Pages

Thursday, January 1, 2015

TRIBUTE PAID TO T.E VASUDEVAN, VETERAN FILM PRODUCER

Veteran film producer T.E. Vasudevan is dead

ടി.. വാസുദേവന്സിനിമാ ലോകത്തിന്റെ ആദരം: സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ
Vasudevan was the winner of the State government’s first J.C. Daniel Award.Veteran film producer T.E. Vasudevan breathed his last on 29th December,2014, Tuesday evening leaving behind a rich legacy of memorable movies.The 97-year-old, who was suffering from cancer and admitted to a private hospital here nearly a fortnight ago, was declared dead around 6.20 p.m. He is survived by wife M. K. Radhamma, and daughter Valsala.K.L. Kumar, his son-in-law and former Chairman and Managing Director of Kochi Refineries Ltd, toldThe Hindu that the final rites are to be performed at the Ravipuram crematorium at 3 p.m. on Wednesday. The body will be kept at his residence in Panampally Nagar here for the public to pay homage.Winner of the State government’s first J.C. Daniel Award (highest honour) in 1993, Mr. Vasudevan produced more than 50 films, and distributed close to 1,000 movies. His five films, Snehaseema (1954),Nair Pidicha Pulival (1956), Puthiya Akasam Puthiya Bhumi (1964), Kavyamela (1965) andEzhuthatha Katha (1970) won national awards. He penned the stories for some of his movies such asKannur Deluxe, Cochin Express, Danger Biscuit and Lottery Ticket, under the pen name, V. Devan.
An encyclopaedia on Malayalam cinema, he began his journey in Mollywood in 1938 as an exhibitor, with Tarzan Ki Beti, a Hindi movie. He went on to distribute hundreds of films in different languages before entering production in 1950 with Amma.Mr. Vasudevan produced and distributed movies under the banners of Associated Productions, Jai Maruthi Productions and Jai Jaya Combines over three decades.Some of the celebrated veterans who were associated with him included Jagathi N.K. Achari, Uroob, Nagavalli R.S. Kurup, Ponkunnam Varkey, Ramu Kariat, P. Bhaskaran, and K.S. Sethumadhavan.S.L. Puram Sadanandan scripted 18 of his movies. Dakshinamoorthy composed music for 33 of his films. Lyricist Sreekumaran Thampi worked for 19 of his films. Director M. Krishnan Nair directed 13 of his movies. Prem Nazir acted in 25 of his movies.Mr. Vasudevan spent five years in his eighties compiling the history of Malayalam cinema, which was later brought out by the Kerala Chalachitra Academy as a CD. He was also the founder member of Kerala Film Chamber of Commerce in 1955 and Kerala Film Producers Association in 1989.സിനിമാ നിര്‍മാതാവ്‌ ടി.ഇ.വാസുദേവന്റെ സംസ്‌കാരം എറണാകുളത്തെ രവിപുരം ശ്‌മശാനത്ത്‌ നടന്നു. വൈകിട്ട്‌ 3.30 നു പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. ടി.ഇ.വാസുദേവന്റെ പേരക്കുട്ടി എല്‍. ഹരികുമാര്‍ മരണാനന്തര കര്‍മ്മങ്ങള്‍ നടത്തി.
മോഹന്‍ലാല്‍, സിദ്ദിഖ്‌, ഇടവേള ബാബു, കുഞ്ചന്‍, ജി.കെ. പിള്ള, സുരേഷ്‌ കുമാര്‍, നന്ദകുമാര്‍, സിബി മലയില്‍, എ.കെ. സാജന്‍ തുടങ്ങി സിനിമാരംഗത്തുനിന്ന്‌ നിരവധി പ്രമുഖര്‍ ടി.ഇ വാസുദേവന്‌ അന്തിമോപചാരമര്‍പ്പിക്കാന്‍ ഇന്നലെയും എത്തിയിരുന്നു. കെ.പി.സി.സി. പ്രസിഡന്റ്‌ വി.എം. സുധീരന്‍, ഡൊമനിക്ക്‌ പ്രസന്റേഷന്‍ എം.എല്‍.എ തുടങ്ങിയവരും അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തി.
മലയാള സിനിമയുടെ കുലപതിയായിരുന്നു അന്തരിച്ച ടി.ഇ. വാസുദേവനെന്ന്‌ കെ.പി.സി.സി. പ്രസിഡന്റ്‌ വി.എം. സുധീരന്‍ പറഞ്ഞു. മലയാള സിനിമക്ക്‌ അദ്ദേഹം നല്‍കിയിട്ടുള്ള സംഭാവനകള്‍ മഹത്തരങ്ങളാണ്‌. മലയാളികള്‍ക്കും മലയാള സിനിമക്കും മലയാള സിനിമയെ സ്‌നേഹിക്കുന്നവര്‍ക്കും അദ്ദേഹം നല്‍കിയിട്ടുള്ള സംഭാവനകള്‍ വിസ്‌മരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്നായിരുന്നു ടി.ഇ.വാസുദേവന്റെ അന്ത്യം. സ്‌ഥാനാര്‍ഥി സാറാമ്മ, മായ, ഡെയ്‌ഞ്ചര്‍ ബിസ്‌കറ്റ്‌, കണ്ണൂര്‍ ഡീലക്‌സ്‌, ഭാര്യമാര്‍ സൂക്ഷിക്കുക, ലോട്ടറി ടിക്കറ്റ്‌, പാടുന്ന പുഴ, കാവ്യമേള, മറുനാട്ടില്‍ ഒരു മലയാളി, പ്രിയംവദ തുടങ്ങിയവയാണ്‌ വാസുദേവന്റെ പ്രധാനപ്പെട്ട ചിത്രങ്ങള്‍. മലയാളം, തമിഴ്‌, കന്നഡ, തെലുങ്ക്‌ ഭാഷകളില്‍ ആയിരത്തിലേറെ സിനിമകളുടെ വിതരണവും നിര്‍വഹിച്ചു.
മലയാള ചലച്ചിത്ര പരിഷത്തിന്റെ സ്‌ഥാപക പ്രസിഡന്റ്‌, കേരളാ ഫിലിം ചേംബര്‍ ഒഫ്‌ കൊമേഴ്‌സിന്റെയും കേരളാ ഫിലിം പ്ര?ഡ്യൂസേഴ്‌സ്‌ അസോസിയേഷന്റെയും പ്രസിഡന്റ്‌, ദേശീയ ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ തിരക്കഥാസമിതി അംഗം തുടങ്ങി വിവിധ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌.

സിനിമാരംഗത്തെ സമഗ്ര സംഭാവനയ്‌ക്ക്‌ കേരള സര്‍ക്കാരിന്റെ ആദ്യ ജെ.സി.ഡാനിയല്‍ അവാര്‍ഡും 1993ല്‍ അദ്ദേഹത്തിനായിരുന്നു. 1989ല്‍ ഇന്ത്യന്‍ സിനിമയുടെ പ്ലാറ്റിനം ജൂബിലി ആഘോഷിച്ചപ്പോള്‍ ആദരിക്കപ്പെട്ട 75 ചലച്ചിത്ര പ്രതിഭകളില്‍ വാസുദേവനും ഉണ്ടായിരുന്നു. എം.കെ.രാധമ്മയാണ്‌ ഭാര്യ. ഏകമകള്‍ വത്സല.

Prof. John Kurakar

No comments: