനാട് കായലിലിലേക്കും
മുനമ്പം ഭാഗത്തേക്കും തള്ളിക്കയറും.
ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ,
തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ ഭാഗങ്ങള്‍
എന്നിവിടങ്ങളില്‍ വെള്ളപ്പൊക്കമുണ്ടാകും. അഞ്ച് ജില്ലകളിലെ 35 ലക്ഷം
വരുന്ന ജനങ്ങളെ ഇത് ബാധിക്കും.
പത്തനംതിട്ട ജില്ലയുടെ ഒരു ഭാഗത്തും
വെള്ളം കയറാന്‍ സാധ്യതയുണ്ട്. ലക്ഷക്കണക്കിന്
വീടുകള്‍, വ്യാപാരസ്ഥലങ്ങള്‍ ഫാക്ടറികള്‍ എന്നിവ വെള്ളത്തിനടിയിലാകുന്നത് കനത്ത നഷ്ടത്തിന്
ഇടയാക്കും. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് പകര്‍ച്ച വ്യാധികളും
പൊട്ടിപുറപ്പെടും. ഒരുകാര്യം വ്യക്തമാണ്. അണക്കെട്ട്
ഇപ്പോഴും തകരാതെ നില്‍ക്കുന്നത്
ഒന്നുകില്‍ ബ്രിട്ടീഷുകാരുടെ നിര്‍മ്മാണ വൈദഗ്ദ്ധ്യംകൊണ്ട്,
അല്ലെങ്കില്‍ കേരളത്തിലെ ജനങ്ങളുടെ ഭാഗ്യം
കൊണ്ട്. കേരളവും തമിഴുനാടും ഉണർന്നു ചിന്തിക്കുകയും പ്രവർത്തിക്കുകയും വേണം
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment